Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി: 'അടിക്ക് തിരിച്ചടി', മേഘാലയക്കെതിരേ ബംഗാളിന് ആവേശ ജയം

1

മലപ്പുറം: അടി, തിരിച്ചടി, ആവേശ ആരവത്തിനൊടുവില്‍ മേഘാലയക്കെതിരേ ബംഗാളിന് ജയം. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബംഗാള്‍ മേഘാലയയെ മുട്ടുകുത്തിച്ചത്. 85ാം മിനുട്ടില്‍ സ്‌കോര്‍ 3-4 ല്‍ നില്‍ക്കെ മേഘാലയക്ക് ലഭിച്ച പെനാല്‍റ്റി ബംഗാള്‍ കീപ്പര്‍ സേവ്് ചെയ്ത് രക്ഷപ്പെടുത്തി. ഗോള്‍ കീപ്പറിന്റെ ഇരട്ട സേവ് ആണ് മത്സരത്തില്‍ വഴിതിരിവായത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി ആറ് പോയിന്റോടെ ബംഗാള്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി നാല് പോയിന്റോടെ മേഘാലയയാണ് ഗ്രൂപ്പില്‍ മൂന്നാമത്.

1

കഴിഞ്ഞ മത്സരത്തില്‍ കേരളത്തിനെതിരെ ഇറങ്ങിയ ആദ്യ ഇലവനില്‍ മൂന്ന് മാറ്റങ്ങളുമായി മേഘാലയയും രണ്ട് മാറ്റങ്ങളുമായി ബംഗാളും പരസ്പരമുള്ള നിര്‍ണ്ണായക പോരാട്ടത്തിന് ഇറങ്ങിയത്. 10ാം മിനുട്ടില്‍ മേഘാലയക്ക് ആദ്യ അവസരം ലഭിച്ചു. ഇടതു വിങ്ങില്‍ നിന്ന് ക്യാപ്റ്റന്‍ ഹാര്‍ഡി ക്ലിഫ് നല്‍ക്കിയ പാസ് വില്‍ബോര്‍ട്ട് ഡോണ്‍ബോകലാഗ് ഹെഡ് ചെയ്തെങ്കിലും പുറത്തേക്ക് പോയി. 23ാം മിനുട്ടില്‍ ബംഗാള്‍ ഉഗ്രന്‍ ഗോളിലൂടെ ലീഡെടുത്തു.

2

ഇടതു വിങ്ങിലൂടെ മുന്നേറി ദിലിപ് ഒര്‍വാന്‍ നല്‍ക്കിയ പാസ് വലതു വിങ്ങില്‍ നിന്ന് ഒടിയെത്തിയ ഫര്‍ദിന്‍ അലി മൊല്ല വലത് കാലുകൊണ്ടൊരു ഫുള്‍വോളി ഷോട്ടില്‍ ഗോളാക്കി മാറ്റുകയായിരുന്നു. 35 ാം മിനുട്ടില്‍ ബംഗാളിന് അടുത്ത അവസരം ലഭിച്ചു. ഇടതു വിങ്ങില്‍ നിന്ന് ശുഭം ബൗമിക് നല്‍കിയ പാസ് ബോക്സിന് അകത്തുനിന്ന് സ്വീകരിച്ച ദിലിപ് ഒര്‍വാന്‍ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും പുറത്തേക്ക് പോയി. 40 ാം മിനുട്ടില്‍ മേഘാലയ സമനില പിടിച്ചു.

