For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫിഫ ലോകകപ്പില്‍ ഫ്രഞ്ച് വിപ്ലവം... ചരിത്രത്തിലെ ഏക ലോക കിരീടം

ഫിഫ ലോകകപ്പില്‍ ഫ്രഞ്ച് വിപ്ലവം കണ്ട ലോകകപ്പായിരുന്നു 1998ലേത്. രണ്ടാം തവണ ലഭിച്ച ആതിഥേയത്വം കന്നിക്കിരീട നേട്ടത്തിലൂടെ ഫ്രാന്‍സ് ഗംഭീരമായി ആഘോഷിക്കുകയായിരുന്നു. നിലവിലെ ചാംപ്യന്‍മാരെന്ന ഖ്യാതിയുമായെത്തിയ ബ്രസീലിനെയാണ് കലാശപ്പോരില്‍ ഫ്രാന്‍സ് പരാജയപ്പെടുത്തിയത്. ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റായിരുന്നു ഫ്രാന്‍സില്‍ അരങ്ങേറിയ 16ാമത് ഫിഫ ലോകകപ്പ്. 32 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. ഗ്രൂപ്പ് എയില്‍ ബ്രസീല്‍, നോര്‍വെ, മൊറോക്കോ, സ്‌കോട്ട്‌ലന്‍ഡ് ഗ്രൂപ്പ് ബിയില്‍ ഇറ്റലി, ചിലി, ഓസ്ട്രിയ, കാമറൂണ്‍, ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ഗ്രൂപ്പ് ഡിയില്‍ സ്‌പെയിന്‍, നൈജീരിയ, പരാഗ്വേ, ബള്‍ഗേറിയ, ഗ്രൂപ്പ് ഇയില്‍ ഹോളണ്ട്, മെക്‌സിക്കോ, ബെല്‍ജിയം, ദക്ഷിണ കൊറിയ, ഗ്രൂപ്പ് എഫില്‍ ജര്‍മനി, യുഗോസ്ലാവാക്യ, ഇറാന്‍, യുനൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഗ്രൂപ്പ് ജിയില്‍ റൊമാനിയ, ഇംഗ്ലണ്ട്, കൊളംബിയ, തുനീഷ്യ, ഗ്രൂപ്പ് എച്ചില്‍ അര്‍ജന്റീന, ക്രൊയേഷ്യ, ജമൈക്ക, ജപ്പാന്‍ എന്നിങ്ങനെ ഇടംപിടിച്ചു.

പുത്തന്‍ താരോദയങ്ങള്‍ നിറഞ്ഞാടിയ ലോകകപ്പ്...

പുത്തന്‍ താരോദയങ്ങള്‍ നിറഞ്ഞാടിയ ലോകകപ്പ്...

ലോക ഫുട്‌ബോളിലേക്ക് പുതിയ ഇതിഹാസ താരങ്ങളും സൂപ്പര്‍ താരങ്ങളും സമ്മാനിച്ച ലോകകപ്പ് കൂടിയായിരുന്നു ഫ്രാന്‍സിലേത്. ഫ്രാന്‍സിന്റെ സിനദിന്‍ സിദാന്‍, തിയറി ഹെന്റ്‌റി, ബ്രസീലിന്റെ റൊണാള്‍ഡോ, റിവാള്‍ഡോ, റോബര്‍ട്ടോ കാര്‍ലോസ്, കഫു, ഇംഗ്ലണ്ടിന്റെ മൈക്കല്‍ ഓവന്‍, ഡേവിഡ് ബെക്കാം എന്നിവര്‍ സൂപ്പര്‍താര പദവിയിലേക്ക് എത്തിയത് ഫ്രാന്‍സ് ലോകകപ്പോടു കൂടിയായിരുന്നു.

അടിതെറ്റി സ്‌പെയിന്‍... ഗ്രൂപ്പ്ഘട്ടം ഇങ്ങനെ...

അടിതെറ്റി സ്‌പെയിന്‍... ഗ്രൂപ്പ്ഘട്ടം ഇങ്ങനെ...

