വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സാഫ് കപ്പ് വനിതാ ഫുട്‌ബോള്‍; നേപ്പാളിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് തുടര്‍ച്ചയായ അഞ്ചാം കിരീടം

കാഠ്മണ്ഠു: സാഫ് കപ്പ് വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ അഞ്ചാം കിരീടം. ഫൈനലില്‍ ആതിഥേയരായ നേപ്പാളിനെ 3-1 എന്ന സ്‌കോറിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തോല്‍വിയറിയാത്ത 23-ാം മത്സരവും ഇന്ത്യ പിന്നിട്ടു. ഇന്ത്യയുടെ ആധിപത്യത്തിന് ഇത്തവണയും തടയിടാന്‍ ടീമുകള്‍ക്ക് കഴിഞ്ഞില്ല.

ഐപിഎല്‍ 2019: ധവാന്‍, അയ്യര്‍, പൃഥ്വി, പന്ത്!! കറുത്ത കുതിരകള്‍ ഡല്‍ഹി തന്നെ, ഇതാ കാരണങ്ങള്‍ഐപിഎല്‍ 2019: ധവാന്‍, അയ്യര്‍, പൃഥ്വി, പന്ത്!! കറുത്ത കുതിരകള്‍ ഡല്‍ഹി തന്നെ, ഇതാ കാരണങ്ങള്‍

ആദ്യ പകുതിയില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍ സമനില പാലിച്ചിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ ഇന്ത്യ നേടിയ രണ്ടു ഗോളുകള്‍ ജയവും കിരീടവും ഉറപ്പിച്ചു. ആദ്യ മിനിറ്റുമുതല്‍ രണ്ട് ടീമുകളും ആക്രമണാത്മക ഫുട്‌ബോളാണ് കാഴ്ചവെച്ചത്. ഫിനിഷിങ്ങിലെ പോരായ്മ ഗോള്‍ നേടുന്നതിന് തടസ്സമായി. 26-ാം മിനിറ്റില്‍ ദലിമ ചിബ്ബാറിലൂടെ ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്.

india

ഗോള്‍ വഴങ്ങിയതോടെ കൂടുതല്‍ ആക്രമിച്ചു കളിച്ച നേപ്പാള്‍ 34-ാം മിനിറ്റില്‍ സബിതയുടെ ഗോളില്‍ സമനില നേടി. പിന്നീട് 63-ാം മിനിറ്റില്‍ സഞ്ജുവും 78-ാം മിനിറ്റില്‍ അഞ്ജു തമാംഗും ഇന്ത്യയുടെ ജയമുറപ്പിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ കൂടുതല്‍ ഗോളാക്രമണങ്ങള്‍ നടത്തിയ ഇന്ത്യ കളിയില്‍ മേധാവിത്വം സ്ഥാപിച്ചതോടെ നേപ്പാള്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.

Story first published: Saturday, March 23, 2019, 8:06 [IST]
Other articles published on Mar 23, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X