വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഉറുഗ്വേ മുതല്‍ ബ്രസീല്‍ വരെ... ലോകത്തിന്റെ നെറുകേയില്‍ ആരൊക്കെ?

റഷ്യ വിളിക്കുന്നു... ഇനി 49 നാള്‍... (കൗണ്‍ഡൗണ്‍ നെയിം)

മുഹമ്മദ് ഷഫീഖ്

ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രവും വിശേഷങ്ങളുമായി എത്തുകയാണ് കളിയെഴുത്തുകാരനായ ലേഖകന്‍.

കാല്‍പന്ത് കളിയും ചരിത്രവും എന്നും ആവേശത്തോടെയാണ് ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നതും നോക്കി കൊണ്ടിരുന്നതും. ദേശങ്ങള്‍ക്കും ജാതീയ, വര്‍ണ്ണ വേറിക്കും അതീതമായി ഫുട്‌ബോള്‍ എന്നത് വികാരവും ആനന്ദവും ആയത് പല ചരിത്ര മുഹൂര്‍ത്തങ്ങളിലൂടെയാണ്. അതുകൊണ്ടാണ് ഫുട്‌ബോളിനെ ലോകത്തെ ഏറ്റവും കൂടുതല്‍ ജനമനസ്സുകള്‍ ഏറ്റെടുത്തതും. ഫുട്‌ബോളിനോളം ജനസ്വാധീനമുള്ള മറ്റൊരു കായികയിനം നിലവില്‍ ലോകത്തില്ലായെന്ന് ഉറപ്പിച്ചുപറയാനാവും. .

ഫുട്‌ബോളിനെ ഇത്രത്തോളം ജനീകയമാക്കിയത് ഫിഫ ലോകകപ്പും ഓരോ രാജ്യത്ത് നടക്കുന്ന ലീഗ് മല്‍സരങ്ങളും മറ്റു ക്ലബ്ബ് ടൂര്‍ണമെന്റുകളുമാണ്. ഐഎസ്എല്ലിന്റെ വരവ് ഇന്ത്യന്‍ ഫുട്‌ബോളിന് നല്‍കിയ ഊര്‍ജം ചെറുതല്ലായെന്ന് ഏവര്‍ക്കും അറിയാം. അതിനു മുമ്പ് ഐ ലീഗ് പോലോത്തൊരു ടൂര്‍ണമെന്റുണ്ടായിട്ടും ജനഹൃദയങ്ങളിലേക്ക് വേഗത്തില്‍ ആഞ്ഞുവീശിയത് ഐഎസ്എല്‍ ആയിരുന്നു. താരപ്പൊലിമയും പണമൊഴുക്കും സംഘാടക മികവും ഒരു പോലെ ഒത്തൊരുമിച്ചതാണ് ഐഎസ്എല്ലിനെ ഇന്ത്യയില്‍ ഇത്രത്തോളം ചുരുങ്ങിയക്കാലം കൊണ്ട് തന്നെ ശ്രദ്ധേയമാക്കിയത്.

