Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി: തമിഴ്‌നാടിനെ തകര്‍ത്തെറിഞ്ഞ് കേരളം, ഫൈനല്‍ റൗണ്ടില്‍

Kerala Vs Tamil Nadu 6-0 All Goals and Highlights | Oneindia Malayalam

കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ തമിഴ്‌നാടിനെ തകര്‍ത്ത് കേരളം ഫൈനല്‍ റൗണ്ടില്‍. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് കേരളത്തിന്റെ ഏകപക്ഷീയ ജയം. വിഷ്ണു, ജിഷ്ണു, മൗസുഫ്, ജിജോ, എമില്‍ എന്നിവര്‍ കേരളത്തിനായി ഗോള്‍ കണ്ടെത്തി. ആന്ധ്രയ്‌ക്കെതിരെ കളിച്ചതുപോലെ ആക്രമണ ഫുട്‌ബോളാണ് കേരളം ഇന്നും പുറത്തെടുത്തത്. കളി തുടങ്ങി ആദ്യ മിനിറ്റില്‍ത്തന്നെ കോര്‍ണര്‍ നേടിയെടുത്ത കേരളം തമിഴ്‌നാടിന്റെ ഗോള്‍ മുഖത്ത് വട്ടമിട്ടു പറക്കുകയായിരുന്നു. 4-4-2 ഫോര്‍മേഷനില്‍ കളിച്ച തമിഴ്‌നാട് കേരളത്തിന്റെ മുന്നേറ്റങ്ങളെ ചെറുക്കാന്‍ നന്നെ പാടുപെട്ടു.

കേരളം - തമിഴ്നാട് മത്സരം

24 ആം മിനിറ്റില്‍ വിഷ്ണുവിലൂടെയാണ് കേരളം ആദ്യം മുന്നിലെത്തിയത്. തമിഴ്‌നാടിന്റെ മൂന്നു ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് നുഴഞ്ഞു കയറിയ ജിജോയുടെ പാസ്. ഷോട്ടു തൊടുക്കുന്നതില്‍ ഒരു പിഴവും വരുത്തിയില്ല വിഷ്ണു. ഏറെ വൈകിയില്ല, 33 ആം മിനിറ്റില്‍ രണ്ടാമത്തെ ഗോളും കേരളം വലയിലാക്കി. ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ജിഷ്ണു എതിരാളികളുടെ വല വിജയകരമായി കുലുക്കി. 45 ആം മിനിറ്റില്‍ മത്സരം വീണ്ടും കണ്ടു ജിഷ്ണുവിന്റെ രണ്ടാം ഗോള്‍.

മൂന്നു ഗോളുകളുടെ ആധിപത്യവുമായാണ് കേരളം രണ്ടാം പകുതിയില്‍ ഇറങ്ങിയത്. പക്ഷെ 83 ആം മിനിറ്റുവരെ കാത്തിരിക്കേണ്ടി വന്നു രണ്ടാം പകുതിയില്‍ ആദ്യ ഗോള്‍ വീഴാന്‍. ബോക്‌സിന് പുറത്തു നിന്നും മൗസുഫ് പായിച്ച ഷോട്ട് തമിഴ്‌നാടിന്റെ പോസ്റ്റില്‍ തുളഞ്ഞുകയറുമ്പോള്‍ കേരളത്തിന്റെ ലീഡ് നാലായി ഉയര്‍ന്നു.

പ്രതീകാത്മക ചിത്രം

പക്ഷെ അവിടംകൊണ്ടു തീര്‍ന്നില്ല കേരളത്തിന്റെ പോരാട്ട വീര്യം. കളി അധിക സമയത്തേക്ക് നീണ്ടപ്പോഴാണ് തമിഴ്‌നാടിന് വീണ്ടും ഇരട്ട പ്രഹരമേറ്റത്. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം മിനിറ്റില്‍ ജിജോയും നാലാം മിനിറ്റില്‍ എമിലും ഓരോ ഗോള്‍ വീതം നേടി. തമിഴ്‌നാടിന്റെ പതനവും ഇതോടെ സമ്പൂര്‍ണമായി. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ മുന്‍ ചാമ്പ്യന്‍മാരായ കേരളം കടക്കുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ആന്ധ്രയെ മടക്കമില്ലാത്ത അഞ്ചു ഗോളിന് കേരളം തകര്‍ത്തിരുന്നു.

Image Source: Twitter

Story first published: Saturday, November 9, 2019, 17:57 [IST]
Other articles published on Nov 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+