വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഖത്തര്‍ ലോകകപ്പ്: സെമി ഫൈനല്‍ സ്റ്റേഡിയം നിര്‍മാണം ദ്രുതഗതിയില്‍

ഖത്തര്‍ ലോകകപ്പ്: സെമി ഫൈനല്‍ സ്റ്റേഡിയം നിര്‍മാണം ദ്രുതഗതിയില്‍

By Desk

ദോഹ: ഖത്തറില്‍ നടക്കുന്ന 2022 ഫിഫ വേള്‍ഡ് കപ്പ് സെമി ഫൈനല്‍ മല്‍സരത്തിനുള്ള അല്‍ ബയ്ത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. പരമ്പരാഗത ഖത്തരി തമ്പിന്റെ മാതൃകയില്‍ അല്‍ഖോറില്‍ നിര്‍മിക്കുന്ന സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂര ഘടിപ്പിക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞു. ദോഹയില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരെ പണിയുന്ന ഈ അത്യാധുനിക സ്റ്റേഡിയത്തിന് 60,000 പേരെ ഉള്‍ക്കൊള്ളാനാവും.

ജര്‍മനിയില്‍ ഡിസൈന്‍ ചെയ്ത മേല്‍ക്കൂരയുടെ നിര്‍മാണം നടക്കുന്നത് ഇറ്റലിയിലാണ്. അവിടെ നിന്ന് ഘടിപ്പിക്കാന്‍ പാകത്തില്‍ ഖത്തറിലെത്തിക്കുകയാണ് ചെയ്യുന്നത്. സ്റ്റേഡിയം നിര്‍മാണത്തിലുണ്ടായ പുരോഗതിയെ ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ പ്രൊജക്ട് ഡയരക്ടര്‍ ഡോ. നാസര്‍ അല്‍ ഹജിരി പ്രകീര്‍ത്തിച്ചു. വിചാരിച്ചതിനേക്കാള്‍ വേഗത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേഡിയത്തിന്റെ പുറംഭാഗത്തുള്ള പ്രവൃത്തികള്‍ ഏതാണ്ട് പൂര്‍ണമായി. മേല്‍ക്കൂരയെ താങ്ങി നിര്‍ത്തുന്നതിനുള്ള പൈലിംഗ് പ്രവൃത്തികള്‍ 60 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ലോകകപ്പ് മല്‍സരങ്ങള്‍ക്കു ശേഷം സ്റ്റേഡിയത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി പകുതിയായി കുറക്കും. സീറ്റുകള്‍ എടുത്തുമാറ്റി മുകള്‍ നിലയില്‍ ഷോപ്പിംഗ് സെന്റര്‍, ഹോട്ടല്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ ഷോപ്പുകള്‍, തുടങ്ങിയവ നിര്‍മിക്കും.

football-28-1495975590-19-1505792676.jpg -Properties

മൂന്നു മാസത്തിലേറെയായി തുടരുന്ന ഉപരോധം ഖത്തര്‍ നിര്‍മാണ മേഖലയെ ബാധിച്ചിട്ടില്ലെന്നതിന്റെ തെളിവ് കൂടിയാണ് സ്‌റ്റേഡിയം നിര്‍മാണങ്ങളിലെ പുരോഗതി. ലോകകപ്പിന് മുന്നോടിയായി നിര്‍മാണം പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന ദോഹ മെട്രോയുടെ പ്രവൃത്തികളും അതിവേഗം പുരോഗമിക്കുകയാണ്. മെട്രോയില്‍ ഉപയോഗിക്കുന്നതിന് ജപ്പാനില്‍ രൂപകല്‍പ്പന ചെയ്ത ട്രെയിനുകള്‍ ഇതിനകം ദോഹയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. മെട്രോസ്‌റ്റേഷനുകളുടെ നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ഉപരോധം ഒരു നിലയ്ക്കും ലോകകപ്പ് മുന്നൊരുക്കങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് ഖത്തര്‍ അധികൃതര്‍.

Al Bayt Stadium, 2022 FIFA World Cup, Qatar FIFA World Cup, traditional nomadic Qatari tent, roof structure in German design, Aspire Zone Foundation Project, Qatar blockade,

ഖത്തര്‍ ലോകകപ്പ്, സെമി ഫൈനല്‍ സ്റ്റേഡിയം നിര്‍മാണം, 2022 ഫിഫ വോള്‍ഡ് കപ്പ്, അല്‍ ബയ്ത്ത് സ്റ്റേഡിയം, ഖത്തര്‍ ഉപരോധം, ഖത്തര്‍ നിര്‍മാണ മേഖല.

Story first published: Tuesday, September 19, 2017, 15:09 [IST]
Other articles published on Sep 19, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X