Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണ വിടാന്‍ ആഗ്രഹിച്ചിരുന്നതായി മെസ്സി, കാരണമിതാണ്

Lionel Messi Says He considered Leaving Barcelona in 2013 | Oneindia Malayalam

ബാഴ്‌സലോണ: ഒരു കാലത്ത് സ്പാനിഷ് ക്ലബ് ബാഴ്‌സലോണ വിടാന്‍ ആഗ്രഹിച്ചിരുന്നതായി സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി. സ്‌പെയിനില്‍ നികുതി വിവാദത്തില്‍ കുടുങ്ങിക്കിടന്ന സമയത്താണ് ബാഴ്‌സലോണയില്‍ നിന്നും പിന്മാറാന്‍ താരം ആഗ്രഹിച്ചത്. എന്നാല്‍ ഇപ്പോള്‍ ക്ലബ് വിടണമെന്ന ചിന്ത ഒരല്‍പ്പം പോലുമില്ലെന്ന് മെസ്സി വ്യക്തമാക്കി. കരിയറിന്റെ അവസാനത്തോളം ബാഴ്‌സലോണയ്ക്കായി കളിക്കുമെന്ന് കാറ്റലന്‍ റേഡിയോ സ്‌റ്റേഷന്‍ RAC1 -ന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജന്റൈന്‍ നായകന്‍ അറിയിച്ചു.

നികുതി വിവാദം

2007-09 കാലഘട്ടത്തില്‍ മെസ്സിയും പിതാവ് ജോര്‍ജിയും ചേര്‍ന്ന് നടത്തിയ നികുതി തട്ടിപ്പാണ് വിവാദത്തിന് ആധാരം. 4.1 ദശലക്ഷം യൂറോയുടെ നികുതി തട്ടിപ്പ് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് പത്തു ദശലക്ഷം യൂറോയോളം ഇതിനകം താരം പിഴയൊടുക്കിയിട്ടുണ്ട്. 2013-14 കാലഘട്ടത്തിലാണ് നികുതി വിവാദത്തില്‍ മെസ്സിയുടെ പേര് ഉയര്‍ന്നുവന്നത്.

സ്പെയിൻ വിടാൻ ആഗ്രഹിച്ചു

കരിയറിലെ വിഷമകരമായ സന്ദര്‍ഭമായിരുന്നു ഇത്. നികുതി വിവാദം എന്നെയും കുടുംബത്തെയും മാനസികമായി ഏറെ തളര്‍ത്തി. ഈ സമയത്താണ് ബാഴ്‌സലോണ വിടാന്‍ ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ ക്ലബിനോടുള്ള വിരോധം കൊണ്ടായിരുന്നില്ല ഇത്. സ്‌പെയിനില്‍ നിന്നും പുറത്തുകടക്കണമെന്ന ഒറ്റ ചിന്ത മാത്രമേ ആ നാളുകളിലുണ്ടായിരുന്നുള്ളൂ, മെസ്സി വെളിപ്പെടുത്തി.

നെയ്മറിനെ പ്രതീക്ഷിച്ചു

നിലവില്‍ 2021 വരെയാണ് ബാഴ്‌സലോണയുമായി മെസ്സിയുടെ കരാര്‍. താനുമായുള്ള കരാര്‍ ക്ലബ് തുടര്‍ന്നും കൊണ്ടുപോവുമെന്നാണ് അര്‍ജന്റൈന്‍ താരത്തിന്റെ പ്രതീക്ഷ. ബാഴ്‌സലോണിയില്‍ വെച്ച് കരിയറിന്റെ അവസാന ദിനം വരെ ബാഴ്‌സലോണയ്ക്കായി കളിക്കണമെന്ന് ലയണല്‍ മെസ്സി പറഞ്ഞു.

ഗ്രീസ്മാനുമായി പിണക്കമില്ല

കഴിഞ്ഞതവണ നെയ്മര്‍ ബാഴ്‌സലോണയില്‍ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഫ്രഞ്ച് ക്ലബ് പാരിസ് സെയിന്റ് ജര്‍മ്മനുമായി ധാരണയിലെത്താന്‍ ബാഴ്‌സലോണയ്ക്ക് കഴിഞ്ഞില്ല. ബാഴ്‌സലോണയില്‍ വരാത്ത സ്ഥിതിക്ക് നെയ്മര്‍ റയല്‍ മഡ്രിഡിനായി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അഭിമുഖത്തില്‍ മെസ്സി സൂചിപ്പിച്ചു.

ഗ്രീസ്മാനുമായി തർക്കമില്ല

മെസി ക്ലബില്‍ തിരിച്ചെത്തണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. ആധുനിക ഫുട്‌ബോളിലെ പ്രതിഭകളില്‍ ഒരാളാണ് നെയ്മര്‍. പ്രവചനാതീതമാണ് താരത്തിന്റെ കളി. നെയ്മറിന്റെ സാന്നിധ്യം ബാഴ്‌സലോണയ്ക്ക് കൂടുതല്‍ കരുത്തു പകരുമെന്ന് മെസ്സി കൂട്ടിച്ചേര്‍ത്തു. നെയ്മറിനെ കൊണ്ടുവരാനായില്ലെങ്കിലും അത്‌ലറ്റികോ മാഡ്രിഡില്‍ നിന്നും ആന്റോണിയോ ഗ്രീസ്മാനെ ടീമിലെത്തിക്കാന്‍ ക്ലബിനായി. ഒരുവര്‍ഷം മുന്‍പ് ബാഴ്‌സലോണയുടെ ക്ഷണം ഗ്രീസ്മാന്‍ നിരസിച്ചിരുന്നു. എന്തായാലും ഗ്രീസ്മാനുമായി തനിക്ക് തര്‍ക്കമോ പിണക്കമോയില്ലെന്ന് മെസ്സി വ്യക്തമാക്കി.

ഗ്ലാമര്‍ പോര് സമനിലയില്‍... ജര്‍മനിയെ പിടിച്ചുകെട്ടി അര്‍ജന്റീന, വീഡിയോ

കോച്ച് മാത്രമല്ല കുറ്റക്കാരൻ

സീസണിലെ മോശം തുടക്കം കാരണം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ബാഴ്‌സലോണ പരിശീലകന്‍ ഏണസ്റ്റോ വാര്‍വെര്‍ദെയ്ക്കുള്ള പിന്തുണയും സൂപ്പര്‍ താരം അഭിമുഖത്തില്‍ നല്‍കി. ടീമിന്റെ തുടക്കം മോശമായത് കോച്ചിന്റെ മാത്രം പിഴവല്ലെന്ന് പറഞ്ഞ മെസ്സി, ടീമില്‍ ആരൊക്കെ നില്‍ക്കണമെന്ന് തീരുമാനിക്കുന്നത് താനല്ലെന്നും അഭിപ്രായപ്പെട്ടു. എന്തായാലും വാല്‍വെര്‍ദെ തന്നെ തുടര്‍ന്നും ടീമിനെ പരിശീലിപ്പിക്കുമെന്ന് ബാഴ്‌സലോണ അറിയിച്ചിട്ടുണ്ട്.

Story first published: Thursday, October 10, 2019, 11:02 [IST]
Other articles published on Oct 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+