Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി: ഇരട്ട ഗോളോടെ ക്യാപ്റ്റന്‍ ജിജോ, പഞ്ചാബിനെ തകര്‍ത്ത് കേരളം സെമിയില്‍

1

മലപ്പുറം: 75ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയില്‍ പ്രവേശിച്ച് കേരളം. സെമി ഉറപ്പിക്കാനിറങ്ങിയ കേരളവും സെമി സാധ്യതകള്‍ നിലനിര്‍ത്താനിറങ്ങിയ പഞ്ചാബും തമ്മിലുള്ള ആവേശ പോരില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഇരട്ട ഗോളിലാണ് ആതിഥേയര്‍ക്ക് ജയം. ഇതോടെ കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമി ഫൈനലിലേക്ക് പ്രവേശിച്ചു. പഞ്ചാബ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. കേരളത്തിനായി 17,87 മിനുട്ടിലാണ് ജിജോ ജോസഫ് വലകുലുക്കിയത്.

1

മേഘാലയക്കെതിരെയുള്ള മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് പഞ്ചാബിനെതിരെ അതെ കാണികള്‍ക്ക് മുമ്പില്‍ ജിജോ മനോഹരമായി പ്രാശ്ചിത്തം ചെയ്തു. ആദ്യ മിനുട്ടില്‍ തന്നെ കേരളത്തിന്റെ അറ്റാക്കിങ്ങോട് കൂടിയായിരുന്നു മത്സരം തുടങ്ങിയത്. എന്നാല്‍ കേരളത്തിന്റെ പ്രതിരോധ താരം അജയ് അലക്‌സ് വരുത്തിയ പിഴവ് മന്‍വീര്‍ സിങ് ഗോള്‍ കീപ്പര്‍ മിഥുനെ മറികടന്ന് ഗോളാക്കി.

1

സെമി ബര്‍ത്തിന് സമനില മാത്രം മതിയായിരുന്ന കേരളം പക്ഷെ നിറഞ്ഞ ഗാലറിക്ക് വേണ്ടി വിജയത്തിന് വേണ്ടിയാണ് കളിച്ചത്. കൂടെ ആവേശ ആരവങ്ങളുയര്‍ത്തി ഗാലറിയും ഒപ്പം നിന്നപ്പോള്‍ ഗോള്‍ തിരിച്ചടിക്കാന്‍ കേരളത്തിന് അധിക നേരം വേണ്ടി വന്നില്ല. പതിനേഴാം മിനുട്ടില്‍ അര്‍ജുന്‍ ജയരാജ് മനോഹരമായി നല്‍കിയ ബോള്‍ ക്യാപ്റ്റന്‍ അതിലും മനോഹരമായ ഹെഡര്‍ ചെയ്ത് ഗോളാക്കി.

1

എണ്‍പത്തി ആറാം മിനുട്ടില്‍ ഇടത് വിങ്ങില്‍ നിന്ന് സഞ്ജു നല്‍കിയ പാസ് ബോക്‌സില്‍ പഞ്ചാബ് പ്രതിരോധ താരങ്ങളുടെ പിന്നില്‍ നിന്നിരുന്ന ക്യാപ്റ്റന്‍ ജിജോ ജോസഫ് ചെസ്റ്റില്‍ ഇറക്കി ഗോളാക്കി മാറ്റി. ഇതോടെ ടൂര്‍ണമെന്റില്‍ അഞ്ച് ഗോളോടെ ജിജോ ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോററായി. കേരളത്തിന് വേണ്ടി അര്‍ജുന്‍ ജയരാജ് ,നൗഫല്‍ എന്നിവര്‍ കളം നിറഞ്ഞു കളിച്ചു.

Story first published: Friday, April 22, 2022, 23:13 [IST]
Other articles published on Apr 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+