ചാമ്പ്യനാകാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോകൂ... ഡിബാലയോട് റൊണാള്‍ഡോ

What Cristiano Ronaldo told Paulo Dybala about Manchester United transfer?

ടുറിന്‍: മികച്ച താരമായി വളരാന്‍ യുവന്റസ് വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറാന്‍ പൗലോ ഡിബാലയോട് ആവശ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുണൈറ്റഡിലേക്കുള്ള കൂടുമാറ്റത്തെക്കുറിച്ച് ഡിബാല റൊണാള്‍ഡോയോട് അഭിപ്രായം ചോദിച്ചപ്പോള്‍ ചാമ്പ്യനാകാന്‍ ഈ മാറ്റം നല്ലതാണെന്ന് അദ്ദേഹം പറഞ്ഞതായാണ് വിവരം. ഡെയ്‌ലി മെയ്‌ലാണ് ഇക്കാര്യം പുറത്തുവിട്ടത്. ഡിബാലയുടെ ഇംഗ്ലീഷ് ക്ലബ്ബിലേക്കുള്ള കൂടുമാറ്റത്തിന് റൊണാള്‍ഡോ മുന്‍കൈ എടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ സോള്‍ഷെയറുമായി ചര്‍ച്ച നടത്തിയ ശേഷം ഡിബാല യുവന്റസില്‍ തിരിച്ചെത്തിയിട്ടുണ്ട്. യുവന്റസ് ആവശ്യപ്പെട്ട തുക നല്‍കാന്‍ യുണൈറ്റഡ് സമ്മതം അറിയിച്ചതായാണ് വിവരം. അതിനാല്‍ത്തന്നെ ഉടന്‍ ഈ കൈമാറ്റം നടക്കാനാണ് സാധ്യത.

മികച്ച മുന്നേറ്റതാരങ്ങളുടെ അഭാവമുള്ള യുണൈറ്റഡിലേക്ക് ഡിബാലയെത്തിയാല്‍ ടീമിനത് കരുത്താകും. ഡിബാലയുടെ വരവോടെ റോമലു ലുക്കാക്കു ഇന്റര്‍മിലാനിലേക്കും കൂടുമാറും. ഡിബാലയുടെ വരവ് വൈകുന്നതാണ് ലുക്കാക്കുവിന്റെ കൂടുമാറ്റത്തിനും തടസമാകുന്നത്. യുണൈറ്റഡിലെത്തിയാല്‍ റാഷ്‌ഫോര്‍ഡിനൊപ്പം മുന്നേറ്റത്തില്‍ സ്ഥിരസാന്നിധ്യമാകാന്‍ ഡിബാലയ്ക്ക് സാധിച്ചേക്കും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവോടെ യുവന്റസില്‍ പകരക്കാരന്റെ റോളാണ് ഡിബാലയ്ക്ക്. മധ്യനിരയില്‍ അലക്‌സീസ് സാഞ്ചസിനെ യുണൈറ്റഡ് നിലനിര്‍ത്താന്‍ തീരുമാനിച്ചെങ്കിലും പോള്‍ പോഗ്ബയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

ആഷസ് 2019: അബദ്ധങ്ങളുടെ പെരുമഴയൊരുക്കി അംപയര്‍മാര്‍

ഇതിനിടെ 25 കാരനായ ഡിബാലയ്ക്കുവേണ്ടി ഇന്റര്‍മിലാനും രംഗത്തെത്തിയിട്ടുണ്ട്.ഡിബാലയെത്തന്നാല്‍ പകരം ഇക്കാര്‍ഡിയെ വിട്ടുനല്‍കാമെന്ന ഓഫറാണ് ഇന്റര്‍ യുവന്റസിന് നല്‍കിയത്. എന്നാല്‍ ഈ കൈമാറ്റത്തിനുള്ള സാധ്യത വളരെ കുറവാണ്. 2015ല്‍ യുവന്റസിലെത്തിയ ഡിബാല ക്ലബ്ബിനൊപ്പം 128 മത്സരങ്ങള്‍ കളിച്ച് 57 ഗോള്‍ നേടിയിട്ടുണ്ട്.യുവന്റസിനൊപ്പം നാല് സീരി എ കിരീടത്തിലും താരം മുത്തമിട്ടു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, August 2, 2019, 17:34 [IST]
Other articles published on Aug 2, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X