Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടുകാമുകിമാരെ ഒരുമിച്ചു വിവാഹമോ?; റൊണാള്‍ഡീന്യോയുടെ പ്രതികരണം ഇങ്ങനെ

റിയോ ഡി ജനീറോ: രണ്ടു കാമുകിമാരെ ഒരുമിച്ചു വിവാഹം ചെയ്യാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തയ്ക്ക് മുന്‍ ബ്രസീലിയന്‍ സൂപ്പര്‍താരം റൊണാള്‍ഡീന്യോ പ്രതികരിച്ചു. വാര്‍ത്ത തെറ്റാണെന്നും അത്തരമൊരു കാര്യം തീരുമാനിച്ചിട്ടില്ലെന്നുമാണ് താരത്തിന്റെ പ്രതികരണം. കഴിഞ്ഞദിവസമാണ് ലോക മാധ്യമങ്ങളില്‍ ഇത്തരമൊരു വാര്‍ത്ത വ്യാപകമായി പ്രചരിച്ചത്.

ഞാന്‍ വിവാഹം ചെയ്യാന്‍ പോകുന്നില്ല, ഇത് ഒരു വലിയ നുണയാണെന്ന് ഒറ്റ വാചകത്തില്‍ സൂപ്പര്‍താരം പ്രതികരിച്ചു. പ്രിസില്ല കൊയ്‌ലോയുമായി വര്‍ഷങ്ങളായി റൊണാള്‍ഡീന്യോ പ്രണയത്തിലാണ്. 2016 മുതല്‍ ബീയാട്രിസ് സൗസയുമായും പ്രണയത്തിലായി. കഴിഞ്ഞ ജനുവരിയില്‍ ഇരുവര്‍ക്കും താരം വിവാഹ മോതിരം കൈമാറി ഓഗസ്തില്‍ വിവാഹം തീരുമാനിച്ചതായാണ് കഴിഞ്ഞദിവസം പുറത്തുവന്ന വാര്‍ത്ത.

ronaldinho

രണ്ട് പെണ്‍സുഹൃത്തുക്കള്‍ക്കുമൊപ്പം റൊണാള്‍ഡീന്യോ ഇപ്പോള്‍ റിയോയിലാണ് താമസം. ഇരുവര്‍ക്കും ഒരേ സമ്മാനങ്ങളും അലവന്‍സും നല്‍കാറുണ്ടെന്നും ബ്രസീല്‍താരത്തിന്റെ സുഹൃത്തിനെ ഉദ്ധരിച്ച് വാര്‍ത്തയിലുണ്ട്. അതേസമം, റൊണാള്‍ഡീന്യോയുടെ വീട്ടുകാര്‍ താരത്തിന്റെ പ്രണയവിവാഹത്തില്‍ അസ്വസ്ഥരാണ്. രണ്ടുപേരെയും ഒരുമിച്ച് വിവാഹം ചെയ്യുന്നതിനെ അവര്‍ അനുകൂലിക്കുന്നില്ല.

ബ്രസീലിനുവേണ്ടി 97 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് റൊണാള്‍ഡീന്യോ. 33 ഗോളുകള്‍ നേടിയ മുന്‍താരം രാജ്യത്തിന് 2002ല്‍ ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാള്‍ കൂടിയാണ് 38 കാരനായ റൊണാള്‍ഡീന്യോ.

Story first published: Friday, May 25, 2018, 19:15 [IST]
Other articles published on May 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+