വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സി ഹാഫ് ടൈമില്‍ പറഞ്ഞത്... റോഹോ ഒടുവില്‍ അതു വെളിപ്പെടുത്തി!! മെസ്സി മാസല്ല, മരണ മാസ്സ് തന്നെ

റോഹോയുടെ ഗോളിലാണ് അര്‍ജന്റീന 2-1ന് നൈജീരിയയെ തോല്‍പ്പിച്ചത്

FIFA WORLD CUP 2018 | ദൈവം അര്‍ജന്റീനയ്ക്ക് ഒപ്പമുണ്ടായിരുന്നു: മെസി | OneIndia Malayalam

മോസ്‌കോ: എല്ലാം കഴിഞ്ഞുവെന്നു എഴുതിത്തള്ളിയവരെപ്പോലും അമ്പരപ്പിച്ച് ഗംഭീര തിരിച്ചുവരവാണ് ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീന റഷ്യന്‍ ലോകകപ്പില്‍ നടത്തിയത്. നിര്‍ണായകമായ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ നൈജീരിയയെ 2-1ന് മറികടന്ന അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറുയകയും ചെയ്തിരുന്നു.

വിമര്‍ശനങ്ങള്‍ക്കു കളിക്കളത്തില്‍ മറുപടി നല്‍കിയാണ് ഇതിഹാസതാരം ലയണല്‍ മെസ്സി വീണ്ടും അര്‍ജന്റീനയയുടെ വീരനായകനായത്. ആദ്യ ഗോള്‍ നേടുന്നതിനൊപ്പം രണ്ടാം ഗോളില്‍ പങ്കാളിയാവുകയും ചെയ്ത മെസ്സി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. മല്‍സരത്തില്‍ അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയ മാര്‍ക്കോസ് റോഹോ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ മെസ്സിയെ വാനോളം പുകഴ്ത്തുകയാണ്.

 ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍

ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍

മെസ്സിയെ ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനെന്നാണ് റോഹോ വിശേഷിപ്പിക്കുന്നത്. ടീമിനെ മുന്നില്‍ നയിക്കാനും പ്രചോദിപ്പിക്കാനുമുള്ള ശേഷി മെസ്സിക്ക് ഇല്ലെന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് റോഹോയുടെ വാക്കുകള്‍.
ഈ ലോകകപ്പിനു ശേഷം വിരമിക്കുമെന്ന് നേരത്തേ സൂചന നല്‍കിയ മെസ്സിയുടെ കരിയര്‍ രക്ഷിച്ചത് ഫൈനല്‍ വിസിലിന് ആറു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ റോഹോ നേടിയ ഗോളായിരുന്നു. മെര്‍ക്കാഡോ നല്‍കിയ ക്രോസില്‍ നിന്നായിരുന്നു റോഹോയുടെ ഗോള്‍. എന്നാല്‍ മെര്‍ക്കാഡോയ്ക്ക് ഈ പാസ് കൈമാറിയത് മെസ്സിയായിരുന്നു.

ഹാഫ് ടൈമില്‍ സംഭവിച്ചത്

ഹാഫ് ടൈമില്‍ സംഭവിച്ചത്

നൈജീരിയക്കെതിരേ ഒന്നാംപകുതിയില്‍ 1-0ന്റെ ലീഡുമായാണ് അര്‍ജന്റീന കളം വിട്ടത്. ആദ്യ പകുതി അവസാനിച്ച ശേഷം ഡ്രസിങ് റൂമിലേക്കു തിരിച്ചുപോകവെ വഴിയില്‍ വച്ച് മെസ്സി ടീമംഗങ്ങളുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മെസ്സി തങ്ങളോട് എന്തായിരുന്നു പറഞ്ഞുവെന്നതാണ് റോഹോ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ടീമിലെ എല്ലാവരെയും അടുത്തു വിളിച്ച ശേഷം ശാന്തരാവാനും സമ്മര്‍ദ്ദത്തിലാവേണ്ട കാര്യമില്ലെന്നും മെസ്സി പറഞ്ഞതായി റോഹോ വ്യക്തമാക്കി.

