Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക കിരീടം ഫുട്‌ബോള്‍ തറവാട്ടിലേക്ക്... ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏക കിരീടവും...

ലോക ഫുട്‌ബോളിലെ വക്താക്കളായാണ് ഇംഗ്ലണ്ടിനെ അറിയപ്പെടുന്നത്. വക്താക്കള്‍ മാത്രമല്ല ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ടീമുകളിലൊന്നായും ഇംഗ്ലണ്ടിനെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഒരു കിരീടം മാത്രമാണ് ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന ഇംഗ്ലണ്ടിന് ഇതുവരെ നേടാന്‍ കഴിഞ്ഞിട്ടുള്ളത്. ആ കിരീട നേട്ടം 1966ല്‍ ഇംഗ്ലണ്ട് തന്നെ ആതിഥേയത്വം വഹിച്ച എട്ടാമത് ഫിഫ ലോകകപ്പിലായിരുന്നു.പിന്നീട് ഇംഗ്ലണ്ട് ഇതുവരെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയോ കിരീടം നേടുകയോ ചെയ്തിട്ടില്ല.

16 ടീമുകളാണ് എട്ട് വേദികളിലായി നടന്ന ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ഗ്രൂപ്പ് ചാംപ്യന്‍മാരായി ക്വാര്‍ട്ടറില്‍ കടന്ന ഇംഗ്ലണ്ട് അര്‍ജന്റിനയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. സെമിയില്‍ ടൂര്‍ണമെന്റിലെ മികച്ച ടീമുകളിലൊന്നായ പോര്‍ച്ചുഗലിനെ 2-1ന് തോല്‍പ്പിച്ച് കിരീടപ്പോരിനുള്ള ടിക്കറ്റും ആതിഥേയര്‍ നേടി. എന്നാല്‍, മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ജര്‍മനിയില്‍ നിന്ന് കനത്ത വെല്ലുവിളിയാണ് ഫൈനലില്‍ ഇംഗ്ലണ്ടിന് നേരിടേണ്ടിവന്നത്.

fifa

നിശ്ചിത സമയത്ത് ഇരു ടീമും 2-2ന് തുല്ല്യത പാലിച്ചതോടെ മല്‍സരം അധികസമയത്തേക്ക് നീളുകയും ചെയ്തു. പക്ഷേ, അധികസമയത്ത് തങ്ങളുടെ പ്രിയപ്പെട്ട ഗ്രൗണ്ടായ വെംബ്ലിയില്‍ ഇംഗ്ലണ്ട് തിരിച്ചുവരികയായിരുന്നു. അധികസമയത്ത് നേടിയ രണ്ട് ഗോളിന്റെ പിന്‍ബലത്തില്‍ ജര്‍മനിയെ 2-4ന് മറികടന്ന് ഇംഗ്ലണ്ട് തങ്ങളുടെ ചരിത്രത്തിലെ ആദ്യ ഫിഫ ലോകകപ്പ് കിരീടത്തില്‍ മുത്തമിടുകയും ചെയ്തു.

ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഫൈനലിലെ ഏക ഹാട്രിക്ക് നേടി റെക്കോഡിട്ട ജിയോഫ് ഹര്‍സ്റ്റായിരുന്നു കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ ഹീറോ. നാല് ഗോളുമായി ഹര്‍സ്റ്റും മൂന്ന് ഗോളുകളുമായി മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായ ബോബി ചാള്‍ട്ടനും ഫോര്‍വേഡ് റോജര്‍ ഹന്‍ഡും പ്രതിരോധകോട്ട കെട്ടിയ ജോര്‍ജ് കോഹനും ബോബി മൂറുമായിരുന്നു ഇംഗ്ലണ്ടിന്റെ ചരിത്ര കിരീട വിജയത്തിലെ കുന്തമുനകള്‍. ലോക ഫുട്‌ബോളിലെ മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ ഗോര്‍ഡന്‍ ബാന്‍ക്‌സായിരുന്നു ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന്റെ വലകാത്തത്.

