Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരളം 'എക്‌സ്ട്രാ' ഹാപ്പി, ബംഗാളിനെ തകര്‍ത്ത് സന്തോഷ് ട്രോഫി, നേട്ടം 13 വര്‍ഷത്തിന് ശേഷം!!

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനെ 4-2ന് ഷൂട്ടൗട്ടില്‍ തകര്‍ത്ത് കേരളത്തിന് കിരീടം. കേരളത്തിന്റെ ആറാം കിരീട നേട്ടമാണിത്. 13 വര്‍ഷത്തിന് ശേഷമാണ് കേരളം സന്തോഷ് ട്രോഫിയില്‍ കിരീടം ചൂടുന്നത്. ആവേശകരമായ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പൊരുതിയായിരുന്നു കേരളത്തിന്റെ ചരിത്ര നേട്ടം. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കേരളത്തിനായി കിക്കെടുത്ത രാഹുല്‍, ജിതിന്‍ ഗോപാലന്‍, ജസ്റ്റിന്‍, സീഷന്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ബംഗാളിനായി സഞ്ജയനും തിര്‍താങ്കറും ലക്ഷ്യം കണ്ടപ്പോള്‍ നബിയുടെയും അങ്കിത് മുഖര്‍ജിയുടെയും കിക്കുകള്‍ പാഴായി. അതേസമയം നിര്‍ണായക സമയത്ത് ബംഗാള്‍ ക്യാപ്റ്റന്‍ ജിതന്‍ മര്‍മു ഗോള്‍കീപ്പറെ മാറ്റി സ്വയം ഗോള്‍കീപ്പറായത് ഞെട്ടിക്കുന്നതായിരുന്നു.

1

മത്സരത്തിന്റെ തുടക്കം മുതല്‍ ബംഗാള്‍ നിരയെ കടന്നാക്രമിക്കുന്ന മുന്നേറ്റമാണ് കേരളം നടത്തിയത്. എന്നാല്‍ പ്രതിരോധപിഴവാണ് മത്സരം ഇത്ര നീണ്ടു പോകാന്‍ ഇടയാക്കിയത്. 19ാം മിനുട്ടില്‍ എംഎസ് ജിതിനാണ് കേരളത്തിന് അപ്രതീക്ഷിത ലീഡ് സമ്മാനിച്ചത്. ജിതിന്റെ തകര്‍പ്പന്‍ മുന്നേറ്റം ബംഗാള്‍ പ്രതിരോധനിരയെ മറികടന്ന് ലക്ഷ്യം കാണുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാനിരിക്കെ വികെ അഫ്ദലിന് മികച്ചൊരു അവസരം ലഭിച്ചിരുന്നു. ഈ സമയത്ത് ബംഗാള്‍ ഗോള്‍ കീപ്പര്‍ മാത്രമാണ് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഈ അവസരം മുതലാക്കാന്‍ അഫ്ദലിന് സാധിച്ചില്ല.

2

മറുവശത്ത് ബംഗാളിന്റെ നായകന്‍ ജിതന്‍ മുര്‍മു തകര്‍പ്പനൊരു മുന്നേറ്റം നടത്തിയെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി. പിന്നീട് നിരവധി അവസരങ്ങളാണ് കേരളത്തിന് ലഭിച്ചത് എന്നാല്‍ ഇവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കേരളത്തിന് സാധിച്ചില്ല. മറുവശത്ത് ബംഗാളും ഇതേ അവസ്ഥയിലായിരുന്നു. ആദ്യപകുതി അവസാനിക്കുമ്പോള്‍ ഒരു ഗോളിന് മുന്നിലായിരുന്നു കേരളം. എന്നാല്‍ രണ്ടാം പകുതിയില്‍ ജിതന്‍ മുര്‍മു ഗോള്‍ നേടിയതോടെ കേരളത്തിന്റെ ആവേശം അണഞ്ഞ് പോയി. ഈ ഗോള്‍ കടുത്ത പ്രതിരോധ പിഴവില്‍ നിന്നാണ് വന്നത്. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ കേരള താരങ്ങള്‍ അലസത കാണിച്ചതോടെ ബംഗാള്‍ സമനില പിടിക്കുകയായിരുന്നു.

3

രണ്ടാം പകുതിയില്‍ പിന്നീട് ഇരുതാരങ്ങളും ഗോളെന്നുറച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ മത്സരം എക്‌സ്ട്രാടൈമിലേക്ക് നീണ്ടു. 30 മിനിട്ട് അധിക സമയത്തിന്റെ ആദ്യ പകുതിയും സമനിലയായതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഇതിനിടെ ബംഗാള്‍ മുന്നേറ്റതാരം രാജോന്‍ ബര്‍മന് കേരളത്തിന്റെ ഗോള്‍ കീപ്പറെ ഫൗള്‍ ചെയ്തതിന് ചുവപ്പ് കാര്‍ഡ് കിട്ടിയതോടെ കളി മാറിമറിഞ്ഞു. 10 പേരായി ചുരുങ്ങിയ ബംഗാളിനെതിരെ നിര്‍ണായക സമയത്ത് കിട്ടിയ അവസരം മുതലെടുത്ത് ഗോള്‍ നേടി വിപിന്‍ കേരളത്തിന്റെ ഹീറോ ആയി. പക്ഷേ കേരളത്തിന്റെ സന്തോഷത്തിന് നിമിഷ നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.

എക്‌സ്ട്രാ ടൈമിന്റെ അവസാന മിനുട്ടില്‍ കേരളത്തെ ഞെട്ടിച്ച് തിര്‍താങ്കര്‍ ഗോള്‍ നേടിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് പോവുകയായിരുന്നു. മിസോറമിനെതിരായ സെമിഫൈനലില്‍ ഗോള്‍ നേടിയ വികെ അഫ്ദലിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയായിരുന്നു കേരളം ഫൈനലിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. എതിരില്ലാത്ത ഒരു ഗോളിന് മിസോറമിനെ പരാജയപ്പെടുത്തിയാണ് കേരളം കലാശപ്പോരിനെത്തിയത്. ബംഗാള്‍ സെമിയില്‍ എതിരില്ലാത്ത രണ്ടു ഗോളിന് കര്‍ണാടകയെയാണ് പരാജയപ്പെടുത്തിയത്.

Story first published: Sunday, April 1, 2018, 17:55 [IST]
Other articles published on Apr 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+