ഫ്രാന്‍സ് ലോകകപ്പിലെ ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ സ്‌പെയിനിന് അടിതെറ്റി. നൈജീരിയയും പരാഗ്വേയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയപ്പോള്‍ മൂന്നാം സ്ഥാനക്കാരായ സ്‌പെയിന്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താവുകയായിരുന്നു. ദുംഗയുടെ ക്യാപ്റ്റന്‍ മികവില്‍ തുടര്‍ച്ചയായ രണ്ടാം ലോക കിരീടം മോഹവുമായെത്തിയ ബ്രസീല്‍ ഗ്രൂപ്പ് എയില്‍ ചാംപ്യന്‍മാരായാണ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ബ്രസീലിനു പിന്നിലായി നോര്‍വെയാണ് ഗ്രൂപ്പ് എയില്‍ നിന്ന് പ്രീക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് ബിയില്‍ ഇറ്റലി, ചിലി, ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ഗ്രൂപ്പ് ഇയില്‍ ഹോളണ്ട്, മെക്‌സിക്കോ, ഗ്രൂപ്പ് എഫില്‍ ജര്‍മനി, യുഗോസ്ലാവാക്യ, ഗ്രൂപ്പ് ജിയില്‍ റൊമോനിയ, ഇംഗ്ലണ്ട്, ഗ്രൂപ്പ് എച്ചില്‍ അര്‍ജന്റീന, ക്രൊയേഷ്യ എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി.

അട്ടിമറികളില്ലാതെ പ്രീക്വാര്‍ട്ടര്‍... അര്‍ജന്റീന-ഇംഗ്ലണ്ട് ക്ലാസിക്ക് പോര്...

അട്ടിമറികളില്ലാതെ പ്രീക്വാര്‍ട്ടര്‍... അര്‍ജന്റീന-ഇംഗ്ലണ്ട് ക്ലാസിക്ക് പോര്...

കാര്യമായ അട്ടിമറികളൊന്നുമില്ലാതെ പ്രീക്വാര്‍ട്ടര്‍ പൂര്‍ത്തിയായപ്പോള്‍ വമ്പന്‍മാരെല്ലാം ക്വാര്‍ട്ടറിലിടം പിടിച്ചു. പ്രീക്വാര്‍ട്ടറില്‍ ഇറ്റലി 1-0ന് നോര്‍വെയെയും ബ്രസീല്‍ 4-1ന് ചിലിയെയും ഫ്രാന്‍സ് 1-0ന് പരാഗ്വേയെയും ഡെന്‍മാര്‍ക്ക് 4-1ന് നൈജീരിയയെയും ജര്‍മനി 2-1ന് മെക്‌സിക്കോയെയും ഹോളണ്ട് 2-1ന് യുഗോസ്ലാവാക്യയെയും ക്രൊയേഷ്യ 1-0ന് റൊമാനിയെയും തോല്‍പ്പിച്ച് ക്വാര്‍ട്ടറിലേക്ക് ടിക്കറ്റടുക്കുകയായിരുന്നു. പ്രീക്വാര്‍ട്ടറിലെ ക്ലാസിക്ക് പോരാട്ടമായിരുന്നു മുന്‍ ചാംപ്യന്‍മാരായ അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ളത്. വാശിയേറിയ പോരാട്ടത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും 2-2ന് സമനില പാലിച്ചതോടെ മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന 4-3ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലേക്ക് അവസാനമായി ടിക്കറ്റെടുക്കുകയും ചെയ്തു.

ജര്‍മനിയെ ഞെട്ടിച്ച് ക്രൊയേഷ്യ...

ജര്‍മനിയെ ഞെട്ടിച്ച് ക്രൊയേഷ്യ...

ഫ്രാന്‍സ് ലോകകപ്പിലെ കറുത്ത കുതിരകളായിരുന്നു ക്രൊയേഷ്യ. ശക്തരും മുന്‍ ചാംപ്യന്‍മാരുമായ ജര്‍മനിയും ക്രൊയേഷ്യയ്ക്കു മുന്നില്‍ വീണു. ക്വാര്‍ട്ടര്‍ ഫൈനലിലാണ് ജര്‍മനിയെ ഞെട്ടിച്ച് കൊണ്ട് ക്രൊയേഷ്യ സെമി ഫൈനലിലേക്ക് മുന്നേറിയത്. മല്‍സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന്റെ തകര്‍പ്പന്‍ ജയമാണ് ജര്‍മനിക്കെതിരേ ക്രൊയേഷ്യ സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ നേടാന്‍ കഴിയാതെ പോയതോടെ ഇറ്റലി-ഫ്രാന്‍സ് പോര് ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ ഫ്രാന്‍സ് 4-3ന് ഇറ്റലിയെ മറികടന്ന് സെമി ഫൈനലിലേക്ക് കുതിക്കുകയും ചെയ്തു. ബ്രസീല്‍ 3-2ന് ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ചപ്പോള്‍ മുന്‍ ചാംപ്യന്‍മാരായ അര്‍ജന്റീനയെ 1-2ന് ഹോളണ്ട് പരാജയപ്പെടുത്തുകയായിരുന്നു.

