വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അര്‍ജന്റീന ഫുട്‌ബോളിന് നാണക്കേടായ കോപ്പ ലിബര്‍ട്ടഡോറസ് ഫൈനല്‍ റയലിന്റെ ഗ്രൗണ്ടില്‍

മാഡ്രിഡ്: അര്‍ജന്റീന ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടുകളിലൊന്നായി മാറിയ കോപ്പ ലിബര്‍ട്ടഡോറസ് ഫൈനല്‍ സ്‌പെയിനില്‍ നടത്താന്‍ തീരുമാനം. ചിരവൈരികളായ ബൊക്ക ജൂനിയേഴ്‌സും റിവര്‍പ്ലേറ്റും തമ്മില്‍ നടക്കാനിരുന്ന രണ്ടാംപാദ ഫൈനല്‍ കലാപത്തിന് വഴിവെച്ചതോടെയാണ് അര്‍ജന്റീനയില്‍നിന്നും മത്സരം റയലിന്റെ മൈതാനമായ സാന്റിയാഗോ ബര്‍ണാബുവിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തു. റിവര്‍ പ്ലേറ്റിന്റെ ഹോം ഗ്രൗണ്ടായ മോനുമെന്റല്‍ സ്‌റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഫൈനല്‍ രണ്ടു തവണയാണ് ആരാധകരുടെ പ്രതിഷേധം കാരണം നീട്ടിവെച്ചത്. ഈ മത്സരത്തില്‍ തങ്ങളെ വിജയികളായി പ്രഖ്യാപിക്കണമെന്നാണ് ബൊക്ക ടീം ആവശ്യപ്പെട്ടിരുന്നതെങ്കിലും അക്കാര്യം തള്ളിക്കളഞ്ഞു.

realmadridoneindia

റിവര്‍പ്ലേറ്റ് ആരാധകര്‍ നടത്തിയ ആക്രമണത്തിന് 4,00,000 ഡോളര്‍ പിഴയിടുകയും ചെയ്തിട്ടുണ്ട്. കൂടാതെ റിവര്‍പ്ലേറ്റിന്റെ മൈതാനത്ത് നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഫുട്‌ബോള്‍ ആരാധകരെ കയറ്റുകയുമില്ല. ഈ രീതിയിലുള്ള ശിക്ഷയാണ് ക്ലബ്ബിന് നല്‍കാന്‍ ഗവേണിങ് ബോഡി തീരുമാനിച്ചത്. റയലിന്റെ മൈതാനം വിട്ടുകൊടുക്കുന്നത് സൗജന്യമായാണെന്നാണ് റിപ്പോര്‍ട്ട്.

അര്‍ജന്റീന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അര്‍ജന്റീന ജനവിഭാഗമുള്ളത് മാഡ്രിഡിലാണെന്ന് ഗവേണിങ് ബോഡി പ്രസിഡന്റ് അലക്‌സാഡ്രോ ഡോമിന്‍ഗസ് വ്യക്തമാക്കി. സുരക്ഷയുടെ കാര്യത്തിലെ ലോകത്തെ പത്ത് മികച്ച നഗരങ്ങളിലൊന്നാണിത്. ഇവിടെ ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഫുട്‌ബോള്‍ പാരമ്പര്യമുള്ള മാഡ്രിഡില്‍ കോപ്പ ലിബര്‍ട്ടഡോറസ് ഫൈനല്‍ ഭംഗിയായി നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

Story first published: Friday, November 30, 2018, 17:45 [IST]
Other articles published on Nov 30, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X