Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെലെ യുഗാരംഭവും ബ്രസീലിയന്‍ ജൈത്രയാത്രയും...

നൂറ്റാണ്ടിലെ താരോദയത്തിന് ഫുട്‌ബോള്‍ ലോകം സാക്ഷ്യംവഹിച്ചത് 1958ലെ സ്വീഡന്‍ ലോകകപ്പിലൂടെയായിരുന്നു. ബ്രസീലിയന്‍ ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ ഫിഫ ലോകകപ്പ് അരങ്ങേറ്റം കൂടിയായിരുന്നു സ്വീഡനിലേത്. പെലെയുടെ അരങ്ങേറ്റം ലോക ഫുട്‌ബോളിലെ ബ്രസീലിയന്‍ ജൈത്രയാത്രയുടെ തുടക്കം കുറിക്കല്‍ കൂടിയായിരുന്നു. 1950ല്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ കണ്ണീരോടെ കിരീടം കൈവിട്ട ബ്രസീല്‍ 1954ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ അരങ്ങേറിയ അഞ്ചാം ഫിഫ ലോകകപ്പില്‍ സെമിഫൈനല്‍ പോലും കാണാതെ പുറത്താവുകയും ചെയ്തിരുന്നു. ക്വാര്‍ട്ടറില്‍ ഹംഗറിയോട് തോറ്റാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായത്. എന്നാല്‍, കലാശപ്പോരില്‍ ഹംഗറിയെ 2-3ന് പരാജയപ്പെടുത്തി ജര്‍മനി ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പില്‍ മുത്തമിട്ടതും സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പിലായിരുന്നു.

അരങ്ങേറ്റം ലോകകപ്പിലെ മികച്ച യുവതാരമായി...

ലോക ഫുട്‌ബോളിലേക്ക് പെലെ കാല്‍വച്ചത് സ്വീഡന്‍ ലോകകപ്പിലെ മികച്ച യുവതാരമായിട്ടായിരുന്നു. ഫുട്‌ബോള്‍ ലോകത്തെ സിംഹാസനത്തില്‍ ബ്രസീല്‍ ആദ്യമായി ഇരിപ്പിടം ഉറപ്പിച്ചതും അന്ന് 17 വയസ്സ് മാത്രമുണ്ടായിരുന്ന പെലെയിലൂടെയായിരുന്നു. തന്റെ കന്നി ലോകകപ്പില്‍ തന്നെ ബ്രസീലിനെ രാജാക്കന്‍മാരാക്കിയാണ് പെലെ എന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ ലോക ഫുട്‌ബോളിലെ ശ്രദ്ധാകേന്ദ്രമായത്. സ്വീഡന്‍ നടന്ന ലോകകപ്പില്‍ ആറ് ഗോളുകളാണ് പെലെയുടെ ബൂട്ടില്‍ നിന്ന് പിറന്നത്. ഇതെല്ലാം ബ്രസീലിന്റെ നിര്‍ണായക ഘട്ടത്തിലായിരുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. ക്വാര്‍ട്ടര്‍ ഫൈനലില്‍ 66ാം മിനിറ്റില്‍ പെലെ നേടിയ ഏക ഗോളിന്റെ പിന്‍ബലത്തിലാണ് ബ്രസീല്‍ വെയ്ല്‍സിനെ മറികടന്ന് ടൂര്‍ണമെന്റിന്റെ സെമിഫൈനലിലേക്ക് മുന്നേറിയത്. സെമിഫൈനലില്‍ ഫ്രാന്‍സിനെതിരേ പെലെ തന്റെ കന്നി ലോകകപ്പ് ഹാട്രിക്ക് ഗോളുകളുമായി മുന്നേറിയപ്പോള്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ബ്രസീല്‍ തകര്‍പ്പന്‍ വിജയവും നേടി. 52, 64, 75 മിനിറ്റുകളിലായിരുന്നു പെലെയുടെ ഗോളുകള്‍. കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ സ്വീഡനായിരുന്നു ബ്രസീലിന്റെ എതിരാളി. പക്ഷേ, പെലെ മാജിക്കില്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് സ്വീഡനെ തകര്‍ത്ത് ബ്രസീല്‍ ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പില്‍ മുത്തമിടുകയായിരുന്നു.

