മിലാന്: ഇറ്റാലിയന്‍ സീരി എ ലീഗില്‍ ഇന്റര്‍മിലാനെതിരെ എ എസ് റോമക്ക് മികവുറ്റ ജയം. ഇന്ററിന്റെ ഹോംഗ്രൗണ്ടായ സാന്‍സിറോയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റോമക്കാരുടെ ജയം. ബെല്‍ജിയം താരം റാജ നെയ്ന്ഗോലാന് (12,56) ഇരട്ടഗോളുകള്‍ നേടി. എണ്‍പത്തഞ്ചാം മിനുട്ടില്‍ പെറോട്ടിയുടെ പെനാല്‍റ്റി ഗോളില്‍ റോമ ജയം ആധികാരികമാക്കി. എണ്‍പത്തൊന്നാം മിനുട്ടില്‍ ഇയാര്‍ഡിയാണ് ഇന്ററിന്റെ ആശ്വാസ ഗോളടിച്ചത്. എ സി മിലാന്, ലാസിയോ, ചീവോ കാഗ്ലിയാരി ക്ലബ്ബുകള്‍ ജയിച്ചു.
സീരി എ മത്സരത്തില്‍ എ എസ് റോമക്കാര്‍ ബോക്സിന് പുറത്ത് വെച്ച് ഇരട്ട ഗോളുകള്‍ നേടുന്നത് അപൂര്‍വമാണ്. 2005 ല്‍ റോമക്ക് വേണ്ടി സൂപ്പര്‍ താരം ഫ്രാന്‍സിസ്കോ ടോട്ടി ബോക്സിന് പുറത്ത് വെച്ച് ഡബിള്‍ നേടിയിരുന്നു. അതിന് ശേഷം ഇപ്പോഴാണ് അതുപോലൊരു ഗോളടി റോമക്കാരുടെഭാഗത്ത് നിന്നുണ്ടാകുന്നത്.നെയ്ന്ഗോലാന് ഇന്ററിനെതിരെ നേടിയ രണ്ട് ഗോളുകളും ബോക്സിന് പുറത്ത് വെച്ചായിരുന്നു.
ഗോള്‍ നില
ഇന്റര്മിലാന് 1-3 റോമ
പാലെര്‍മോ 1-1 സാംഡോറിയ
ചീവോ 2-0 പെസ്കാര
ക്രോട്ടൊന് 1-2 കാഗ്ലിയാരി
ജെനോവ 1-1 ബൊ്ളോഗ്ന
ലാസിയോ 1-0 ഉദിനിസെ
സസോലോ 0-1 മിലാന്
സീരി എ പോയിന്റ് ടേബിള്‍ (ടീം, മത്സരം, പോയിന്റ്)
യുവെന്റസ് 26 66
റോമ 26 59
നാപോളി 26 54
അറ്റലാന്റ 26 51
ലാസിയോ 26 50
ഇന്റര്മിലാന് 26 48