For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാംപ്യന്‍സ് ലീഗ്: ബയേണ്‍ പൊരുതി വീണു; ബെന്‍സെമ ഡബിളില്‍ റയല്‍ ഫൈനലില്‍

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആവേശം അലതല്ലിയടിച്ച സെമി ഫൈനലില്‍ ഇരുപാദങ്ങളിലായി ജര്‍മന്‍ അതികായന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ മറികടന്ന് നിലവിലെ ചാംപ്യന്‍മാരും സ്പാനിഷ് വമ്പന്‍മാരുമായ റയല്‍ മാഡ്രിഡ് ഫൈനലിലേക്ക് കുതിച്ചു. വീറും വാശിയും കണ്ട രണ്ടാപാദത്തില്‍ ഇരു ടീമും 2-2ന് ഒപ്പത്തിനൊപ്പം നിന്നെങ്കിലും ആദ്യപാദത്തില്‍ 2-1ന്റെ മുന്‍തൂക്കം തുടര്‍ച്ചയായ മൂന്നാം തവണയും ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറാന്‍ റയലിനെ സഹായിക്കുകായിരുന്നു. ഇരുപാദങ്ങൡലായി റയല്‍ 4-3നാണ് ബയേണിനെ മറികടന്നത്.

ആദ്യപാദത്തിലേതിനേക്കാള്‍ കടുത്ത വെല്ലുവിളിയാണ് സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍നാബുവില്‍ റയലിന് ബയേണില്‍ നിന്ന് നേരിടേണ്ടിവന്നത്. എന്നാല്‍, കരീം ബെന്‍സെമയുടെ ഇരട്ട ഗോള്‍ റയലിന് ഒരിക്കല്‍ കൂടി കിരീടപ്പോരിലേക്കുള്ള വഴിയൊരുക്കുകയായിരുന്നു. ബയേണിനു വേണ്ടി ജോഷ്വ കിമ്മിച്ചും ജെയിംസ് റോഡ്രിഗസുമാണ് ലക്ഷ്യംകണ്ടത്. ഫൈനലില്‍ ലിവര്‍പൂള്‍-റോമ സെമിഫൈനലിലെ വിജയികളെയാണ് റയല്‍ നേരിടുക. ചാംപ്യന്‍സ് ലീഗില്‍ 16ാം തവണയാണ് റയല്‍ ഫൈനലിലെത്തുന്നത്. നിലവില്‍ ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടി റെക്കോഡിട്ട ടീമാണ് റയല്‍. 12 തവണ റയല്‍ ചാംപ്യന്‍സ് ലീഗില്‍ കിരീടം ഉയര്‍ത്തിയിട്ടുണ്ട്.

karim

ആക്രണം കെട്ടഴിച്ച് ബയേണ്‍, പ്രതിരോധകോട്ട കെട്ടി റയല്‍


ഹോംഗ്രൗണ്ടിലേറ്റ തോല്‍വിക്ക് സാന്റിയാഗോ ബെര്‍നാബുവില്‍ വച്ച് കണക്കു തീര്‍ക്കുകായെന്ന ലക്ഷ്യത്തോടെയായിരുന്നു മല്‍സരത്തില്‍ ബയേണിനെ തുടക്കം മുതലുള്ള നയം. ആദ്യ മിനിറ്റുകളില്‍ തന്നെ ശക്തമായ ആക്രമണ ഫുട്‌ബോളാണ് ജര്‍മന്‍ ചാംപ്യന്‍മാര്‍ റയലിനെതിരേ നടത്തിയത്. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ ബയേണ്‍ ലക്ഷ്യം കാണുകയും ചെയ്തു. കൂട്ട പൊരിച്ചിലുകള്‍ക്കൊടുവില്‍ ലഭിച്ച പന്ത് കിമ്മിച്ച് റയല്‍ വലയ്ക്കുള്ളിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. ആറാം മിനിറ്റില്‍ മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച പാസ് റയല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പന്ത് പുറത്തേക്കടിച്ച് പാഴാക്കി. എന്നാല്‍, 13ാം മിനിറ്റില്‍ ബെന്‍സെമയിലൂടെ റയല്‍ തിരിച്ചടിച്ചു. മാര്‍സെല്ലോ നല്‍കിയ മികച്ചൊരു ക്രോസ് മനോഹരമായ ഹെഡ്ഡറിലൂടെ ബെന്‍സെമ ബയേണ്‍ വലയ്ക്കുള്ളിലാക്കുകയായിരുന്നു. പിന്നീട് ഇരു ടീമും ഗോള്‍ ലക്ഷ്യവുമായി മുന്നേറിയെങ്കിലും ആദ്യപകുതിയില്‍ 1-1ന് കളംവിടേണ്ടി വരികയായിരുന്നു. റയലിനേക്കാള്‍ മികച്ച മുന്നേറ്റങ്ങളും ഗോള്‍ പ്രതീതിയും സൃഷ്ടിച്ചത് ബയേണ്‍ തന്നെയായിരുന്നു.

