For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സോസിഡാഡിനു മുന്നില്‍ തകര്‍ന്നടിഞ്ഞ് അത്‌ലറ്റികോ; ബാഴ്‌സ കിരീടത്തിലേക്ക്

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മുന്‍ ചാംപ്യന്‍മാരും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരുമായ അത്‌ലറ്റികോ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി, ലീഗിലെ 33ാം റൗണ്ട് പോരാട്ടത്തില്‍ റയല്‍ സോസിഡാഡാണ് അത്‌ലറ്റികോയെ നാണംകെടുത്തിയത്. സോസിഡാഡിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഡീഗോ സിമിയോണി പരിശീലിപ്പിക്കുന്ന അത്‌ലറ്റികോ തകര്‍ന്നടിയുകയായിരുന്നു.

അത്‌ലറ്റികോയുടെ പരാജയത്തോടെ മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണ സ്പാനിഷ് ലീഗ് കിരീടത്തിലേക്ക് ഒരുചുവട് കൂടി അടുത്തു. സീസണില്‍ ശേഷിക്കുന്ന അഞ്ച് മല്‍സരങ്ങളില്‍ ഒരു ജയം നേടിയാല്‍ തന്നെ ബാഴ്‌സയ്ക്ക് ലീഗ് കിരീടം സ്വന്തമാക്കാനാവൂം. നിലവില്‍ അത്‌ലറ്റികോയേക്കാള്‍ 12 പോയിന്റിന്റെ ലീഡ് ബാഴ്‌സയ്ക്കുണ്ട്. 33 മല്‍സരങ്ങളില്‍ നിന്ന് 83 പോയിന്റുമായാണ് ബാഴ്‌സ കിരീടത്തിലേക്ക് കുതിക്കുന്നത്. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് അത്‌ലറ്റികോയ്ക്ക് 71 ഉം നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിന് 68 ഉം പോയിന്റാണുള്ളത്.

football

മികച്ച കളി കെട്ടഴിച്ച് സോസിഡാഡ്

അത്‌ലറ്റികോയെ പോലെ ശക്തരായ ടീമിനെതിരേ മികച്ച ഫുട്‌ബോളാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ സോസിഡാഡ് കാഴ്ചവച്ചത്. ബോള്‍ പൊസിഷനിലും ആക്രമണത്തിലും ഉള്‍പ്പെടെ കളിയുടെ എല്ലാ മേഖലയിലും സോസിഡാഡ് മികച്ചുനിന്നപ്പോള്‍ അത്‌ലറ്റികോയ്ക്ക് നിസ്സാഹയരാവാനെ കഴിഞ്ഞുള്ളൂ. കളിയുടെ ഒന്നാംപകുതിയില്‍ ഒരു തവണ നിറയൊഴിച്ച സോസിഡാഡ് രണ്ടാംപകുതിയില്‍ അത്‌ലറ്റികോയ്ക്ക് തിരിച്ചുവരാനുള്ള ഒരുപഴുതും നല്‍കാതെ രണ്ട് ഗോളുകള്‍ കൂടി സ്‌കോര്‍ ചെയ്യുകയായിരുന്നു. ഇരട്ട ഗോള്‍ നേടിയ ജുഹാന്‍മിയാണ് സോസിഡാഡിന്റെ ഹീറോ. കളിയുടെ 80, 90 മിനിറ്റുകളിലാണ് താരം സോസിഡാഡിനു വേണ്ടി ലക്ഷ്യംകണ്ടത്. 27ാം മിനിറ്റില്‍ വില്ല്യന്‍ ജോസിലൂടെയാണ് സോസിഡാഡ് അത്‌ലറ്റികോയ്‌ക്കെതിരേ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ജയത്തോടെ 43 പോയിന്റുമായി പട്ടികയില്‍ 11ാം സ്ഥാനത്തേക്ക് കയറാനും സോസിഡാഡിനായി.

Story first published: Friday, April 20, 2018, 15:47 [IST]
Other articles published on Apr 20, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+