3

മധ്യനിരയില്‍ നിന്ന് കന്‍സായിബോര്‍ ലുയിഡ് നല്‍കിയ പാസ് ബംഗാള്‍ പ്രതിരോധ താരം രക്ഷപ്പെടുത്തിയെങ്കിലും വീണു കിട്ടിയ അവസരം സാഗ്തി സനായി ഗോളാക്കി മാറ്റി. 43ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ബംഗാള്‍ വീണ്ടും ലീഡെടുത്തു. ഫര്‍ദിന്‍ അലി മൊല്ലയെ ബോക്സിന് അകത്ത് നിന്ന് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഫര്‍ദിന്‍ അലി മൊല്ല തന്നെ ഗോളാക്കി മാറ്റുകയായിരുന്നു. ഫര്‍ദിന്‍ അലി മൊല്ലയുടെ രണ്ടാം ഗോള്‍.

4

മേഘാലയയുടെ സമനില ഗോളോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. 46 ാം മിനുട്ടില്‍ പ്രതിരോധ നിരയില്‍ നിന്ന് പരസ്പരം പാസ് ചെയ്ത് കളിക്കവേ വരുത്തിയ പിഴവില്‍ നിന്ന് പകരക്കാരനായി എത്തിയ ഷനേ ടരിയാങ് ഗോളാക്കി മാറ്റുകയായിരുന്നു. 49 ാം മിനുട്ടില്‍ ബംഗാള്‍ വീണ്ടും ലീഡ് എടുത്തു. ബോക്സിന് അകത്തു നിന്ന് ലഭിച്ച മഹിതോഷ് റോയ് വേള്‍ഡ് ക്ലാസ് ഫിനിഷിങ്ങിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. 65 ാം മിനുട്ടില്‍ മേഘാലയ ഷനേ ടരിയാങിലൂടെ വീണ്ടും സമനില പിടിച്ച്. വലതു വിങ്ങില്‍ നിന്ന് കന്‍സായിബോര്‍ ലുയിഡ് നല്‍കിയ പാസില്‍ ഷനേ ടരിയാങ് ഗോളാക്കി മാറ്റുകയായിരുന്നു.

5

69 ാം മിനുട്ടില്‍ വീണ്ടും ബംഗാള്‍ ലീഡെടുത്തു. വലതു വിങ്ങില്‍ നിന്ന് ദിലിപ് ഒര്‍വാന്‍ ബോക്സിലേക്ക് നല്‍കിയ പാസില്‍ മഹിതോഷ് റോയ് ഗോളാക്കി മാറ്റുകയായിരുന്നു. മഹിതോഷിന്റെ രണ്ടാം ഗോള്‍. 72 ാം മിനുട്ടില്‍ ബോക്സിന് തൊട്ടുമുമ്പില്‍ നിന്നായി മേഘാലയക്ക് ഫ്രീകിക്ക് ലഭിച്ചു. കന്‍സായിബോര്‍ ലുയിഡ് എടുത്ത കിക്ക് ഗോള്‍കീപ്പര്‍ തട്ടി അകറ്റി. 85 ാം മിനുട്ടില്‍ മേഘാലയക്ക് പെനാല്‍റ്റി ലഭിച്ചു. കോര്‍ണര്‍കിക്കില്‍ ബംഗാളിന്റെ മധ്യനിര താരം സജല്‍ ബാഗിന്റെ കൈയില്‍ തട്ടിയതിന് ലഭിച്ച പെനാല്‍റ്റി മേഘാലയന്‍ ക്യാപ്റ്റന്‍ ഹാര്‍ഡി ക്ലിഫ് എടുത്തു. ഗോള്‍ പോസ്റ്റിന്റെ സെന്ററിലേക്ക് അടിച്ച കിക്ക് ബംഗാള്‍ ഗോള്‍കീപ്പര്‍ തട്ടി അകറ്റി. റിട്ടേര്‍ണ്‍ വന്ന പന്തും ഹാര്‍ഡി പോസ്റ്റിലേക്ക് അടിച്ചെങ്കിലും രണ്ടാം തവണയും ഗോള്‍ കീപ്പര്‍ തട്ടിയകറ്റി ടീമിന്റെ രക്ഷകനാവുകയായിരുന്നു.

Story first published: Friday, April 22, 2022, 18:40 [IST]
Other articles published on Apr 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+