ലണ്ടന്‍: ലോകകപ്പിനുശേഷം ദേശീയ ടീമില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമില്‍ തിരിച്ചെത്തി. 2020ലെ യൂറോ കപ്പിനായുള്ള ടീമിലാണ് റൊണാള്‍ഡോ ടീമിലെത്തിയത്. ലോകകപ്പിനു ശേഷം നടന്ന നാഷണ്‍സ് ലീഗില്‍ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി കളിച്ചിരുന്നില്ല. സൂപ്പര്‍താരം ലയണല്‍ മെസ്സിയും റഷ്യ ലോകകപ്പിനുശേഷം ആദ്യമായി അര്‍ജന്റീന ടീമില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് റൊണാള്‍ഡോയുടെയും മടക്കം.
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പായി; യുണൈറ്റഡിന് ബാഴ്സലോണ, ലിവര്‍പൂളിന് എളുപ്പം
ക്രിസ്റ്റിയാനോയുടെ അഭാവത്തിലും പോര്‍ച്ചുഗല്‍ മികച്ച പ്രകടനമാണ് നാഷണ്‍സ് ലീഗില്‍ പുറത്തെടുത്തത്. ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍സില്‍ കടക്കാന്‍ പോര്‍ച്ചുഗലിന് കഴിഞ്ഞു. ജൂണ്‍ 5ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് ആണ് പോര്‍ച്ചുഗലിന്റെ എതിരാളി. ഇതില്‍ ജയിക്കുകയാണെങ്കില്‍ നെതര്‍ലന്‍ഡ്സ് ഇംഗ്ലണ്ട് മത്സരത്തിലെ വിജയിയെ പോര്‍ച്ചുഗല്‍ ഫൈനല്‍ മത്സരത്തില്‍ നേരിടും.
യൂറോ 2020 ക്വാളിഫൈ മത്സരങ്ങള്‍ക്ക് മുന്‍പ് യുക്രൈനുമായും സെര്‍ബിയയുമായും സൗഹൃദ മത്സരങ്ങള്‍ക്കിറങ്ങുന്നുണ്ട്. ഈ മത്സരങ്ങളില്‍ റൊണാള്‍ഡോ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. റൊണാള്‍ഡോ തിരിച്ചെത്തുന്നതോടെ പോര്‍ച്ചുഗല്‍ കൂടുതല്‍ ശക്തരാകും. ഫെര്‍ണാണ്ടോ സാന്റോസിന്റെ പരിശീലനത്തിനുകീഴില്‍ ടീം മികച്ച ഒത്തിണക്കത്തോടെയാണ് കളിക്കുന്നത്. സൂപ്പര്‍താരത്തിന്റെ മടങ്ങിവരവ് ആരാധകര്‍ ഇതിനകംതന്നെ ഏറ്റെടുത്തുകഴിഞ്ഞു.