കളിയുടെ രണ്ടാംപകുതി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ബെന്‍സെമ റയലിന്റെ രണ്ടാം ഗോളും നേടി. ബയേണ്‍ ഗോള്‍കീപ്പര്‍ സ്‌വെന്‍ ഉള്‍രെകിന്റെ അബദ്ധമാണ് ഗോളില്‍ കലാശിച്ചത്. ബാക്ക് പാസ് സ്വീകരിക്കാനുള്ള ശ്രമത്തിനിടെ ഉള്‍രെകിന്റെ കാലിനിടയിലൂടെ അബദ്ധത്തില്‍ പന്ത് നഷ്ടമാവുകയായിരുന്നു. തക്കംപാര്‍ത്തുനിന്ന ബെന്‍സെമ അനായാസം പന്ത് ബയേണ്‍ ഗോള്‍ വലയ്ക്കുള്ളിലേക്ക് നിറയൊഴിച്ചു. ഗോള്‍ വീണതോടെ ആക്രമണം ബയേണ്‍ ഒന്നുംകൂടി കടുപ്പിച്ചു. ഇതോടെ റയല്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസും പ്രതിരോധനിരയും കോട്ട കെട്ടി ബയേണിന്റെ പല ഗോള്‍ ശ്രമങ്ങളും നിഷ്ഫലമാക്കി കൊണ്ടിരുന്നു. എന്നാല്‍, 63ാം മിനിറ്റില്‍ റയലില്‍ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ ബയേണില്‍ കളിക്കുന്ന റോഡ്രിഗസ് ബെര്‍നാബുവിലെ ആരാധകരെ സമ്മര്‍ദ്ദത്തിലാക്കി ലക്ഷ്യംകണ്ടു. പറന്നുയര്‍ന്നുവന്ന ക്രോസ് ആദ്യം ഷോട്ടുതിര്‍ത്തെങ്കിലും പന്ത് റയല്‍ പ്രതിരോധനിരയില്‍ തട്ടി റീബൗണ്ടാവുകയായിരുന്നു. റീബൗണ്ടില്‍ മികച്ചൊരു ഷോട്ടിലൂടെ ഗോള്‍കീപ്പറെയും മറികടന്ന് പന്ത് റയല്‍ വലയ്ക്കുള്ളില്‍ തറച്ചു. പിന്നീട് അഞ്ചോളം ആക്രമണങ്ങളാണ് ബയേണ്‍ റയല്‍ ഗോള്‍ മുഖം ലക്ഷ്യമാക്കി നടത്തിയത്. പക്ഷേ, റയല്‍ ഗോളിയുടെ മിന്നുന്ന സേവുകള്‍ക്കൊപ്പം പ്രതിരോധനിരയും മികച്ചുുനിന്നപ്പോള്‍ ബയേണിന് പൊരുതി വീഴേണ്ടിവരികയായിരുന്നു. മല്‍സരത്തില്‍ രണ്ട് മികച്ച അവസരം ലഭിച്ചെങ്കിലും റയല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോയ്ക്ക് ലക്ഷ്യം കാണാനായില്ല.

Story first published: Wednesday, May 2, 2018, 10:39 [IST]
Other articles published on May 2, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+