Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള പ്രീമിയര്‍ ലീഗ്: നാലാം ജയം, സാറ്റ് സെമി ഫൈനലിനരികെ

മലപ്പുറം: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സാറ്റ് (സ്‌പോര്‍ട്‌സ് അക്കാദമി തിരൂര്‍) അപരാജിത കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ കേരള പോലിസിനെയും പരാജയപ്പെടുത്തിയ സാറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ഏതാണ്ട് ഉറപ്പാക്കി. കേരള പോലിസിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു സാറ്റിന്റെ വിജയം.

kpl1

സാറ്റിനു വേണ്ടി തഫ്‌സീര്‍ (28ാം മിനിറ്റ്), ഫസലുറഹ്മാന്‍ (42), മുസമ്മില്‍ (86) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. കളിയിലെ താരമായി സാറ്റിന്റെ അഭിഷേകിനെ തിരഞ്ഞെടുത്തു. കൡച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും വെന്നിക്കൊടി നാട്ടിയ സാറ്റ് ഗ്രൂപ്പ് എയിലെ പട്ടികയില്‍ 13 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ തൃശ്ശൂരിനെതിരായ മല്‍സരത്തില്‍ സാറ്റ് സമനില വഴങ്ങിയിരുന്നു.

kpl2

നേരത്തെ, എഫ്‌സി തൃശ്ശൂര്‍ ഗ്രൂപ്പ് എയില്‍ നിന്ന് സെമി ഫൈനല്‍ ടിക്കറ്റ് നേടിയിരുന്നു. കളിച്ച ഏഴു മല്‍സരങ്ങളില്‍ ആറ് ജയവും ഒരു സമനിലയും ഉള്‍പ്പെടെ 19 പോയിന്റുമായാണ് തൃശ്ശൂര്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്ക് മുന്നേറിയത്. ആറ് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്റ് മാത്രമാണ് സാറ്റിന് പിറകിലായി മൂന്നാം സ്ഥാനത്തുുള്ള കേരള പോലിസിനുള്ളത്. കളിച്ച രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി റിസര്‍വ്‌സാണ് ഗ്രൂപ്പില്‍ നാലാം സ്ഥാനത്ത്. അടുത്ത മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചാല്‍ സാറ്റിന് തുടര്‍ച്ചയായ രണ്ടാം തവണയും കേരള പ്രീമിയര്‍ ലീഗിന്റെ സെമി ഫൈനലിലേക്ക് മുന്നേറാന്‍ സാധിക്കും. കളിച്ച ആറിലും പരാജയപ്പെട്ട കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റാണ് ഗ്രൂപ്പിലെ ഏറ്റവും അവസാന സ്ഥാനത്ത്.

Story first published: Monday, May 7, 2018, 8:24 [IST]
Other articles published on May 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+