Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൊറോക്കോ സൂപ്പർ താരത്തെ റാഞ്ചി എസ് റോമ

മൊറോക്കോയുടെ ലോകകപ്പ് താരമായ ഹക്കിം സിയാഷിനെ ടീമിലെത്തിച്ച് എ.സ് റോമ.റഷ്യൻ ലോകകപ്പിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഈ ഇരുപത്തിയഞ്ചുകാരൻ നെതർലൻഡിലെ നമ്പർ വൺ ക്ലബ്ബായ ആയാക്സ് എഫ് സിക്കുവേണ്ടിയാണ് കളിക്കുന്നത്.റോമയുമായുള്ള കരാർ വിവരം ടീം പുറത്തുവിട്ടിലെങ്കിലും താരം റോമയിലേക്ക് ചേക്കേറുമെന്ന വാർത്ത ആയാക്സ് പരിശീലകനായ എറിക്ക് ടെൻ ഹാ​ഗ് സ്ഥിതികരിച്ചിട്ടുണ്ട്.

"അദ്ദേഹം ടീം വിടുകയാണ്,വേറൊരു ക്ലബ്ബുമായി അദ്ദേഹം കരാറിലെത്തിക്കഴിഞ്ഞു,അദ്ദേഹത്തിന് പകരം വേറൊരു കളിക്കാരനെ കണ്ടത്തുക പ്രയാസംതന്നെ,ടീമിന് ഇത് വലിയ നഷ്ടമാണ്";പരിശീലകൻ എറിക്ക് ടെൻ ഹാ​ഗ് പറഞ്ഞു.

football

2016 ലാണ് ഹക്കിം ആയാക്സ് ടീമിനൊപ്പം ചേർന്നത്.ഡച്ച് ലീ​ഗിൽ തുടർച്ചയായി രണ്ട് സീസണുകളിൽ ഏറ്റവുമധികം ഗോൾ അവസരങ്ങൾ സൃഷ്ട്ടിച്ച താരമാണ് ഹക്കിം.കൂടാതെ കഴിഞ്ഞ സീസണിൽ ആയാക്സിന്റെ മികച്ച താരത്തിനുള്ള പുരസ്കാരവും ഹക്കിം സ്വന്തമാക്കിട്ടുണ്ട്.


ആയാക്സിനായി 62 മത്സരങ്ങൾ കളിച്ചിട്ടുള്ള ഹക്കിം 17 ഗോളുകൾ നേടിട്ടുണ്ട്.ഈ 17 ഗോളുകളിൽ 13 ഗോളും താരം ഡയറക്റ്റ് ഫ്രീ കിക്കിലൂടെയാണ് സ്വന്തമാക്കിയത്.നെതർലൻഡിൽ ജനിച്ച ഹക്കിം ആദ്യകാലങ്ങളിൽ നെതർലൻഡിന്റെ യൂത്ത് ടീമുകളിൽ കളിച്ചിരുന്നു തുടർന്നാണ് സ്വന്ത താല്പര്യപ്രകാരം മൊറോക്കോ ദേശീയ ടീമിലേക്ക് താരം എത്തുന്നത്.മൊറോക്കോയ്ക്കായി ഇതുവരെ 21 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളും ഹക്കിം നേടിട്ടുണ്ട്.

Story first published: Monday, July 2, 2018, 15:55 [IST]
Other articles published on Jul 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+