റോം: ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ഇന്റര്മിലാന് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. കാഗ്ലിയാരിയെ 4-1ന് തകര്‍ത്താണ് ഇന്ററിന്റെ മുന്നേറ്റം. സൂപ്പര്‍താരം റൊമേലു ലുക്കാക്കു ഇന്ററിനുവേണ്ടി രണ്ട് ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ നാപ്പോളി പെറുഗിയയേയും ടൊറിനോ ജെനോവയേയും തോല്‍പ്പിച്ചു. ലാസിയോ ക്രിമോസെസിനെയും തകര്‍ത്ത് ക്വാര്‍ട്ടറില്‍ ഇടംപിടിച്ചിട്ടുണ്ട്. മിലാന്, യുവന്റസ്, റോമ ടീമുകള്‍ അടുത്തദിവസം കളിക്കിറങ്ങും.
മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍തന്നെ ലുക്കാക്കുവിലൂടെ ഗോളടിച്ചാണ് ഇന്റര്‍ ലീഡ് നേടിയത്. 22-ാം മിനിറ്റില്‍ ബോര്‍ജ വലേറോ രണ്ടാം ഗോള്‍ നേടി. 49-ാം മിനിറ്റില്‍ ലുക്കാക്കു മൂന്നാം ഗോളും 80-ാം മിനിറ്റില്‍ റനോച്ചിയ നാലാം ഗോളും നേടിയതോടെ ഇന്റര്‍ ജയം ഉറപ്പിച്ചിരുന്നു. ക്രിസ്റ്റ്യന്‍ ഒലിവ 72-ാം മിനിറ്റില്‍ കാഗ്ലിയാരിക്കുവേണ്ടി ഒരു ഗോള്‍ മടക്കിയെങ്കിലും കാര്യമുണ്ടായില്ല.
വിക്കറ്റ് ഇല്ലെങ്കില്‍ എന്ത്? ബുംറയെക്കുറിച്ച് വാര്‍ണര്‍ പറഞ്ഞത് ഇങ്ങനെ... ഞെട്ടിച്ച് കളഞ്ഞു
നാപ്പോളി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പെറുഗിയയെ തോല്‍പ്പിച്ചത്. ടൊറിനോയും ജെനോവയും ഒരുഗോള്വീതം നേടി സമനിലയിലായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ നിശ്ചയിച്ചു. ഷൂട്ടൗട്ടില്‍ 5-3നായിരുന്നു ടൊറിനോയുടെ വിജയം. ലാസിയോ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ക്രിമോണെസിനേയും തോല്‍പ്പിച്ചു. മറ്റു കളികളില്‍ മിലാന് സ്പാലിനേയും, യുവന്റസ് ഉദിനെസിനേയും റോമ പാര്‍മയേയും ഫിയോറന്റീന അറ്റ്ലാന്റേയും നേരിടും.