അപൂർവ്വ രോഗം പിടിപെട്ട തന്‍റെ കുഞ്ഞാരാധകർക്ക് സഹായവുമായി ബ്രസീലിയൻ താരം..
അപൂർവ്വ രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന രണ്ട് ബ്രസീലിയൻ കുഞ്ഞാരാധകർക്ക് സഹായവുമായി ബ്രസീലിയൻ താരം റോബർട്ടോ ഫെർമിനോ. കുഞ്ഞാരാധകർക്ക് ഏകദേശം 50 ലക്ഷത്തോളം രൂപ സഹായം നൽകിയാണ് സൂപ്പർ താരം ഫുട്ബോൾ ആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റിയത്.താരവും താരത്തിന്റെ ഭാര്യയും ചേര്ന്നാണ് ഇത്രയും വമ്പൻ തുക ജീവകാരുണ്യപ്രവർത്തനത്തിനു വേണ്ടി നൽകിയത്.
സ്‌പൈനൽ മുസ്‌ക്യൂലർ അസ്‌ട്രോഫി എന്ന അപൂർവ്വ രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന സഹോദരങ്ങളായ ജോവ് ഡെ അമോരിൻ ,മിഗിൽ ഡെ അമോരിൻ എന്നീ ബ്രസീലിയൻ ഫുട്ബോൾ ആരാധകര്ക്കു വേണ്ടിയാണ് ലിവർപൂൾ താരം കൂടിയായ ഫെർമിനോ സഹായഹസ്തം നൽകിയത്.

ഈ അപൂർവ്വ രോഗം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾ സമൂഹ മാധ്യമങ്ങളിൽ സഹായം അഭ്യർത്ഥിച്ച് എത്തിയത് താരത്തിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു.ഇതോടെയാണ് താരം സഹായവുമായി എത്തിയത്. ഇതിന് പിന്നാലെ കുട്ടികളും മാതാപിതാക്കളും ഫെർമിനോയുടെ ജേഴ്‌സിയുമണിഞ്ഞ് താരത്തിന് നന്ദി അറിയിക്കുകയും ചെയ്‌തു.
2014 ലാണ് താരം ബ്രസീൽ ദേശിയ ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ചത്.25 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള ഫെർമിനോ 8 ഗോളുകളും നേടിട്ടുണ്ട്.2015 ൽ താരം ലിവർപൂളിൽ എത്തിയതോടെയാണ് ലോകത്തിലെ മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിമാറിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications