കൊല്‍ക്കത്ത: സന്തോഷ് ട്രോഫിയിലെ ആദ്യമത്സരത്തില്‍ കേരളം ചാണ്ഡിഗഡിനെ 5-1ന് കീഴടക്കി. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തിന്റെ അവസാന മിനിറ്റിലാണ് ചാണ്ഡീഗഡിന്റെ ആശ്വാസഗോള്‍ പിറന്നത്. മറ്റൊരു മത്സരത്തില്‍ പശ്ചിമബംഗാള്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് മണിപ്പൂരിനെ കീഴടക്കി.
രണ്ടു ഗ്രൂപ്പുകളിലായി പത്തു ടീമുകളാണ് മത്സരിക്കുന്നത്. മഹാരാഷ്ട്രയും മണിപ്പൂരും പശ്ചിമബംഗാളും ഉള്ള എ ഗ്രൂപ്പിലാണ് കേരളം പോരാട്ടത്തിനിറങ്ങുന്നത്. ബി ഗ്രൂപ്പില്‍ ഗോവ, കര്‍ണാടക, മിസോറാം, ഒഡിഷ, പഞ്ചാബ് ടീമുകള്‍ മാറ്റുരയ്ക്കും.
ദക്ഷിണ മേഖലാ റൗണ്ടില്‍ ഗ്രൂപ്പ് ചാംപ്യന്മാരായാണ് കേരള ടീം കൊല്‍ക്കത്തയിലെത്തിയത്. രാഹുല്‍ വി രാജിന്റെ നേതൃത്വത്തിലുള്ള 20 അംഗ ടീമില്‍ 13 പേര് പുതുമുഖങ്ങളാണ്. മിഡിഫീല്‍ഡര്‍ സീസണാണ് ഉപനായകന്‍. ടീമിന്റെ പരിശീകലന്‍ സതീവ് ബാലനാണ്.
ഗോള്‍ കീപ്പര്‍മാര്‍ - മിഥുന്, അഖില്‍ സോമന്, ഹജ്മല്‍, സ്ട്രൈക്കേഴ്സ് - സജിത് പൗലോസ്, അനുരാഗ്, അഫ്ദല്‍. മിഡ്ഫീല്‍ഡര്‍മാര്‍ - ജിതിന്, ഷംനാസ്, മുഹമ്മദ്, ജിതിന്, രാഹുല്‍, സീസണ്, ശ്രീകുട്ടന്. ഡിഫന്‍ഡര്‍മാര്‍: വിബിന് തോമസ്, രാഹുല്‍ വി രാജ്, ശ്രീരാഗ്, ജിയാദ് ഹസ്സന്, ലിജോ, മുഹമ്മദ് ഷെരീഫ്, ജസ്റ്റിന് ജോര്‍ജ്