ടീമിലെ എല്ലാവരും ഭീതിയിലായിരുന്നു

ടീമിലെ എല്ലാവരും ഭീതിയിലായിരുന്നു

ഒരു ഗോളിന്റെ ലീഡ് ആദ്യ പകുതിയില്‍ ഉണ്ടായിരുന്നെങ്കിലും മെസ്സിയൊഴികെ ടീമിലെ മുഴുവന്‍ താരങ്ങളും കടുത്ത ഭീതിയിലും സമ്മര്‍ദ്ദത്തിലുമാണ് ഒന്നാംപകുതിക്കു ശേഷം കളം വിട്ടതെന്ന് റോഹോ സമ്മതിച്ചു.
എന്നാല്‍ സ്‌റ്റേഡിയം ടണലില്‍ വച്ച് മെസ്സി നല്‍കിയ ഉപദേശം തങ്ങള്‍ക്കു വലിയ പ്രചോദനമായിരുന്നു. ആശങ്കയെ അതിജീവിക്കാന്‍ സഹായിച്ചതും ഇത് തന്നെയാണ്. തനിക്കും കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാനായത് മെസ്സിയുടെ ഉപദേശം കൊണ്ടായിരുന്നുവെന്നും റോഹോ പറയുന്നു.

മെസ്സിക്കു തുല്യം ആരുമില്ല

മെസ്സിക്കു തുല്യം ആരുമില്ല

മെസ്സിക്കു തുല്യമായി മറ്റൊരു താരം ലോകത്തില്‍ ഇല്ലെന്ന് റോഹോ പറഞ്ഞു. മെസ്സി ഞങ്ങളുടെ ക്യാപ്റ്റനാണ്. ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനും അദ്ദേഹം തന്നെ. ജീവന്‍മരണ പോരാട്ടമാണ് ഇതെന്ന് ഒന്നാംപകുതിക്കു ശേഷം മെസ്സി ടീമംഗങ്ങളോട് പറഞ്ഞിരുന്നു. ഒരു പക്ഷെ അര്‍ജന്റീന മല്‍സരത്തില്‍ തോല്‍ക്കാന്‍ വരെ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ മെസ്സി നല്‍കിയ ഉപദേശം തങ്ങളെ കൂടുതല്‍ കരുത്തുറ്റവരാക്കിയെന്ന് ഡിഫന്‍ഡര്‍ കൂട്ടിച്ചേര്‍ത്തു.

ആക്രമിച്ചു കളിക്കാന്‍ ആവശ്യപ്പെട്ടു

ആക്രമിച്ചു കളിക്കാന്‍ ആവശ്യപ്പെട്ടു

ടീമിലെ മുഴുവന്‍ താരങ്ങളോടും രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ചു കളിക്കാന്‍ നിര്‍ദേശിച്ചത് മെസ്സിയാണ്. ഡിഫന്‍ഡറായിരുന്ന തന്നോടു മാത്രമല്ല ജാവിയര്‍ മഷെറാനോയു കൂടി മെസ്സി മുന്നോട്ട് കയറി കളിക്കാന്‍ നിര്‍ദേശിച്ചു. എന്തു തന്നെ വന്നാലും ആക്രമിച്ചു തന്നെ കളിക്കാനും മെസ്സി ആവശ്യപ്പെടുകയായിരുന്നു.
മല്‍സരത്തെ ശരിക്കും വിലയിരുത്താനും റിസ്‌ക്ക് ഏറ്റെടുക്കാനുമുള്ള മിടുക്ക് മെസ്സിക്കുണ്ട്. അദ്ദേഹം മികച്ചൊരു ലീഡറാണെന്നും റോഹോ വിശശദമാക്കി.

Story first published: Wednesday, June 27, 2018, 14:59 [IST]
Other articles published on Jun 27, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X