വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

2020.. മെസ്സിയെയും റൊണാള്‍ഡോയെയും കാത്തിരിക്കുന്ന റെക്കോഡുകള്‍ ഇതാ

Records Messi and Ronaldo can break in 2020 | Oneindia Malayalam

ബാഴ്‌സലോണ/ടുറിന്‍: ആധുനിക ഫുട്‌ബോളിലെ രാജാക്കന്മാരാണ് ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. വ്യത്യസ്തമായ ശൈലികൊണ്ട് ആരാധകരുടെ മനസില്‍ ചിരപ്രതിഷ്ട നേടിയ ഇരുവരും 2020ല്‍ നേടാനിരിക്കുന്നത് ഒരുപിടി റെക്കോഡുകളാണ്. ഇതിഹാസ താരങ്ങളെ വരെ മറികടക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇരുവര്‍ക്കും മുന്നിലുള്ളത്. അവ ഏതൊക്കെയെന്ന് നോക്കാം.

ronaldo

ക്രിസ്റ്റിയാനോ റൊണാള്‍ഡോ

1) കൂടുതല്‍ യൂറോപ്യന്‍ കപ്പ് ജേതാവെന്ന റെക്കോഡിലെത്താനുള്ള അവസരമാണ് റൊണാള്‍ഡോയെ കാത്തിരിക്കുന്നത്. റയല്‍ മാഡ്രിഡിനൊപ്പം അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയ റൊണാള്‍ഡോ ഇത്തവണ യുവന്റസിനൊപ്പം ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയാല്‍ കൂടുതല്‍ തവണ ചാമ്പ്യന്‍സ് ലീഗ് നേടുന്ന താരമെന്ന റെക്കോഡില്‍ ഫ്രാന്‍സിസ്‌കോ ജിന്റോയ്‌ക്കൊപ്പമെത്താന്‍ റൊണാള്‍ഡോയ്ക്കാവും. 1956-1966 കാലയളവില്‍ റയല്‍ മാഡ്രിഡിനൊപ്പമാണ് ജിന്റോ ആറ് ചാമ്പ്യന്‍സ് ലീഗ് നേടിയത്.

2) യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പോര്‍ച്ചുഗലിനുവേണ്ടി ഒമ്പത് ഗോളാണ് റൊണാള്‍ഡോ നേടിയത്. നിലവില്‍ മിച്ചല്‍ പ്ലാറ്റിനിയുടെ റെക്കോഡിനൊപ്പമാണ്. 2020ല്‍ പോര്‍ച്ചുഗലിനൊപ്പം ഒരു ഗോള്‍ കൂടി നേടിയാല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പോര്‍ച്ചുഗലിനുവേണ്ടി കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ബഹുമതി റൊണാള്‍ഡോയ്ക്ക് ലഭിക്കും.

3) പ്രീമിയര്‍ ലീഗ്, ലാലിഗ, സീരി എന്നിവയില്‍ ടോപ് സ്‌കോറര്‍ ആകുന്ന ആദ്യ താരമെന്ന റെക്കോഡില്‍ റോണോയ്‌ക്കെത്താം. പ്രീമിയര്‍ ലീഗിലും ലാ ലിഗയിലും നേരത്തെ തന്നെ ടോപ് സ്‌കോററായിട്ടുള്ള റോണോയ്ക്ക് ഇത്തവണ യുവന്റസിനൊപ്പം ടോപ് സ്‌കോററായാല്‍ റെക്കോഡിനുടമായാവാം.

4) ദേശീയ ടീമിനുവേണ്ടി കൂടുതല്‍ ഗോളെന്ന റെക്കോഡില്‍ ഇറാന്റെ അലി ഡെയിയുടെ (109) റെക്കോഡ് മറികടക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിക്കും. ഇതുവരെ പോര്‍ച്ചുഗലിനൊപ്പം 99 ഗോള്‍ നേടിയ റൊണാള്‍ഡോയ്ക്ക് ഈ റെക്കോഡ് മറികടക്കാന്‍ വേണ്ടത് 11 ഗോള്‍.

<strong>അവസരമില്ല, യുവന്റസ് വിട്ട് ജിനോയയിലേക്ക് തിരിച്ചുപോയി മാറ്റിയ പെരിന്‍</strong> അവസരമില്ല, യുവന്റസ് വിട്ട് ജിനോയയിലേക്ക് തിരിച്ചുപോയി മാറ്റിയ പെരിന്‍

messi

ലയണല്‍ മെസ്സി

1) ഒരു ടീമിനുവേണ്ടി കൂടുതല്‍ ഗോള്‍ നേടുന്ന റെക്കോഡ് നേടാന്‍ മെസ്സിക്ക് വേണ്ടത് 26 ഗോള്‍. 643 ഗോള്‍ നേടിയ ബ്രസീല്‍ ഇതിഹാസം പെലെ മാത്രമാണ് മെസ്സിക്ക് മുന്നില്‍.സാന്റോസിനുവേണ്ടിയാണ് പെലെയുടെ ഈ ഗോള്‍ നേട്ടം. മെസ്സി ബാഴ്‌സലോണയ്‌ക്കൊപ്പം ഉജ്ജ്വല ഫോം തുടരുന്നതിനാല്‍ ഈ വര്‍ഷം ഈ റെക്കോഡ് ഭേദിക്കാന്‍ സാധ്യതയേറെ.

2) കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് ഹാട്രിക്കില്‍ എട്ട് വീതം ഹാട്രിക്കുമായി മെസ്സിയും റൊണാള്‍ഡോയും ഒപ്പത്തിനൊപ്പം. ഇരുവര്‍ക്കും ഈ റെക്കോഡ് സ്വന്തം പേരിലാക്കാന്‍ ഈ വര്‍ഷം അവസരമുണ്ട്.

3) ഏഴാം ബാലന്‍ദ്യോര്‍ കിരീടം നേടാനുള്ള അവസരം. അഞ്ച് ബാലന്‍ദ്യോര്‍ നേടിയ റൊണാള്‍ഡോയേക്കാള്‍ രണ്ട് ബാലന്‍ദ്യോര്‍ കൂടുതലെന്ന നേട്ടത്തിലെത്താം.

4) തുടര്‍ച്ചയായ നാലാം ലാലിഗ ഗോള്‍ഡന്‍ ഷൂ അവാര്‍ഡ്. അവസാന മൂന്ന് സീസണിലും മെസ്സിക്കായിരുന്നു ഗോള്‍ഡന്‍ ഷൂ. ഈ റെക്കോഡ് ഇപ്പോഴും മെസ്സിയുടെ പേരിലാണ്. അത് പുതുക്കാനാനുള്ള അവസരമാണ് മുന്നില്‍.

Story first published: Saturday, January 4, 2020, 9:13 [IST]
Other articles published on Jan 4, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X