Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലുക്കാക്കുവിനെ വിട്ടുകൊടുക്കില്ല; ഇന്റര്‍മിലാന്റെ ഓഫര്‍ നിരസിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലണ്ടന്‍: പുതിയ സീസണിന് മുന്നോടിയായി മികച്ച ടീമിനെ കെട്ടിപ്പടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ക്ലബ്ബുകള്‍. പോരായ്മകളും പിഴവുകളും ഇഴകീറി പരിശോധിച്ച് പ്രമുഖ ക്ലബ്ബുകളെല്ലാം കൈമാറ്റ ജാലകത്തിലേക്ക് നോട്ടമിടുകയാണ്. അവസാന സീസണില്‍ തീര്‍ത്തും നിറം മങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റും മികച്ചൊരു തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. ടീമില്‍ വമ്പന്‍ ആഴിച്ചുപണികള്‍ ഉണ്ടാവുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ പരിശീലകന്‍ സോള്‍ഷെയര്‍ പല സീനിയര്‍ താരങ്ങളെയും കൈയൊഴിയുമെന്ന തരത്തിലും സൂചന നല്‍കിയിരുന്നു.

romelu-lukaku

ഇതില്‍ പ്രധാനമായിരുന്നു ബെല്‍ജിയം സ്‌ട്രൈക്കര്‍ റോമലു ലുക്കാക്കുവിന്റെ കൂടുമാറ്റം. പരിക്കും ഫോമില്ലായ്മയും അവസാന സീസണില്‍ വേട്ടയാടിയ താരത്തെ യുണൈറ്റഡ് ഒഴിവാക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ലുക്കാക്കുവിനെ യുണൈറ്റഡ് കൈവിടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍മിലാന്റെ ഓഫര്‍ യുണൈറ്റഡ് നിരസിച്ചതായുള്ള വിവരം ദി സണ്‍ ആണ് പുറത്തുവിട്ടത്.

മുന്‍ ചെല്‍സി പരിശീലകന്‍ അന്റോണിയോ കോന്റെയുടെ പരിശീലനത്തിന് കീഴില്‍ തിരിച്ചുവരവ് സ്വപ്‌നം കാണുന്ന ഇന്റര്‍മിലാന്‍ ഇവാന്‍ പെരിസിച്ചിനൊപ്പം പണവും ലുക്കാക്കുവിന്റെ വിലയായി നല്‍കാന്‍ തയ്യാറായെങ്കിലും സോള്‍ഷെയര്‍ കരാറിന് സമ്മതിച്ചില്ലെന്നും സണ്ണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പഴയ പ്രതാപം നഷ്ടപ്പെട്ട ഇന്റര്‍മിലാനില്‍ മികച്ച താരങ്ങളുടെ അഭാവമുണ്ട്. ഇത് പരിഹരിക്കാനായി പല വമ്പന്‍മാരെയും കോന്റെയുടെ നേതൃത്വത്തില്‍ ഇന്റര്‍ നോട്ടമിടുന്നു. 2017ല്‍ എവര്‍ട്ടനില്‍ നിന്ന് യുണൈറ്റഡിലെത്തിയ ലുക്കാക്കു 66 മത്സരത്തില്‍ 28 ഗോള്‍ ഇതിനോടകം നേടിയിട്ടുണ്ട്.

Story first published: Tuesday, June 11, 2019, 8:59 [IST]
Other articles published on Jun 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+