ബ്രസീലിന്റെ വില്ലനായി പരിക്ക്... യൂസേബിയോയുടെ ഉദയവും...

1958, 1962 ഫിഫ ലോകകപ്പുകളില്‍ തുടര്‍ച്ചയായി ചാംപ്യന്‍മാരായ ബ്രസീലിന്റെ പതനത്തിനും പോര്‍ച്ചുഗീസ് ഇതിഹാസ താരം യൂസേബിയോയുടെ മാസ്മരിക അരങ്ങേറ്റത്തിനും ഇംഗ്ലണ്ട് ലോകകപ്പ് സാക്ഷിയായി.

ഹാട്രിക്ക് കിരീടം തേടി ഇംഗ്ലണ്ടിലെത്തിയ മഞ്ഞപ്പട ലോകകപ്പിലെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുകയായിരുന്നു. ബ്രസീലിന്റെ ആ പതനത്തിന് കാരണവുമുണ്ടായിരുന്നു. ഇതിഹാസ താരങ്ങളായ പെലെയും ഗാരിഞ്ചയും ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തിനിടെ പരിക്കിന്റെ പിടിയിലകപ്പെട്ടതാണ് ബ്രസീലിന് കനത്ത തിരിച്ചടി നല്‍കിയത്. പെലെയുടെയും ഗാരിഞ്ചയുടെയും ഗോള്‍ മികവില്‍ ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ ബള്‍ഗേറിയയെ തോല്‍പ്പിച്ച് കൊണ്ടാണ് ബ്രസീല്‍ ഇംഗ്ലണ്ട് ലോകകപ്പിന് തുടക്കമിട്ടത്. എന്നാല്‍, പരിക്കിനെ തുടര്‍ന്ന് ഹംഗറിക്കെതിരായ മല്‍സരത്തില്‍ പെലെ പുറത്തിരുന്നപ്പോള്‍ ബ്രസീല്‍ 1-3ന് പരാജയപ്പെട്ടു. പരിക്ക് വകവയ്ക്കാതെ പോര്‍ച്ചുഗലിനെതിരേയുളള നിര്‍ണായക അങ്കത്തില്‍ പെലെ കളത്തിലിറങ്ങിയപ്പോള്‍ പരിക്കിനെ തുടര്‍ന്ന് ഗാരിഞ്ചയുടെ സേവനം ബ്രസീലിന് ലഭിച്ചില്ല. നിര്‍ണായക അങ്കത്തില്‍ ബ്രസീല്‍ 1-3ന് പോര്‍ച്ചുഗലിനോട് പരാജയപ്പെടുകയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയുമായിരുന്നു.

അതേസമയം, ലോക ഫുട്‌ബോളിലെ മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ യൂസേബിയോ അരങ്ങേറിയതും ഇംഗ്ലണ്ട് ലോകകപ്പിലായിരുന്നു. അരങ്ങേറ്റത്തില്‍ തന്നെ പോര്‍ച്ചുഗലിനെ സെമിയിലെത്തിക്കുന്നതോടൊപ്പം ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ പുരസ്‌കാരം സ്വന്തമാക്കാനും യൂസേബിയോക്ക് കഴിഞ്ഞു. ബ്ലാക്ക് പാന്തര്‍ എന്നറിയപ്പെട്ടിരുന്ന യൂസേബിയോ ഒമ്പത് ഗോളുകളാണ് 1966 ലോകകപ്പില്‍ നിന്ന് അടിച്ചുകൂട്ടിയത്. ടൂര്‍ണമെന്റില്‍ നിന്ന് ബ്രസീലിന് മടക്കടിക്കറ്റ് നല്‍കിയ ഗ്രൂപ്പ്ഘട്ട മല്‍സരത്തില്‍ രണ്ട് ഗോളുകളാണ്് യൂസേബിയോ പോര്‍ച്ചുഗലിന് വേണ്ടി നേടിയത്.

Story first published: Monday, May 7, 2018, 11:13 [IST]
Other articles published on May 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+