Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി: രക്ഷകനായി കാര്‍ത്തിക്, മണിപ്പൂരിനെ അട്ടിമറിച്ച് ഒഡീഷ്യ

1

മലപ്പുറം: സന്തോഷ് ട്രോഫിയിലെ ആവേശകരമായ പോരാട്ടത്തില്‍ മണിപ്പൂരിനെ ഏക പക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ച് ഒഡീഷ്യ. കരുത്തരുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ 37ാം മിനുട്ടില്‍ കാര്‍ത്തിക് ഹന്‍തലാണ് മത്സരഫലം കുറിച്ച ഗോള്‍ നേടിയത്. പ്രതിരോധ നിരയില്‍ നിന്ന് പെനാല്‍റ്റി ബോക്‌സിലേക്ക് കൊടുത്ത പാസ്സ് ഒഡീഷയുടെ അണ്ടര്‍ 21 താരം കാര്‍ത്തിക്ക് ഹന്‍തല്‍ ഗോളാക്കി മാറ്റുകയായിരുന്നു. ഒരു സമനിലയും ഒരു ജയവുമായി നാല് പോയിന്റുമായി ഒഡീഷ്യ ഒന്നാം സ്ഥാനത്തെത്തി. ഒരു ജയം സ്വന്തമാക്കി മൂന്ന് പോയിന്റുമായി മണിപ്പൂരാണ് ഗ്രൂപ്പില്‍ രണ്ടാമത്. സര്‍വീസസാണ് മൂന്നാമത്.

മത്സരത്തില്‍ മികച്ച പോരാട്ടം മണിപ്പൂര്‍ കാഴ്ചവെച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.തൊണ്ണൂറ് മിനുട്ടും അതിന് ശേഷമനുവദിച്ച അഞ്ച് മിനുട്ടും മണിപ്പൂര്‍ പൊരുതി കളിച്ചെങ്കിലും ഭാഗ്യമുണ്ടായില്ല. നേരത്തെ കര്‍ണാടകയുമായി സമനിലയിലായിരുന്ന ഒഡീഷ ഗ്രൂപ്പ് ബിയില്‍ ഈ വിജയത്തോട് കൂടി ഒന്നാമതായി.ഒരു ജയവും ഒരു തോല്‍വിയുമായി മണിപ്പൂര്‍ രണ്ടാം സ്ഥാനത്തും സര്‍വീസസ് മൂന്നാം സ്ഥാനത്തുമാണ്.കളിയിലെ ഏക ഗോള്‍ നേടിയ കാര്‍ത്തിക്ക് തന്നെയാണ് പ്ലയെര്‍ ഓഫ് ദി മാച്ച്.

1

കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഒഡീഷ്യ മണിപ്പൂരിനെതിരേ ബൂട്ടണിഞ്ഞത്. മുന്‍ മുംബൈ സിറ്റി താരം രാകേഷ് ഓറം വിലക്കിന് ശേഷം ഒഡീഷ്യന്‍ പ്ലേയിങ് 11ലേക്കെത്തിയത് ടീമിന് കരുത്തായത്. തുടക്കം മുതല്‍ ഒഡീഷ്യ ആക്രമിച്ച് കളിച്ചു. 12ാം മിനുട്ടില്‍ ഗോള്‍ നേടാന്‍ ലഭിച്ച സുവര്‍ണ്ണാവസരം ഒഡീഷ്യയുടെ കാര്‍ത്തിക് ഹന്‍തല്‍ പാഴാക്കി. മധ്യനിരയില്‍ നിന്നെത്തിയ ഉയര്‍ന്ന പന്തിനെ പ്രതിരോധിക്കുന്നതില്‍ മണിപ്പൂരിന് പിഴച്ചപ്പോള്‍ പന്ത് കാര്‍ത്തികിലേക്ക്. ഗോള്‍ കീപ്പറില്ലാത്ത സാഹചര്യത്തില്‍ വല തുളക്കാന്‍ അവസരം ലഭിച്ചിട്ടും മുതലാക്കാന്‍ കാര്‍ത്തിക്കിനായില്ല. 18 ാം മിനുട്ടില്‍ ഇടതു വിങ്ങില്‍ നിന്ന് ഒഡീഷ്യന്‍ മധ്യനിരതാരം ഫരീദ് എസ്.കെ. വലതു ഭാഗത്തേക്ക് കട്ട് ചെയ്ത് ബോക്സിലേക്ക് നല്‍ക്കിയ പാസ് ഒഡീഷ്യന്‍ താരങ്ങള്‍ക്ക് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.

1

രണ്ടാം പകുതിയില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് മണിപ്പൂരിന്റെ ബഡീപര്‍ മെയോണ്‍ വലകുലുക്കിയെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അത് ഓഫ്‌സൈഡായി. 52ാം മിനുട്ടില്‍ ഒഡീഷ്യക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കിനെയും മുതലാക്കാനാവാതെ പോയി. 89ാം മിനുട്ടില്‍ വലതു വിങ്ങില്‍ നിന്ന് ഒഡീഷ്യക്ക് ലഭിച്ച ഫ്രീകിക്ക് അദ്വിന്‍ തിര്‍ക്കി അതിമനോഹരമായി ഗോള്‍ പോസ്റ്റിന് തൊട്ടുമുന്നിലായി നല്‍കി. അര്‍പന്‍ ലാക്റ ഹെഡറിന് ശ്രമിച്ചെങ്കിലും ബാറില്‍ തട്ടി പുറത്തേക്ക് പോയി. രണ്ട് ടീമും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഭാഗ്യം ഒഡീഷ്യക്കൊപ്പം നിന്നു.

Story first published: Tuesday, April 19, 2022, 23:04 [IST]
Other articles published on Apr 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+