സെമി ഫൈനലില്‍ ബ്രസീല്‍ ഹോളണ്ടിനെയും ഫ്രാന്‍സ് ക്രൊയേഷ്യയെയുമാണ് നേരിട്ടത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയതോടെ ബ്രസീല്‍-ഹോളണ്ട് പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന്റെ വിജയവുമായി മഞ്ഞപ്പട തുടര്‍ച്ചയായ രണ്ടാം ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ക്രൊയേഷ്യയെ 1-2ന് തോല്‍പ്പിച്ച ആതിഥേയരായ ഫ്രാന്‍സായിരുന്നു ഫൈനലില്‍ ബ്രസീലിന്റെ എതിരാളി.

2018 റഷ്യ ലോകകപ്പ്; പോരാട്ട ചിത്രം റെഡി
കന്നി ഫൈനലില്‍ സിദാന്‍ മാജിക്ക്...

കന്നി ഫൈനലില്‍ സിദാന്‍ മാജിക്ക്...

ചരിത്രത്തിലാദ്യമായാണ് ഫിഫ ലോകകപ്പില്‍ ഫ്രാന്‍സ് ഫൈനലില്‍ പ്രവേശിക്കുന്നത്. രണ്ട് തവണ മൂന്നാം സ്ഥാനത്തെത്തിയതായിരുന്നു ഇതിനു മുമ്പ് ലോകകപ്പില്‍ ഫ്രാന്‍സിന്റെ ഏറ്റവും വലിയ മുന്നേറ്റം.

കിരീടപ്പോരില്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സിദാന്‍ ഇരട്ട ഗോളുകളുമായി മിന്നിയപ്പോള്‍ ഫ്രാന്‍സ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബ്രസീലിനെ പരാജയപ്പെടുത്തുകയായിരുന്നു. 27, ഒന്നാംപകുതിയിലെ ഇഞ്ചുറി ടൈം എന്നിവയിലായിരുന്നു സിദാന്റെ ഗോള്‍ നേട്ടം. കളിതീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇമാനുവല്‍ പെറ്റിറ്റിലൂടെ മൂന്നാം ഗോള്‍ നേടി കന്നിക്കിരീട നേട്ടം ഫ്രാന്‍സ് ഗംഭീരമാക്കി. ഇപ്പോഴത്തെ ദേശീയ ടീം പരിശീലകനായ ദിദിയര്‍ ദെഷാംപ്‌സായിരുന്നു ടൂര്‍ണമെന്റില്‍ ഫ്രാന്‍സിനെ നയിച്ചിരുന്നത്. ഹോളണ്ടിനെ 1-2ന് തോല്‍പ്പിച്ച് കറുത്ത കുതിരകളായ ക്രൊയേഷ്യ ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

ആറ് ഗോള്‍ നേടിയ ക്രൊയേഷ്യയുടെ ഡാവര്‍ സൂക്കര്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം സ്വന്തമാക്കി. ബ്രസീലിന്റെ റൊണാള്‍ഡോയ്ക്കായിരുന്നു ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍. ടൂര്‍ണമെന്റില്‍ നാല് ഗോളുകളായിരുന്നു റൊണാള്‍ഡോ നേടിയത്. അര്‍ജന്റീനയുടെ ഗാബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട അഞ്ചും റിവാള്‍ഡോ മൂന്നും മൈക്കല്‍ ഓവന്‍, സിനദിന്‍ സിദാന്‍ എന്നിവര്‍ രണ്ടും ഗോള്‍ വീതം നേടി.

Story first published: Friday, May 18, 2018, 19:32 [IST]
Other articles published on May 18, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+