വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: സന്ദേശ് ജിംഗാന്‍ പരുക്കിന്റെ പിടിയില്‍, ബ്ലാസ്‌റ്റേഴ്‌സിന് ആശങ്ക

ദില്ലി: ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ ആശങ്കയിലാണ്. ഇന്ത്യയുടെ പ്രതിരോധക്കോട്ട --- സന്ദേശ് ജിംഗാന് പരുക്കേറ്റിരിക്കുന്നു. ചൊവാഴ്ച്ച സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ബംഗ്ലാദേശ് ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ജിംഗാന്‍ കളിക്കില്ല. താരത്തിന്റെ കാല്‍മുട്ടിനാണ് പരുക്ക്. ബുധനാഴ്ച്ച ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി നടന്ന സൗഹൃദ മത്സരത്തിനിടെയാണ് ജിംഗാന് പരുക്കേറ്റത്.

സന്ദേശ് ജിംഗാൻ

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സീസണില്‍ താരത്തിന് പന്തു തട്ടാനാവില്ലെന്ന് സൂചനയുണ്ട്. അതായത് ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് പുറമെ ആരംഭിക്കാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണും താരത്തിന് നഷ്ടമാവും. ജിംഗാന്റെ കാര്യം അനിശ്ചിതത്വത്തിലായിരിക്കെ ഇന്ത്യന്‍ ആരാധകരും ബ്ലാസ്റ്റേഴ്‌സ് ആരാധകരും ആശങ്കയിലാണ്. ഛണ്ഡീഗഡ് താരത്തെ ആശ്രയിച്ചാണ് ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പ്രതിരോധ തന്ത്രങ്ങള്‍ മെനഞ്ഞിരിക്കുന്നത്. കഴിഞ്ഞമാസം ശക്തരായ ഖത്തറിനെ ഇന്ത്യ ഗോള്‍രഹിത സമനിലയില്‍ തളച്ചതില്‍ സന്ദേശ് ജിംഗാന് നിര്‍ണായക പങ്കുണ്ട്.

സന്ദേശ് ജിംഗാൻ

നേരത്തെ, ടീമിലെ മറ്റൊരു ഡിഫന്‍ഡര്‍, രാഹുല്‍ ഭെക്കെയും പരുക്കേറ്റു പുറത്തായിരുന്നു. പ്രതിരോധ നിരയില്‍ രണ്ടു സുപ്രധാന താരങ്ങള്‍ വെളിയില്‍ നില്‍ക്കെ ഇന്ത്യയുടെ പ്രകടനം എങ്ങനെയിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ചിത്രവും വ്യത്യസ്തമല്ല. പ്രതിരോധത്തില്‍ മഞ്ഞപ്പടയുടെയും തുറപ്പുച്ചീട്ടാണ് ജിംഗാന്‍. താരത്തിന്റെ അഭാവത്തില്‍ പുതിയ പരിശീലകന്‍ എല്‍കോ ഷറ്റോറി തന്ത്രങ്ങള്‍ പുനരാവിഷ്‌കരിക്കുമോയെന്ന് കണ്ടറിയാം.

സന്ദേശ് ജിംഗാൻ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയാണ് സന്ദേശ് ജിംഗാന് കളത്തിലിറങ്ങിയിട്ടുള്ളത്. ഒക്ടോബര്‍ 20 -ന് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമായി പുതിയ സീസണ്‍ തുടങ്ങാനിരിക്കെ ജിംഗാന് പകരക്കാരനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാകാം പരിശീലകന്‍ ഷറ്റോറി. ജിംഗാനെ കൂടാതെ ജിയാനി സുവര്‍ലൂണ്‍, ജെയ്‌റോ, ജെസല്‍ കര്‍നീറോ, അബ്ദുള്‍ ഹക്കു നെടിയോടത്ത്്, ലാല്‍റുവത്താര, മുഹമ്മദ് റാക്‌സിപ്പ്, പ്രീതം സിങ് എന്നിവരും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലുണ്ട്.

Story first published: Friday, October 11, 2019, 17:19 [IST]
Other articles published on Oct 11, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X