ലണ്ടന്‍: ആഫ്രിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (സി എ എഫ്) 2016 ലെ മികച്ച ഫുട്ബോളറായി തിരഞ്ഞെടുത്തത് അള്‍ജീരിയന്‍ താരം റിയാദ് മഹ്റെസിനെ. ഇരുപത്തഞ്ചുകാരനായ മഹ്റെസ് കഴിഞ്ഞ സീസണില്‍ ലെസ്റ്റര്‍ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കുന്നതില് നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
പി എഫ് എ പ്ലെയര്‍ ഓഫ് ദ ഇയര്‍, ബി ബി സി ആഫ്രിക്കന്‍ ഫുട്ബോളര് ഓഫ് ദ ഇയര്‍ പുരസ്കാരങ്ങളും നേരത്തെ റിയാദ് മഹ്റെസിനെ തേടിയെത്തിയിരുന്നു. ബൊറൂസിയ ഡോട്മുണ്ടിന്റെ ഗാബോണ്‍ സ്ട്രൈക്കര്‍ പിയറി എമെറിക് ഓബമെയാംഗ് രണ്ടാം സ്ഥാനത്തും ലിവര്‍പൂള്‍ സ്ട്രൈക്കര്‍ സാദിയോ മാനെ മൂന്നാം സ്ഥാനത്തും എത്തി.
ആഴ്സണലിന്റെ നൈജീരിയന്‍ മുന്നേറ്റ താരം അലെക്സ് ഇവോബിയാണ് മികച്ച യുവതാരം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നൈജീരിയന്‍ താരം കെലെചി ഇഹിനാചോയും മികച്ച യുവതാരത്തിനുള്ള അവാര്‍ഡിന് പരിഗണിക്കപ്പെട്ടിരുന്നു.