വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സന്തോഷ് ട്രോഫി: ഗോള്‍ മഴയോടെ കേരളം തുടങ്ങി, ലക്ഷദ്വീപിനെ 5-0നു മുക്കി

സൗത്ത് സോണ്‍ യോഗ്യതാ റൗണ്ട് മല്‍സരമാണിത്

1

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ പുതിയ സീസണിനു തകര്‍പ്പന്‍ വിജയത്തോടെ കേരളം തുടക്കമിട്ടു. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന സൗത്ത് സോണ്‍ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബി മല്‍സരത്തില്‍ ലക്ഷദ്വീപിനെ കേരളം മുക്കുകയായിരുന്നു. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ 5-0നായിരുന്നു കേരളം എതിരാളികളെ വാരിക്കളഞ്ഞത്. സ്‌കോര്‍ സൂചിപ്പിക്കുന്നതു പോലെ ലക്ഷദ്വീപിനു മേല്‍ കേരളത്തിന്റെ സമഗ്ര ആധിപത്യം കളിയിലുടനീളം കാണാമായിരുന്നു.

നിജോ ഗില്‍ബെര്‍ട്ട് (നാലാം മിനിറ്റ്), ജെസിന്‍ (12), രാജേഷ് (82), അര്‍ജുന്‍ (90+2) എന്നിവരാണ് കേരളത്തിന്റെ സ്‌കോറര്‍മാര്‍. 36ാം മിനിറ്റില്‍ ലക്ഷദ്വീപ് താരം തന്‍വീറിന്റെ സെല്‍ഫ് ഗോളും കേരളത്തിന്റെ വിജയത്തിന്റെ മാറ്റ് കൂട്ടി.
മല്‍സരം തുടങ്ങി നാലാമത്തെ മിനിറ്റില്‍ തന്നെ എതിരാളികള്‍ക്കു കേരളം ആദ്യത്തെ മുന്നറിയിപ്പ് നല്‍കി. വലതു വിങിലൂടെ ബോക്‌സിലേക്കു കയറാന്‍ ശ്രമിച്ച കേരള താരത്തെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. ഗില്‍ബെര്‍ട്ട് ഈ പെനല്‍റ്റി അനായാസം ഗോളാക്കി മാറ്റുകയും ചെയ്തു.

2

നാലു മിനിറ്റിനുള്ളില്‍ കേരളം കളിയില്‍ ലീഡുയര്‍ത്തി. ഗോള്‍കീപ്പര്‍ മിഥുനിന്റെ ഗോള്‍കിക്കില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. ലോങ് കിക്ക് മധ്യനിരയില്‍ നിന്നും സ്വീകരിച്ച സഹതാരം നല്‍കിയ മനോഹരമായ ത്രൂബോളുമായി ബോക്‌സിലേക്കു ഓടിക്കയറിയ ജെസിന്‍ ഇടംകാല്‍ ഷോട്ടിലൂടെ ബോള്‍ വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു. 36ാം മിനിറ്റില്‍ തന്‍വീറിന്റെ സെല്‍ഫ് ഗോളില്‍ കേരളം സ്‌കോര്‍ 3-0 ആക്കി ഉയര്‍ത്തി. കേരളത്തിന്റെ മുന്നേറ്റം തടയാന്‍ ബോക്‌സിനു പുറത്തേക്ക് ഓടിക്കയറിയ ഗോളി ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും തന്‍വീറിന്റെ കാലില്‍ തട്ടി സ്വന്തം വലയില്‍ കയറുകയായിരുന്നു.

ആദ്യപകുതിയില്‍ 3-0ന്റെ മികച്ച ലീഡുമായാണ് കേരളം ഗ്രൗണ്ട് വിട്ടത്. രണ്ടാപകുതിയിലും കേരളം അറ്റാക്കിങ് ഗെയിം തന്നെയായിരുന്നു പുറത്തെടുത്തത്. 82ാം മിനിറ്റില്‍ രാജേഷിലൂടെ കേരളം നാലാം ഗോളും നേടി. സഹതാരം കട്ട് ചെയ്തു നല്‍കിയ ബോള്‍ ബോക്‌സിനകത്തു നിന്നും ഗോളിയെ നിസ്സഹായനാക്കി രാജേഷ് വലയിലേക്ക് ഉതിര്‍ക്കുകയായിരുന്നു. കേരളം ഇതു കൊണ്ടും നിര്‍ത്തിയില്ല. ഇഞ്ചുറിടൈമില്‍ അഞ്ചാം ഗോളും കുറിച്ച് കേരളം വിജയം കൂടുതല്‍ മധുരമേറിയതാക്കി മാറ്റി. ലക്ഷദ്വീപ് പ്രതിരോധത്തിലെ വലിയ പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. ബോക്‌സിനു പുറത്തു നിന്നും സഹതാരം നല്‍കിയ മനോഹരമായ ത്രൂബോള്‍ ലക്ഷ്ദ്വീപ് താരങ്ങള്‍ക്കിടയൂലെ ബോക്‌സിലെത്തിയപ്പോള്‍ അതിനെ വലയിലേക്കു തട്ടിയിടേണ്ട ചുമതല മാത്രമേ അര്‍ജുനുണ്ടായിരുന്നുള്ളൂ.

കേരളത്തിന്റെ പ്ലെയിങ് ഇലവന്‍

വി മിഥുന്‍ (ക്യാപ്റ്റന്‍, ഗോള്‍കീപ്പര്‍), നിജോ ഗില്‍ബെര്‍ട്ട്, അര്‍ജുന്‍ ജയരാജ്, പി ടി മുഹമ്മദ് ബാസിത്, കെ മുഹമ്മദ് റാഷിദ്, മുഹമ്മദ് സഫ്‌നാദ്, ജെസിന്‍ ടികെ, പി അഖില്‍, ജി സഞ്ജു, മുഹമ്മദ് ആസിഫ്, മുഹമ്മദ് സഹീഫ്.

Story first published: Wednesday, December 1, 2021, 12:04 [IST]
Other articles published on Dec 1, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X