Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഖത്തറിന്റെ ഏഷ്യന്‍ കപ്പ് ജയത്തിന് പിന്നില്‍ സാവി!! പ്രവചനം സത്യമായി, നന്ദി അറിയിച്ച് കോച്ച്

1

അബുദാബി: ഏഷ്യന്‍ കപ്പില്‍ ഖത്തര്‍ ചരിത്രത്തിലാദ്യമായി കിരീടം ചൂടിയതിനു പിന്നാലെ ബാഴ്‌സലോണയുടെ മുന്‍ മിഡ്ഫീല്‍ഡ് ഇതിഹാസം സാവിക്കു നന്ദി അറിയിച്ചിരിക്കുകയാണ് ഖത്തര്‍ കോച്ച് ഫെലിക്‌സ് സാഞ്ചസ്. നാലു തവണ ജേതാക്കളായ ജപ്പാനെ ഫൈനലില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു മുക്കിയാണ് ഖത്തര്‍ കന്നി ഏഷ്യന്‍ കപ്പില്‍ മുത്തമിട്ടത്. എന്നാല്‍ ഖത്തറിന്റെ ഈ കിരീടവിജയത്തെക്കുറിച്ച് സാവി നേരത്തേ തന്നെ പ്രവചിച്ചിരുന്നുവെന്നതാണ് അദ്ഭുതകരം. ഇതേ തുടര്‍ന്നാണ് താരത്തിന് കോച്ച് സാഞ്ചസ് നന്ദി അറിയിച്ചത്. ബാഴ്‌സയുമായുള്ള ദീര്‍ഘകാലത്തെ ബന്ധം അവസാനിപ്പിച്ച ശേഷം സാവി ഇപ്പോള്‍ ഖത്തര്‍ ക്ലബ്ബായ അല്‍ സാദിനു വേണ്ടിയാണ് കളിക്കുന്നത്.

2

39 കാരനായ സാവി തങ്ങളുടെ ഭാഗ്യതാരമാണെന്ന് ബാഴ്‌സയുടെ മുന്‍ യൂത്ത് കോച്ച് കൂടിയായ സാഞ്ചസ് പറഞ്ഞത്. ഫൈനലില്‍ ഖത്തറിന്റെ കിരീടവിജയത്തിനു പിന്നാലെയാണ് സാവിയുടെ പ്രവചനത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. സാവിയെ വിളിച്ച് അടുത്ത മല്‍സരങ്ങളിലെ ഫലങ്ങള്‍ കൂടി പ്രവചിക്കുമോയെന്നു ചോദിക്കണം. കാരണം ഭാവിയെക്കുറിച്ച് അറിയാന്‍ ആകാംക്ഷയുണ്ടെന്നും സാഞ്ചസ് വ്യക്തമാക്കി. മികച്ച വ്യക്തിത്വത്തിന് ഉടമയാണ് സാവി. ഖത്തര്‍ ടീമിന് അദ്ദേഹം നല്‍കിയ പിന്തുണ വളരെ വലുതാണ്. ഇതില്‍ അതിയായ സന്തോഷമുണ്ടെന്നും കോച്ച് പറഞ്ഞു.

ഖത്തറിന്റെ വിജയത്തെക്കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ലെന്നാണ് ഫൈനലിനു ശേഷം സാഞ്ചസ് പ്രതികരിച്ചത്. വളരെ മികച്ച ടീമുകളിലൊന്നായ ജപ്പാനെയാണ് തങ്ങള്‍ ഫൈനലില്‍ തോല്‍പ്പിച്ചിരിക്കുന്നത്. ആദ്യ പകുതിയില്‍ ഖത്തര്‍ മികച്ച കളിയാണ് പുറത്തെടുത്തത്. രണ്ടാം പകുതിയില്‍ വളരെയേറെ പ്രതിരോധിച്ചു കളിക്കേണ്ടിവന്നു. കാരണം ജപ്പാന്‍ കിരീടത്തിനു വേണ്ടി മികച്ച പോരാട്ടം തന്നെ നടത്തി. വളരെ കടുപ്പമേറിയ മല്‍സരമായിരുന്നു ഇത്. ടീമിന്റെ പ്രകടനത്തില്‍ അതിയായ സന്തോഷമുണ്ട്. തങ്ങള്‍ക്കു എല്ലാ വിധ പിന്തുണയും നല്‍കിയ ഖത്തറിലെ ജനങ്ങളോട് നന്ദി അറിയിക്കുന്നതായും സാഞ്ചസ് വിശദമാക്കി.

Story first published: Saturday, February 2, 2019, 11:55 [IST]
Other articles published on Feb 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+