വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലിവര്‍പൂള്‍ കുതിപ്പ് തുടരുന്നു; ബാഴ്‌സയ്ക്ക് ജയം, പിഎസ്ജിക്ക് സമനില

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. നോര്‍വിച്ച് സിറ്റിക്കെതിരെ 1-0 എന്ന സ്‌കോറിനാണ് ലിവര്‍പൂള്‍ ജയിച്ചത്. സാദിയോ മാനെ(78) വിജയികള്‍ക്കായി ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ ബേണ്‍ലി 2-1ന് സതാംപ്ടണെ പരാജയപ്പെടുത്തിയപ്പോള്‍ ലെസ്റ്ററും വോള്‍വസും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ലീഗില്‍ 26 കളികളില്‍നിന്നും 76 പോയന്റുമായി ലിവര്‍പൂള്‍ കിരീടത്തിലേക്കടുത്തു. 25 കളികളില്‍നിന്നും 51 പോയന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.

സ്പാനിഷ് ലാ ലീഗയില്‍ ബാഴ്‌സലോണ ജയം സ്വന്തമാക്കി. ഗെറ്റാഫയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചാമ്പ്യന്മാര്‍ തോല്‍പ്പിച്ചത്. അന്റോണിയോ ഗ്രിസ്മാന്‍(33), കാര്‍നിസെര്‍(39) എന്നിവര്‍ ബാഴ്‌സയ്ക്കുവേണ്ടിയും ആന്‍ജെല്‍(66) ഗെറ്റാഫയ്ക്കായും സ്‌കോര്‍ ചെയ്തു. മറ്റു മത്സരഫലങ്ങള്‍, മല്ലോര്‍ക്ക 1-0 ആല്‍വെസ്, വിയ്യാറയല്‍ 2-1 ലെവാന്റെ, ഗ്രനാഡ 2-1 റയല്‍ വല്ലാഡോളിഡ്. ലീഗില്‍ 23 കളികളില്‍നിന്നും 52 പോയന്റുള്ള റയല്‍ മാഡ്രിഡ് ആണ് ഒന്നാം സ്ഥാനത്ത്. 24 കളികളില്‍നിന്നും 52 പോയന്റുമായി ബാഴ്‌സലോണ രണ്ടാം സ്ഥാനത്താണ്.

സന്നാഹത്തില്‍ തകര്‍ത്തുകളിച്ച് പന്തും മായങ്കും; ന്യൂസിലന്‍ഡിനെതിരെ സമനിലസന്നാഹത്തില്‍ തകര്‍ത്തുകളിച്ച് പന്തും മായങ്കും; ന്യൂസിലന്‍ഡിനെതിരെ സമനില

liverpoolvsnorwich

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ജയത്തോടെ ലെയ്പ്‌സിഗ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചുകയറി. 3-0 എന്ന സ്‌കോറിന് വെര്‍ഡര്‍ ബ്രമനെയാണ് തോല്‍പ്പിച്ചത്. മറ്റു മത്സരഫലങ്ങള്‍, ബയര്‍ ലെവര്‍കൂസെന്‍ 3-2 യൂണിയന്‍ ബര്‍ലിന്‍, ഔസ്ബര്‍ഗ് 1-1 ഫ്രൈബെര്‍ഗ്, പാഡെര്‍ബോണ്‍ 1-2 ഹെര്‍ത്ത, ഹോഫെന്‍ഹെയിം 2-3 വോള്‍ഫ്‌സ്ബര്‍ഗ്, ദസ്സല്‍ഡോര്‍ഫ് 1-4 ഗ്ലാഡ്‌ബെഷ്. ലീഗില്‍ 22 കളികളില്‍നിന്നും 45 പോയന്റുള്ള ലെയ്പ്‌സിഗ് ആണ് ഒന്നാം സ്ഥാനത്ത്. 21 കളികളില്‍നിന്നും 43 പോയന്റുമായി ബയേണ്‍ മ്യൂണിക്ക് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

ISL: ബെംഗളൂരുവിനെ തോല്‍പ്പിച്ചു, തലയുയര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സിന് മടക്കംISL: ബെംഗളൂരുവിനെ തോല്‍പ്പിച്ചു, തലയുയര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സിന് മടക്കം

barcelonavsgetafe

ഫ്രഞ്ച് ലീഗില്‍ അമീന്‍സിനെതിരെ പിഎസ്ജി സമനിലയില്‍ കുരുങ്ങി. ഇരു ടീമുകളും നാലുഗോള്‍വീതം നേടി. മറ്റു മത്സരഫലങ്ങള്‍, ബോര്‍ഡിയക്‌സ് 2-2 ഡിജോണ്‍, നാന്റെസ് 0-0 മെറ്റ്‌സ്, നീംസ് 1-0 ആന്‍ഗേഴ്‌സ്, ടൗളൗസ് 0-2 നൈസ്. ലീഗില്‍ 25 കളികളില്‍നിന്നും 62 പോയന്റുള്ള പിഎസ്ജി ഒന്നാം സ്ഥാനത്തും 24 കളികളില്‍നിന്നും 49 പോയന്റുമായി മാഴ്‌സലെ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഇറ്റാലിയന്‍ സീരി എ മത്സരഫലങ്ങള്‍, ലീസ് 2-1 സ്പാല്‍, ബൊളോഗന 0-3, അറ്റ്‌ലാന്റ 2-1 റോമ. ലീഗില്‍ 23 കളികളില്‍നിന്നും 54 പോയന്റുള്ള ഇന്റര്‍മിലാന്‍ ഒന്നാം സ്ഥാനത്തും 23 കളികളില്‍നിന്നും 54 പോയന്റുമായി യുവന്റസ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

Story first published: Sunday, February 16, 2020, 9:48 [IST]
Other articles published on Feb 16, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X