Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയെ പിന്തുണയ്ക്കാനായി സൈക്കിളില്‍ താണ്ടിയത് 12 രാജ്യങ്ങളും 4,000 കിലോ മീറ്ററും

മോസ്‌ക്കോ: ലോകം റഷ്യയിലെ ഫുട്‌ബോളെന്ന കുഞ്ഞന്‍ കാല്‍പന്തിലേക്ക് ഒതുങ്ങിയപ്പോള്‍ ഫുട്‌ബോള്‍ ആരാധകരുടെ പല തരത്തലുമുള്ള ആരാധന ദിവസേന നാം വായിക്കാറുണ്ട്. ഇപ്പോഴിതാ, അര്‍ജന്റീനയുടെ ഒരു കട്ട ആരാധകന്റെ റഷ്യയിലേക്കുള്ള സംഭവബഹുലമായ യാത്ര പുറത്തുകൊണ്ടുവരികയാണ് മൈഖേല്‍ ലേഖനായ എസ് അരവിന്ദ്. ലോകകപ്പ് റിപോര്‍ട്ടിങിനായി റഷ്യയിലാണ് അരവിന്ദ്.

ബാഴ്‌സലോണയുടെയും കടുത്ത ആരാധകനായ മാര്‍സാന്‍ഡോ പാസോയാണ് സൈക്കിളില്‍ അര്‍ജന്റീനയെയും സൂപ്പര്താരം ലയണല്‍ മെസ്സിയെയും ജാവിയര്‍ മസ്‌കരാനോയെയും പിന്തുണയ്ക്കാനായി റഷ്യയിലെത്തിയിരിക്കുന്നത്. അര്‍ജന്റീനക്കാരനല്ല പാസോ എന്നതാണ് മറ്റൊരു പ്രത്യേകത. സ്‌പെയിനില്‍ നിന്നാണ് ഈ കട്ട ആരാധകന്റെ വരവ്. പാസോ സൈക്കിളില്‍ പിന്താടിയത് 12 രാജ്യങ്ങളും 4,000 കിലോ മീറ്ററുമാണ്. അതും മൂന്നു മാസമെടുത്താണ് പാസോ റഷ്യയിലെത്തിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയെയും മെസ്സിയെയും മസ്‌കരാനോയെയും പിന്തുണയ്ക്കാനായി ബാഴ്‌സലോണയില്‍ നിന്ന് സൈക്കിളില്‍ പാസോ മോസ്‌ക്കോയിലേക്ക് യാത്ര തിരിച്ചത്.

football

സ്‌പെയിനില്‍ നിന്ന് തുടങ്ങിയ യാത്ര ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഓസ്ട്രിയ, ചെക്ക് റിപബ്ലിക്ക്, പോളണ്ട്, ലിത്വാനിയ, ലാറ്റ്‌വിയ, എസ്‌റ്റോണിയ, ഫിന്‍ലാന്‍ഡ്, അവസാനം റഷ്യ എന്നീ രാജ്യങ്ങളിലൂടെ മൂന്നു മാസം യാത്ര ചെയ്താണ് താനെത്തിയതെന്ന് ബാഴ്‌സ ആരാധകന്‍ കൂടിയായ പാസോ പറഞ്ഞു. ഒരാഴ്ച മുമ്പാണ് പാസോ റഷ്യയിലെത്തിയത്. ഇതിനു മുമ്പ് പല തവണ ഇന്ത്യയിലും പാസോ സൈക്കിള്‍ യാത്ര നടത്തിയിട്ടുണ്ട്. രാജസ്ഥാനില്‍ ഉടനീളം താന്‍ സൈക്കിളില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അര്‍ജന്റീനയുടെ നൈജീരിയക്കെതിരായ മല്‍സരം മാത്രമാണ് പാസോ നേരിട്ട് കാണുക. ഗ്രൂപ്പ് ഡിയില്‍ ഈ മാസം 26നാണ് അര്‍ജന്റീന-നൈജീരിയ പോരാട്ടം അരങ്ങേറുന്നത്. ഈ ലോകകപ്പില്‍ അര്‍ജന്റീന കപ്പടിക്കുമെന്നും അത് മെസ്സിയ്്ക്കുള്ള അംഗീകരമായിരിക്കുമെന്നും പാസോ വിശ്വസിക്കുന്നു.

Story first published: Sunday, June 17, 2018, 16:08 [IST]
Other articles published on Jun 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+