വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ജയില്‍ ടൂര്‍ണമെന്റില്‍ അഞ്ച് ഗോളുമായി റൊണാള്‍ഡീഞ്ഞോ, സമ്മാനമായി 16 കിലോ പന്നിയിറച്ചി

അസന്‍സിയോണ്‍: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അകപ്പെട്ട് പരാഗ്വെ ജയിലില്‍ കഴിയുന്ന മുന്‍ ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ ജയില്‍ ജീവിതം ആഘോഷമാക്കുകയാണ്. ലോകമെമ്പാടും നിരവധി ആരാധകരുള്ള റൊണാള്‍ഡീഞ്ഞോ ജയിലിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്താണ് ജയിലിലും കൈയടി നേടുന്നത്. തടവുകാര്‍ക്കായി സംഘടിപ്പിച്ച ഫുട്‌സാല്‍ മത്സരത്തിലാണ് റൊണാള്‍ഡീഞ്ഞോയുടെ തകര്‍പ്പന്‍ പ്രകടനം. റൊണാള്‍ഡോ ടീമിനുവേണ്ടി അഞ്ച് ഗോള്‍ നേടി. സഹതാരങ്ങള്‍ ആറ് ഗോളും അടിച്ചെടുത്തതോടെ എതിര്‍ ടീമിനെ 11-2നാണ് റൊണാള്‍ഡീഞ്ഞോയുടെ ടീം പരാജയപ്പെടുത്തിയത്. വിജയിച്ച ടീമിന് 16 കിലോ പന്നിയിറച്ചിയാണ് സമ്മാനമായി ലഭിച്ചത്. റൊണാള്‍ഡീഞ്ഞോയുടെ വാര്‍ത്ത പരാഗ്വെ പത്രമായ ഹോയ് ആണ് പുറത്തുവിട്ടത്. മത്സരം കണ്ടുകൊണ്ട് മൈതാനത്തിന് സമീപത്ത് നിന്ന റൊണാള്‍ഡീഞ്ഞോ തടവുകാരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കളിക്കാനിറങ്ങിയത്.

മാര്‍ച്ച് അഞ്ചിനാണ് റൊണാള്‍ഡീഞ്ഞോ പോലീസ് പിടിയിലാകുന്നത്. പരാഗ്വേയിലെ കാസിനോ ഉടമ നെല്‍സണ്‍ ബെലോട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് റൊണാള്‍ഡീഞ്ഞോയും സഹോദരന്‍ റോബര്‍ട്ടോ ഡി അസിസിനെയും അറസ്റ്റ് ചെയ്തത്. വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ബ്രസീല്‍ സ്വദേശീയായ റൊണാള്‍ഡീഞ്ഞോയുടെ പാസ്‌പോര്‍ട്ട് നേരത്തെ തന്നെ കോടതി റദ്ദാക്കിയതാണ്. 2015ല്‍ ഗുവയ്ബ തടാകത്തില്‍ അനധികൃത നിര്‍മ്മാണം നടത്തിയതിനെത്തുടര്‍ന്നാണ് താരത്തിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. പിഴ അടക്കാന്‍ കോടതി നിര്‍ദേശിച്ചത് ലംഘിച്ചതോടെ പാസ്്‌പോര്‍ട്ട് കോടതി കണ്ടുകെട്ടി. പാസ്‌പോര്‍ട്ട് ഇല്ലാതെ വിദേശ സഞ്ചാരം നടത്താന്‍ സാധിക്കില്ല. അതിനാല്‍ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയാണ് റൊണാള്‍ഡീഞ്ഞോയും സഹോദരനയും പരാഗ്വേയ്ക്ക് പോയത്.

ronaldinho

അതേ സമയം പാസ് പോര്‍ട്ട് വ്യാജമായിരുന്നുവെന്ന് റൊണാള്‍ഡീഞ്ഞോയ്ക്ക് അറിയില്ലായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വക്കീല്‍ വ്യക്തമാക്കിയത്. അദ്ദേഹത്തെ പുറത്തെത്തിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സെര്‍ജിയോ ക്വെയ്‌റോസ് പറഞ്ഞു. ജയിലില്‍ കഴിയുന്ന റൊണാള്‍ഡീഞ്ഞോയെ ഇറക്കാന്‍ ബാഴ്‌സലോണ താരം ലയണല്‍ മെസ്സി 33കോടിയോളം രൂപ ചിലവഴിച്ചതായുള്ള വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുമ്പ് ബാഴ്‌സലോണയ്ക്കുവേണ്ടി ഒരുമിച്ചു കളിച്ചിട്ടുള്ള താരങ്ങളാണ് മെസ്സിയും റൊണാള്‍ഡീഞ്ഞോയും ഇരുവരും തമ്മില്‍ നല്ല സുഹൃത് ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ മെസ്സി സഹായിച്ചുവെന്ന വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 39കാരനായ റൊണാള്‍ഡീഞ്ഞോയുടെ കരുത്തിലാണ് 2002ലെ ലോകകപ്പില്‍ ബ്രസീല്‍ ചാമ്പ്യന്മാരായത്. ബാഴ്‌സലോണ, എസി മിലാന്‍,പിഎസ്ജി അടക്കമുള്ള പ്രമുഖ ക്ലബ്ബുകള്‍ക്കുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. 2013ല്‍ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച അദ്ദേഹം 2015ലാണ് അവസാനമായി ക്ലബ്ബ് ഫുട്‌ബോള്‍ കളിച്ചത്.

Story first published: Sunday, March 15, 2020, 9:18 [IST]
Other articles published on Mar 15, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X