തെറ്റായ തീരുമാനം; റെഫറിയെ കളിക്കാർ ആക്രമിച്ചു.. എത്യോപ്യൻ ലീഗിൽ നാടകീയ സംഭവങ്ങൾ
ഫുട്ബോൾ മത്സരങ്ങളിൽ റെഫറിയിൽ നിന്ന് വരുന്ന തെറ്റുകൾ സർവ്വ സാധാരണമാണ്.കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ക്വാട്ടർ ഫൈനലിലും സെമി ഫൈനലിലും റെഫറിയുടെ ഒട്ടേറെ തെറ്റായ തീരുമാനങ്ങൾ കണ്ടതാണ്. എന്നാൽ റഫറിയുടെ തെറ്റായ തീരുമാനം കാരണം എത്യോപ്യൻ ലീഗിൽ കളിക്കാർ റഫറിയെ കണക്കിനു കൈകാര്യം ചെയ്തു.
ആഫ്രിക്കയിലെ എത്യോപ്യൻ പ്രീമിയർ ലീഗിൽ ഡിഫെൻസ് ഫോഴ്‌സ് എഫ് സിയും വെൽവാലോ അഗ്രഗറ്റും തമ്മിലുള്ള മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.മത്സരത്തിന്റെ അവസാന നിമിഷത്തിൽ പന്ത് ഗോൾ വര കടക്കാതെ തന്നെ റഫറി ഡിഫെൻസ് ഫോഴ്‌സിന് ഗോൾ അനുവദിക്കുകയായിരുന്നു.അതുവരെ ഒരു ഗോളിന് മുന്നിട്ടുനിന്നിരുന്ന വെൽവാലോ റഫറിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു.രോക്ഷാകുലരായ കളിക്കാരും കോച്ചും മറ്റ് ക്ലബ്ബ് അംഗങ്ങളും കൂടി റഫറിയെ കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു.ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലതെത്തി ഒരുവിധം പ്രശ്‌നങ്ങൾ ശാന്തമാക്കുകയായിരുന്നു.

1997 ലാണ് എത്യോപ്യൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്.ലീഗിന്റെ തുടക്കത്തിൽ തന്നെ സമാനമായ സഭാവങ്ങൾക്ക് ലീഗ് സാക്ഷ്യം വഹിച്ചിട്ടുണ്ട്.പിന്നെ എത്യോപ്യൻ ഫുട്ബോൾ അസോസിയേഷനിൽ നിന്ന് കൂടുതൽ കടുത്ത നടപടികൾ വന്നതോടെ പ്രശ്‌നങ്ങൾക്ക് ഒരുവിധം ശമനമുണ്ടായിരുന്നു.
വീണ്ടും അത്തരം സംഭവങ്ങൾ ഉണ്ടായതോടെ എത്യോപ്യൻ ഫുട്ബോൾ അസോസിയേഷൻ ലീഗ് സസ്‌പെൻഡ് ചെയ്തിരിക്കുകയാണിപ്പോൾ.അടുത്ത വാരം നടക്കുന്ന 16 ടീമുകളുടെ ഔദ്യോഗിക ചർച്ചയിൽ മാത്രമേ തുടർ നടപടികളുടെ അന്തിമ തിരുമാനമുണ്ടാകുകയുള്ളു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications