വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Nations League: റൊണാള്‍ഡോയ്ക്കു 100ാം ഗോള്‍, റെക്കോര്‍ഡ്!- പോര്‍ച്ചുഗലും ഫ്രാന്‍സും മുന്നോട്ട്

ഇംഗ്ലണ്ടിനെ ഡെന്‍മാര്‍ക്ക് സമനിലയില്‍ കുരുക്കി

കോപ്പന്‍ഹേഗന്‍/ പാരീസ്: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഗോള്‍ വേട്ടയില്‍ റോണോ സെഞ്ച്വറി തികച്ചു. ഈ നേട്ടത്തിന് അവകാശിയായ ലോത്തിലെ തന്നെ രണ്ടാമത്തെയും യൂറോപ്പിലെ ആദ്യത്തെയും താരമാണ് അദ്ദേഹം. യുവേഫ നാഷന്‍സ് ലീഗ് ഗ്രൂപ്പ് എയിലെ രണ്ടാമത്തെ മല്‍സരത്തിലായിരുന്നു റൊണാള്‍ഡോയുടെ ചരിത്രനേട്ടം.

Cristiano Ronaldo Scored 100th Goal For Portugal | Oneindia Malayalam
1

റോണോളയുടെ ഇരട്ടഗോളുകളിലേറി നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ പോര്‍ച്ചുഗല്‍ 2-0ന് സ്വീഡനെ തോല്‍പ്പിച്ചു. മറ്റൊരു മല്‍സരത്തില്‍ നിലവിലെ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ് 4-2ന് ക്രൊയേഷ്യയെ തകര്‍ത്തുവിട്ടു. ഇംഗ്ലണ്ടും ഡെന്‍മാര്‍ക്കും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഐസ്‌ലാന്‍ഡ് 5-1ന് ബെല്‍ജിയത്തെ കെട്ടുകെട്ടിച്ചു. ഗ്രൂപ്പ് സിയില്‍ അര്‍മേനിയ 2-0ന് എസ്റ്റോണിയയെയും മൊണ്ടെനെഗ്രോ 1-0നു ലക്‌സംബര്‍ഗിനെയും അസെര്‍ബെയ്ജാന്‍ 1-0നു സൈപ്രസിനെയും തോല്‍പ്പിച്ചു. ജോര്‍ജിയ- വടക്കന്‍ മാസിഡോണിയ മല്‍സരം 1-1നു സമനിലയില്‍ പിരിയുകയായിരുന്നു. ഗ്രൂപ്പ് ഡിയില്‍ ലിച്ചെന്‍സ്റ്റെയ്ന്‍ 2-0ന് സാന്‍മരിനോയെ മറികടന്നു.

2

തുടര്‍ച്ചയായ രണ്ടാം ജയമാണ് പോര്‍ച്ചുഗല്‍ ടൂര്‍ണമെന്റില്‍ നേടിയത്. 99 അന്താരാഷ്ട്ര ഗോളുകളുമായി ഈ മല്‍സരത്തിനിറങ്ങിയ റോണോ തന്നെയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. പരിക്കുകാരണം ആദ്യകളിയില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്ന അദ്ദേഹം ഇരട്ടഗോളുകളോടെയാണ് ഇതിന്റെ ക്ഷീണം തീര്‍ത്തത്. 45, 72 മിനിറ്റുകളിലായിരുന്നു റോണോ ലക്ഷ്യം കണ്ടത്. ബോക്‌സിനു പുറത്തു നിന്നുള്ള തകര്‍പ്പനൊരു ഫ്രീകിക്കില്‍ നിന്നായിരുന്നു അദ്ദേഹം തന്റെ 100ാം ഗോള്‍ കണ്ടെത്തിയത്.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഗോള്‍വേട്ടയില്‍ സെഞ്ച്വറിയടിച്ച രണ്ടാമത്തെ താരമായി റോണോ മാറി. യൂറോപ്പില്‍ ഈ നേട്ടം കൈവരിച്ച ആദ്യത്തെയാള്‍ കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ 101 ഗോളുകള്‍ റോണോയുടെ അക്കൗണ്ടിലുണ്ട്. 109 ഗോളുകള്‍ നേടിയ ഇറാന്‍ ഇതിഹാസം അലി ദേയിയുടെ പേരിലാണ് ലോക റെക്കോര്‍ഡ്. ഇതും റോണോ തിരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

3

അതേസമയം, ക്രൊയേഷ്യക്കെതിരേ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു ഫ്രഞ്ച് പടയുടെ വിജയം. കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ റീപ്ലേ കൂടിയായ മല്‍സരത്തില്‍ അന്റോണി ഗ്രീസ്മാന്‍ (43ാം മിനിറ്റ്), ഡയോട്ട് ഉപാമെക്കാനോ (65), ഒലിവര്‍ ജിറൂഡ് (77) എന്നിവരാണ് ഫ്രാന്‍സിന്റെ സ്‌കോറര്‍മാര്‍. ഒരു ഗോള്‍ ക്രൊയേഷ്യന്‍ താരം ഡൊമിനിക്ക് ലിവാകോവിച്ചിന്റ വകയായിരുന്നു. ദെയാന്‍ ലോവ്‌റനും ജോസിപ് ബ്രെക്കാലോയും ക്രൊയേഷ്യയുടെ ഗോളുകള്‍ മടക്കി. ലോകകപ്പ് ഫൈനലിലും 4-2നായിരുന്നു ക്രൊയേഷ്യയെ ഫ്രാന്‍സ് തുരത്തിയത്.

Story first published: Wednesday, September 9, 2020, 9:01 [IST]
Other articles published on Sep 9, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X