Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പഞ്ചാബിന് മുന്നിലും തലകുനിച്ചു, രാജസ്ഥാന്‍ സെമി കാണാതെ പുറത്ത്

1

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന പോരാട്ടത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് പഞ്ചാബ്. ആദ്യ രണ്ട് കളി തോറ്റ രാജസ്ഥാനും സെമി സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന പഞ്ചാബും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ആധികാരിക ജയം തന്നെയാണ് പഞ്ചാബ് നേടിയെടുത്തത്. മൂന്നാം തോല്‍വിയോടെ സെമി കാണാതെ രാജസ്ഥാന്‍ പുറത്തായി. ആദ്യ പകുതിയില്‍ ഒന്നും രണ്ടാം പകുതിയില്‍ മൂന്നും വീതം ഗോള്‍ അടിച്ചു കൂട്ടിയാണ് പഞ്ചാബ് ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ നിര്‍ണ്ണായക വിജയം സ്വന്തമാക്കിയത്. 38, 63, 70, 81 മിനുട്ടുകളിലാണ് ഗോള്‍ പിറന്നത്.

1

പകരക്കാരനായിറങ്ങിയ അണ്ടര്‍ 21 താരം തരുണ്‍ സ്ലാതിയ രണ്ടും ക്യാപ്റ്റന്‍ പര്‍മിജിത്, മുന്നേറ്റ താരം അമര്‍പ്രീത് സിംഗ് എന്നിവര്‍ ഓരോ ഗോളും വീതം നേടി. തോല്‍വിയോടെ രാജസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ശക്തന്മാരുടെ ഗ്രൂപ്പിലുള്ള പഞ്ചാബ് സെമിയിലേക്കുള്ള ദൂരം കുറച്ചു. ആദ്യ മത്സരത്തില്‍ വെസ്റ്റ് ബംഗാളിനെതിരെ ഇറങ്ങിയ ആദ്യ ഇലവനില്‍ പ്രതിരോധത്തിലും മധ്യനിരയിലും രണ്ട് മാറ്റവും അറ്റാക്കിംങില്‍ ഒരു മാറ്റവുമായിയാണ് പഞ്ചാബ് രാജസ്ഥാനെതിരെ ഇറങ്ങിയത്. രാജസ്ഥാനും ആദ്യ ഇലവനില്‍ മാറ്റം വരുത്തിയെങ്കിലും പ്രത്യേകിച്ച് ഫലമുണ്ടായില്ല.

1

ആദ്യ മത്സരത്തില്‍ ഒരു ഗോളിന് തോറ്റെങ്കിലും പൊരുതി കളിക്കാനായതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ പഞ്ചാബ് കളിയുടെ മുഴുവന്‍ സമയവും പ്രതിരോധത്തിലും മുന്നേറ്റത്തിലും ആധിപത്യം പുലര്‍ത്തി. കേരളത്തിനോടും മേഘാലയോടും പരാജയപ്പെട്ട രാജസ്ഥാന്റെ പ്രതിരോധത്തിന് പഞ്ചാബിന് മുമ്പിലും അടിയറവ് പറയേണ്ടി വന്നു. നിരന്തര മുന്നേറ്റങ്ങള്‍ക്ക് മുമ്പില്‍ ഒരേ പോലെ രാജസ്ഥാന്റെ മധ്യനിരയും പ്രതിരോധ നിരയും ആടിയുലഞ്ഞു. നിരവധി അവസരങ്ങള്‍ ലഭിച്ചതില്‍ നിന്നാണ് നാലെണ്ണം പഞ്ചാബ് ഗോളാക്കിയത്. ഒരു ഗോള്‍ നേടുകയും മധ്യ നിരയില്‍ നിറഞ്ഞു കളിക്കുകയും ചെയ്ത ക്യാപ്റ്റന്‍ പര്‍മിജിത് ആണ് കളിയിലെ താരം.

Story first published: Wednesday, April 20, 2022, 19:18 [IST]
Other articles published on Apr 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+