Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി റൊണാള്‍ഡോ പോരും ശത്രുതയും അവസാനിക്കുന്നു; ഇനിയില്ല ആ എല്‍ ക്ലാസിക്കോ

മെസ്സി റൊണാള്‍ഡോ പോരും ശത്രുതയും അവസാനിക്കുന്നു | Oneindia Malayalam

ബാഴ്‌സലോണ: കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ലോക ഫുട്‌ബോള്‍ കേട്ടുകൊണ്ടിരിക്കുന്നതാണ് സ്പാനിഷ് ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലയണല്‍ മെസ്സിയുടെ ശത്രുതയും പോരാട്ടവും. റയല്‍ മാഡ്രിഡിലും ബാഴ്‌സലോണിലും ഇരു താരങ്ങളും നിലയുറപ്പിച്ച് കളിക്കുമ്പോള്‍ ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് അത് സമ്മോഹനമായ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിരുന്നത്.

ronaldo

റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്ക് ചേക്കേറിയതോടെ ഇരു താരങ്ങളും നേര്‍ക്കുനേര്‍ പോരാടുന്ന കാഴ്ച അപൂര്‍വമാകുകയാണ്. ചാമ്പ്യന്‍സ് ലീഗില്‍ എപ്പോഴെങ്കിലും നേര്‍ക്കുനേര്‍ വന്നാല്‍ മാത്രമേ ഇനി അത്തരമൊരു ഏറ്റുമുട്ടല്‍ കാണാന്‍ സാധിക്കൂ. ഗോളടിയില്‍ മുന്നിലെത്താനും തങ്ങളുടെ ടീമിനെ ലീഗ്, ടൂര്‍ണമെന്റുകളില്‍ ജേതാക്കളാക്കാന്‍ പരസ്പരം മത്സരിച്ചിരുന്ന സൂപ്പര്‍താരങ്ങള്‍ ഇനി രണ്ടു രാജ്യങ്ങളില്‍ വേറിട്ടുനില്‍ക്കും.

റയല്‍ വിട്ടെങ്കിലും തന്റെ ഹൃദയം നിറയെ അവിടുത്തെ ഓര്‍മകളാണെന്നാണ് റൊണാള്‍ഡോയുടെ വിടവാങ്ങല്‍ സന്ദേശം. യുവന്റസിലെത്തിയ റൊണാള്‍ഡോ അവര്‍ക്ക് ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. യുവന്റസിന് ചാമ്പ്യന്‍സ് ലീഗ് നേടിക്കാടുക്കാന്‍ റൊണാള്‍ഡോയുടെ കളിമികവിന് കഴിഞ്ഞാല്‍ മെസ്സിയേക്കാള്‍ ഉയരത്തിലായിരിക്കും പോര്‍ച്ചുഗല്‍ താരത്തിന്റെ സ്ഥാനം. മറിച്ചായാല്‍ റൊണാള്‍ഡോയുടെ കരിയറില്‍ അത് പേരുദോഷവുമുണ്ടാക്കും.

എന്തായാലും, തന്റെ സാന്നിധ്യത്തില്‍ ഒരു കളിയെ മുഴുവനായും മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള റൊണാള്‍ഡോയും, തന്നെ താനാക്കിയ ക്ലബ്ബിനുവേണ്ടി കളിജീവിതം സമര്‍പ്പിച്ച മെസ്സിയും ഇനി പുതിയ ഘട്ടത്തിലേക്കാണ് കടക്കുന്നതെന്നാണ് വിലയിരുത്തല്‍. പ്രായം മുപ്പതു കഴിഞ്ഞ ഇരുവരും ഇനിയും തങ്ങളുടെ ക്ലബ്ബുകള്‍ക്കുവേണ്ടി സുന്ദരമായ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവെക്കുമെന്നുറപ്പാണ്.


Story first published: Thursday, July 12, 2018, 12:09 [IST]
Other articles published on Jul 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+