For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബാലന്‍ദ്യോര്‍ 2020; വാന്‍പേഴ്‌സിയുടെ പട്ടികയിലെ ആദ്യ മൂന്നില്‍ മെസ്സിയും റൊണാള്‍ഡോയുമില്ല

ലണ്ടന്‍: ബാലന്‍ദ്യോര്‍ കിരീടമെന്നാല്‍ ആദ്യം മനസിലേക്ക് വരിക ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നീ പേരുകളാണ്. സമീപകാലത്തായി ഇരുവരും അല്ലാതെ മറ്റാരും ബാലന്‍ദ്യോറില്‍ മുത്തമിട്ടിട്ടില്ല. മെസ്സി ആറ് തവണ ബാലന്‍ദ്യോറില്‍ മുത്തമിട്ടപ്പോള്‍ അഞ്ച് തവണ റോണോയും കിരീടത്തില്‍ മുത്തമിട്ടു. ഇത്തവണ ഇരുവരില്‍ ആര്‍ക്കാവും ബാലന്‍ദ്യോര്‍ ലഭിക്കുകയെന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുമ്പോള്‍ തന്റെ ബാലന്‍ദ്യോര്‍ പട്ടികയുമായി ഞെട്ടിച്ചിരിക്കുകയാണ് മുന്‍ ഹോളണ്ട് സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍ പേഴ്‌സി.

ബാലന്‍ദ്യോറിനര്‍ഹരായ താരങ്ങളുടെ പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നിന്ന് വാന്‍പേഴ്‌സി മെസ്സിയേയും റൊണാള്‍ഡോയേയും തഴഞ്ഞിരിക്കുകയാണ്. ഇത്തവണത്തെ ബാലന്‍ദ്യോറിന് ഏറ്റവും അര്‍ഹന്‍ ബയേണ്‍ മ്യൂണിക്ക് താരം ലെവന്‍ഡോസ്‌കിയാണെന്നാണ് വാന്‍പേഴ്‌സി പറഞ്ഞത്. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് ലെവന്‍ഡോസ്‌കി കടന്നുപോകുന്നത്. ഈ സീസണില്‍ ഇതിനോടകം 52 ഗോള്‍ ലെവന്‍ഡോസ്‌കി നേടിക്കഴിഞ്ഞു. ബുണ്ടസ്ലീഗയിലും ചാമ്പ്യന്‍സ് ലീഗിലും ഇനിയും മത്സരങ്ങള്‍ അവശേഷിക്കവെ ഇനിയും ഗോള്‍ അദ്ദേഹം നേടുമെന്ന കാര്യം ഉറപ്പാണ്. ഇത്തവണത്തെ ഗോള്‍ഡന്‍ ബൂട്ട്, ബാലന്‍ദ്യോര്‍ പുരസ്‌കാരത്തിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന താരവും ലെവന്‍ഡോസ്‌കിയാണ്.

robinvanpersie

മെസ്സിയും റൊണാള്‍ഡോയും 30 ഗോളിന് മുകളില്‍ നേടിയെങ്കിലും പോളണ്ട് താരത്തിന്റെ ഗോള്‍ വേട്ടയോട് കിടപിടിക്കാന്‍ ഇത്തവണ സാധിച്ചിട്ടില്ല. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിനും ലിവര്‍പൂളിന്റെ സാദിയോ മാനെയുമാണ് വാന്‍പേഴ്‌സിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് രണ്ടുപേര്‍. ഈ വര്‍ഷം അവസാനമാണ് ബാലന്‍ദ്യോര്‍ പ്രഖ്യാപിക്കുക. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പുരസ്‌കാരം റദ്ദാക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

മെസ്സി ലാലിഗയില്‍ മിന്നും ഫോമിലാണ്.ലീഗില്‍ കൂടുതല്‍ ഗോളും അസിസ്റ്റും മെസ്സിയുടെ പേരിലാണ്. എന്നാല്‍ ലീഗ് കിരീടം ഉറപ്പിക്കാന്‍ ബാഴ്‌സയ്ക്ക് സാധിച്ചിട്ടില്ല.നിലവില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനോട് ഒരുപോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ. സീരി എയില്‍ യുവന്റസാണ് പട്ടികയില്‍ തലപ്പത്തെങ്കിലും റൊണാള്‍ഡോയ്ക്ക് പഴയ പ്രതാപത്തിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ ദിവസം എസി മിലാനോട് 4-2ന് യുവന്റസ് തോറ്റിരുന്നു. രണ്ട് ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് യുവന്റസിന്റെ തോല്‍വി.ചാമ്പ്യന്‍സ് ലീഗിലും കാര്യമായൊന്നും ചെയ്യാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിട്ടില്ല.

ഹോളണ്ടിന്റെ സൂപ്പര്‍ താരങ്ങളിലൊരാളായിരുന്ന വാന്‍പേഴ്‌സി 2004-2012 വരെ ആഴ്‌സണലിനായി കളിച്ചു. ക്ലബ്ബിനൊപ്പം 194 മത്സരത്തില്‍ നിന്ന് 96 ഗോള്‍ നേടിയ വാന്‍പേഴ്‌സി 2012ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തി.മൂന്ന് കൊല്ലം റെഡ് ഡെവിള്‍സിനൊപ്പം തുടര്‍ന്ന വാന്‍പേഴ്‌സി 86 മത്സരത്തില്‍ നിന്ന് 48 ഗോളും സ്വന്തമാക്കി. ഹോളണ്ടിനുവേണ്ടി 102 മത്സരത്തില്‍ നിന്ന് 50 ഗോളും അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Thursday, July 9, 2020, 17:44 [IST]
Other articles published on Jul 9, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+