Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി: 'രണ്ടില്‍ രണ്ട്', ബംഗാളിനെ 2-0ന് തുരത്തി കേരളം

1

മലപ്പുറം: ആര്‍ത്തിരമ്പുന്ന ഗാലറിയെ സാക്ഷിയാക്കിയുള്ള തുല്യ ശക്തികളുടെ പോരാട്ടത്തില്‍ കേരളത്തിന് മിന്നും ജയം. പകരക്കാരനായിറങ്ങിയവര്‍ ഗോളടിച്ചു താരങ്ങളായപ്പോള്‍ ഗാലറിയിലെ കാല്‍ ലക്ഷം ആരാധകര്‍ക്ക് സന്തോഷ രാവ്. 84ാം മിനുട്ടില്‍ നൗഫലും എക്‌സ്ട്രാ ടൈമിലെ അവസാന മിനുട്ടില്‍ ജെസിനും നേടിയ ഗോളിലാണ് കേരളം ബംഗാളെന്ന വലിയ കടമ്പ കടന്നത്.

രാജസ്ഥാനെ ഗോള്‍ മഴയില്‍ മുക്കിയെത്തിയ കേരളവും ശക്തരായ പഞാബിനെ തോല്‍പ്പിച്ചെത്തിയ ബംഗാളും മത്സരത്തിന്റെ ആദ്യ പകുതി തുല്യ ശക്തികളായിരുന്നു. ഇരുടീമുകളും മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരെ പോലെ മൂന്നേറ്റം പുലര്‍ത്തിയപ്പോള്‍ ഗോള്‍ മാത്രം പിറക്കാതെ നിന്നു. ആദ്യ പകുതിക്ക് ശേഷം കേരളം കൂടുതല്‍ ഉണര്‍ന്ന് കളിച്ചു.

1

എം വിഘ്നേഷും ഷിഘിലും ക്യാപ്റ്റന്‍ ജിജോ ജോസഫും ചേര്‍ന്ന് ബംഗാള്‍ ബോക്‌സിലേക്ക് നിരന്തരം മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ പിറന്നില്ല. ബംഗാള്‍ ഗോള്‍ കീപ്പര്‍ പ്രിയാന്റ് കുമാറിന്റെ മികച്ച സേവുകള്‍ ബംഗാളിന്റെ വല കുലുങ്ങാതെ കാത്തു. എന്നാല്‍ മത്സരത്തിന്റെ 84ാം മിനുട്ടില്‍ കേരളത്തിന്റെ നിരന്തര ശ്രമങ്ങള്‍ക്ക് ഫലം കണ്ടു.

1

ഗ്രൗണ്ടിന്റെ മധ്യ ഭാഗത്ത് നിന്ന് തുടങ്ങിയ മൂന്നേറ്റം ക്യാപ്റ്റന്‍ ജിജോ ജൊസഫ് മനോഹരമായി നൗഫലിന് മറിച്ച് നല്‍കുകയായിരുന്നു. നൗഫല്‍ വീണുകിട്ടിയ ചെറിയ നിമിഷത്തില്‍ ബംഗാള്‍ ഗോള്‍ കീപ്പറെ മറികടന്ന് മല്‍സരത്തിലെ സൂപ്പര്‍ സബ് ആവുകയായിരുന്നു. അഞ്ച് മിനുട്ടിന്റെ അധിക സമയത്തെ എക്‌സ്ട്രാ ടൈമില്‍ ഗോള്‍ വീട്ടാനുള്ള ബംഗാള്‍ ടീമിന്റെ ഓട്ട പാച്ചിലിനിടയില്‍ കേരളത്തിന്റെ രണ്ടാം ഗോള്‍ വന്നു. സബ്‌സിറ്റിയൂഷനായി തന്നെ ഇറങ്ങിയ ജെസിന്റെ വകയായിരുന്നു കേരളത്തിന്റെ രണ്ടാം ഗോള്‍.

1

കേരള പ്രതിരോധ താരം മുഹമ്മദ് ഷഹീഫ് തുടക്കമിട്ട മൂന്നേറ്റം വലത് വിങ്ങില്‍ മാര്‍ക്ക് ചെയ്യാതെ കിടന്നിരുന്ന കേരളത്തിന്റെ പത്താം നമ്പര്‍ താരത്തിന്റെ കാലുകളിലെത്തുകയായിരുന്നു. കോച്ച് ബിനോ ജോര്‍ജ് രണ്ടാം പകുതിയിലെടുത്ത സബ്സിറ്റൂഷന്‍ തീരുമാനങ്ങള്‍ കളിയുടെ ഗതി തന്നെ മാറ്റുകയായിരുന്നു. സന്തോഷ് ട്രോഫി വമ്പന്മാരായ ബംഗാളിനെ തകര്‍ത്തതോടെ കേരളത്തിന് ഏറെ കുറെ സെമി ഉറപ്പായി. ബംഗാളിന് മേഘാലയുമായുള്ള അടുത്ത മത്സരം നിര്‍ണ്ണായകമായിരിക്കും. മേഘാലയ ഇന്ന് രാജസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തില്‍ വിജയിച്ചിരുന്നു.

Story first published: Tuesday, April 19, 2022, 9:45 [IST]
Other articles published on Apr 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+