വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പോർട്ടോ സൂപ്പർ താരത്തെ ടീമിലെത്തിച്ച് റോമ

By Desk

എഫ് സി പോർട്ടോയുടെ സ്പാനിഷ് ഡിഫൻഡറായ ഇവാൻ മാർക്കാനോയെ ഫ്രീ ട്രാൻസ്ഫെറിലൂടെ ടീമിലെത്തിച്ച് എ സ് റോമ. പോർട്ടോയുടെ ഏറ്റവും പരിചയ സമ്പന്നനായ കാളികാരിലൊരാളാണ് മാർക്കാനോ. മൂന്ന് വർഷത്തേക്കാണ് സ്പാനിഷ് സെൻറെർ ബാക്കുമായി റോമ കരാറിലെത്തിയത്.

"ഞാൻ വളരെ സന്തോഷവാനാണ്,റോമ ഇറ്റലിയിലെ മികച്ച ക്ലബ്ബുകളിൽ ഒന്നാണ്,കൂടാതെ കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിലും സീരിയ എ യിലും മികച്ച പ്രകടനമാണ് ക്ലബ്ബ് പുറത്തെടുത്തത്.എൻ്റെ ഫുട്ബോൾ ക്യാരിയറിലെ ഏറ്റവും മികച്ച ക്ലബിലേക്കാണ് ഞാനിപ്പോൾ എത്തിപ്പെട്ടിരിക്കുന്നത്. എൻറെ കഴിവിന്റെ പരമാവധി ടീമിനുവേണ്ടി ഞാൻ പുറത്തെടുക്കും";ക്ലബ്ബിന്റെ വെബ്സൈറ്റിലൂടെ മാർക്കാനോ പറഞ്ഞു.

ivanmarcano

"കളിയിൽ നൂറ് ശതമാനം നിലവാരം പുലർത്തുന്ന താരമാണ് മാർക്കാനോ,അദ്ദേഹത്തിന്റെ ശാരീരിക കരുത്തും പരിചയ സമ്പന്നതയും ക്ലബിന് വളരെ ഏറെ ഗുണം ചെയ്യും.ഞാൻ അദ്ദേഹത്തെ പുതിയ സാഹസികതയിലേക്ക് സ്വാഗതം ചെയുന്നു";റോമാ സ്പോർട്ടിങ് ഡയറക്ടർ റോഡ്രിഗ്സ്സ് മൊഞ്ചി പറഞ്ഞു.

മുൻ അണ്ടർ 21 സ്പാനിഷ് താരമായ മാർക്കാനോ കഴിഞ്ഞ നാല് വർഷമായി എഫ് സി പോർട്ടോയ്ക്കുവേണ്ടി 150 ൽ കൂടുതൽ മത്സരങ്ങൾ കളിച്ചുകഴിഞ്ഞു

.കൂടാതെ കഴിഞ സീസണിൽ പോർച്ചുഗീസ് കിരീടവും സ്വന്തമാക്കി.റേസിംഗ് സാൻഡൻഡറിലൂടെ ക്യാരിയർ തുടങ്ങിയ മാർക്കാനോ 2014 ൽ പോർച്ചുഗലിൽ എത്തുംമുൻപേ സ്പാനിഷ് ക്ലബ്ബുകളായ വില്ലാരേലിനും ഗെറ്റാഫെക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

Story first published: Friday, June 1, 2018, 9:26 [IST]
Other articles published on Jun 1, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X