pele

ഫൈനലില്‍ ഇരട്ട ഗോളുകളുമായാണ് പെലെ ബ്രസീലിയന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. പെലെയ്ക്കു പുറമേ ഇരട്ട ഗോള്‍ നേടി വാവയും ഫൈനലില്‍ ബ്രസീലിന്റെ ഹീറോകളായി. 13 ഗോളുകളുമായി ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടെയ്ന്‍ സ്വീഡന്‍ ലോകകപ്പിലെ ടോപ്‌സ്‌കോററായപ്പോള്‍ ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പിലെ മികച്ച ആദ്യ യുവതാര പുരസ്‌കാരം പെലെയ്ക്ക് സമ്മാനിച്ചു. 17 വയസ്സുകാരനായ പെലെ ആറു ഗോളുകളാണ് സ്വീഡന്‍ ലോകകപ്പില്‍ നേടിയത്. അഞ്ചു ഗോളുകള്‍ നേടി ലോകത്തിലെ അന്നത്തെ മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ വാവയും സ്വിഡന്‍ ലോകകപ്പില്‍ പെലെയ്‌ക്കൊപ്പം മഞ്ഞപ്പടയുടെ താരമായി.

ചിലിയിലും ബ്രസീലിയന്‍ ചിരി... കിരീടത്തിലേക്ക് നയിച്ച് ഗാരിഞ്ച-വാവ കൂട്ടുകെട്ട്

1958ലെ കിരീടനേട്ടം 1962ല്‍ ചിലിയില്‍ നടന്ന ഏഴാമത് ഫിഫ ലോകകപ്പിലും ബ്രസീല്‍ ആവര്‍ത്തിക്കുകയായിരുന്നു. ആതിഥേയരായ ചിലിയുടെ കിരീടമോഹത്തിന് സെമിഫൈനലില്‍ ബ്രേക്കിട്ട മഞ്ഞപ്പട കലാശപ്പോരില്‍ ചെക്കോസ്ലാവാക്യയെയാണ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷം മൂന്നു ഗോളുകള്‍ തിരിച്ചടിച്ചാണ് ബ്രസീല്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഫിഫ ലോകകപ്പില്‍ ചുംബിച്ചത്. 1962 ലോകകപ്പില്‍ മഞ്ഞപ്പടയെ കിരീടത്തിലേക്ക് നയിച്ചത് ഗാരിഞ്ച-വാവ കൂട്ടുകെട്ടായിരുന്നു. പരിക്കുമൂലം പല നിര്‍ണായക മല്‍സരങ്ങളിലും പെലെ പുറത്തിരുന്ന ലോകകപ്പ് കൂടിയായിരുന്നു ഇത്. ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ മാത്രമാണ് പെലെയ്ക്ക് കളിക്കാനായത്. പിന്നീടുള്ള മല്‍സരങ്ങളില്‍ പരിക്കിനെ തുടര്‍ന്ന് പെലെയ്ക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല.

fifaworldcuprussia

പക്ഷേ, ലോക ഫുട്‌ബോളിലെ മികച്ച ഡ്രിബ്ലേഴ്‌സിലൊരാളായ ഗാരിഞ്ചയും ഗോളടിവീരന്‍ വാവയും ചേര്‍ന്ന് ബ്രസീലിനെ പെലെയുടെ അഭാവത്തിലും രണ്ടാം ലോകകിരീടത്തിലേക്ക് നയിക്കുകയായിരുന്നു. നാലു ഗോളുകള്‍ വീതമാണ് ഗാരിഞ്ചയും വാവയും ചിലി ലോകകപ്പില്‍ നിന്ന് നേടിയത്. മൂന്നു ഗോള്‍ നേടി അമാറില്‍ഡോയും ബ്രസീലിയന്‍ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. പരിക്കിനെ തുടര്‍ന്ന് ആദ്യ രണ്ട് മല്‍സരങ്ങളില്‍ മാത്രം കളിച്ച പെലെയ്ക്ക് മെക്‌സിക്കോയ്‌ക്കെതിരേ ഒരു ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നു. തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളില്‍ ബ്രസീലിനെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വാവ ഒമ്പത് ഗോളുകളാണ് സ്വീഡന്‍, ചിലി ലോകകപ്പുകളില്‍ നിന്നായി അടിച്ചുകുട്ടിയത്. മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് വാവയ്ക്കും മറ്റു നാല് താരങ്ങള്‍ക്കുമൊപ്പം സ്വന്തമാക്കി ഗാരിഞ്ച 1962ലെ ചിലി ലോകകപ്പിനെ അവിസ്മരണീയമാക്കുകയും ചെയ്തു. ഹംഗറിയുടെ ഫ്‌ളോറിയന്‍ ആല്‍ബെര്‍ട്ടിനാണ് 1962 ലോകകപ്പിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടത്.

Story first published: Friday, May 4, 2018, 18:47 [IST]
Other articles published on May 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+