fifaworldcuprussia

പറഞ്ഞുവരുന്നത് ഇന്ത്യന്‍ ജനഹൃദയങ്ങളിലുള്ള ഫുട്‌ബോളിന്റെ വേരോട്ടത്തെ മനസ്സിലാക്കാന്‍ കൂടിയാണ്. ഇതിനേക്കാള്‍ എത്രയോ അധികമാണ് മറ്റു രാജ്യങ്ങള്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നതും വികാരമായി കൊണ്ടുനടക്കുന്നതും. ഇവയെല്ലാം ഒരു ടൂര്‍ണമെന്റില്‍ ഒത്തൊരുമിക്കുമ്പോള്‍ ഓരോ രാജ്യങ്ങളിലുള്ള ഫുട്‌ബോളിന്റെ സംസ്‌കാര പൈതൃകം കൂടി ലോകമെമ്പാടുമുള്ളവര്‍ക്ക് കാണാന്‍ അവസരം നല്‍കുന്നു. ഉറുഗ്വേ മുതല്‍ റഷ്യ വരെയുള്ള 88 വര്‍ഷത്തെ ചരിത്രമാണ് ഫിഫ ലോകകപ്പിന് പറയാനുള്ളത്. ആവേശവും വിവാദങ്ങളും രണ്ടാം ലോക മഹായുദ്ധവും സന്തോഷവും കണ്ണുനീരും അങ്ങനെ ഒട്ടനവധി മറക്കാന്‍ കഴിയാത്ത പല സാഹചര്യങ്ങളും ഫിഫ ലോകകപ്പിനിടയിലൂടെ കടന്നു പോയിട്ടുണ്ട്. ലോക രാജ്യങ്ങള്‍ എല്ലാം അണിനിരയ്ക്കുന്ന ഒളിംപിക്‌സ് ഗെയിംസിനേക്കാള്‍ ജനക്കോടികള്‍ ആഘോഷമാക്കുന്നതും ഫിഫ ഫുട്‌ബോള്‍ ലോകകപ്പിനെയാണ്. പ്രഥമ ലോകകപ്പിനും കഴിഞ്ഞ ലോകകപ്പിനും വേദിയായത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായിരുന്നു. 13 രാജ്യങ്ങളാണ് പ്രഥമ ഫിഫ ലോകകപ്പില്‍ മാറ്റുരച്ചത്. എന്നാല്‍, 2014ലെ ബ്രസീല്‍ ലോകകപ്പില്‍ 32 രാജ്യങ്ങള്‍ പോരടിക്കുന്നതിലേക്കെത്തി. വര്‍ധിച്ചുവരുന്ന ഫുട്‌ബോള്‍ ജ്വരം ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്ക് പോലും ഗ്ലാമര്‍ പരിവേഷം ഇരട്ടിയാക്കി കൊണ്ടിരിക്കുകയാണ്.

football

ആതിഥേയത്വം കിരീട നേട്ടത്തോടെ ആഘോഷിച്ച് ഉറുഗ്വേ

പ്രഥമ ഫിഫ ലോകകപ്പില്‍ മാറ്റുരച്ചത് 13 രാജ്യങ്ങളായിരുന്നു. 1930 ജൂലൈ 13 മുതല്‍ 30 വരെ ഉറുഗ്വേയിലെ മൂന്ന് വേദികളിലായാണ് ടൂര്‍ണമെന്റ് അരങ്ങേറിയത്. ആതിഥേയരെ കൂടാതെ അര്‍ജന്റീന, ബ്രസീല്‍, ചിലി, ഫ്രാന്‍സ്, മെക്‌സിക്കോ, യുഗോസ്ലാവാക്യ, ബൊളീവിയ, റുമാനിയ, പെറു, യുണൈറ്റ് സ്റ്റേറ്റ്‌സ് (അമേരിക്ക), പരാഗ്വേ, ബെല്‍ജിയം എന്നിവരായിരുന്നു പ്രഥമ ഫിഫ ലോകകപ്പില്‍ പങ്കെടുത്ത രാജ്യങ്ങള്‍. ഉറുഗ്വേയും അര്‍ജന്റീനയും തമ്മിലാണ് കിരീടപ്പോര് നടന്നത്. കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീനയെ 2-4ന് തകര്‍ത്ത് ഉറുഗ്വേ പ്രഥമ ഫിഫ ലോകകപ്പ് കിരീടത്തില്‍ മുത്തമിടുകയായിരുന്നു. എട്ടു ഗോള്‍ നേടിയ അര്‍ജന്റീനയുടെ ഗുയിലെര്‍മോ സ്റ്റാബിലെ ആയിരുന്നു ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍. ടൂര്‍ണമെന്റില്‍ പങ്കെടുത്ത രാജ്യങ്ങളിലെ 37 താരങ്ങള്‍ കൂടി പ്രഥമ ലോകകപ്പില്‍ 70 ഗോളുുകളാണ് നേടിയത്. ഇതില്‍ ചിലിക്കെതിരേ മെക്‌സിക്കോയുടെ മാനുവല്‍ റോസസ് നേടിയ സെല്‍ഫ് ഗോളും ഉള്‍പ്പെടും. ............ പരമ്പര തുടരും........................

Story first published: Wednesday, May 2, 2018, 13:15 [IST]
Other articles published on May 2, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X