Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കീവില്‍ ഇന്ന് യൂറോപ്യന്‍ യുദ്ധം; വാഴാന്‍ റയലും ലിവര്‍പൂളും

UEFA Champions League: റയല്‍-ലിവര്‍പൂള്‍ കിരീടപ്പോര് ഇന്ന് | Oneindia Malayalam

കീവ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ന് കിരീടപ്പോരാട്ടം. നിലവിലെ ചാംപ്യന്‍മാരും സ്പാനിഷ് അതികായന്‍മാരുമായ റയല്‍ മാഡ്രിഡും മുന്‍ ജേതാക്കളും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരുമായ ലിവര്‍പൂളും തമ്മിലാണ് കലാശപ്പോരില്‍ ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവില്‍ ഇന്ത്യന്‍ സമയം രാത്രി 12.15നാണ് കലാശപ്പോരാട്ടം. തുടര്‍ച്ചയായ മൂന്നാം തവണയും റയല്‍ യൂറോപ്പ് വാഴുമോ, അതോ പുതിയ രാജാക്കന്‍മാരായി ലിവര്‍പൂള്‍ സിംഹാസനത്തില്‍ കയറുമോ എന്നറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി.

ചാംപ്യന്‍സ് ലീഗിലെ 13ാം കിരീടം ലക്ഷ്യമിട്ടാണ് സിനദിന്‍ സിദാന്‍ തന്ത്രങ്ങളോതുന്ന റയല്‍ അങ്കത്തട്ടിലിറങുന്നത്. നിലവില്‍ 12 തവണ ജേതാക്കളായ റയലിന്റെ പേരിലാണ് ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ കിരിടം നേടിയ റെക്കോഡ്. ഏഴ് തവണ കിരീടം നേടിയ ഇറ്റാലിയന്‍ ഗ്ലാമര്‍ ടീമായ എസി മിലാനാണ് രണ്ടാമത്.

എന്നാല്‍, 12 വര്‍ഷത്തിനു ശേഷം യൂറോപ്പിലെ സിംഹാസനത്തില്‍ ഒരിക്കല്‍ കൂടി ഇരിപ്പിടം ഇറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് യുര്‍ഗന്‍ ക്ലോപ്പ് തന്ത്രങ്ങളൊരുക്കുന്ന ലിവര്‍പൂള്‍. അഞ്ച് തവണ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂളിന്റെ ടൂര്‍ണമെന്റിലെ അവസാന കിരീട നേട്ടം 2005ലായിരുന്നു. 2007ല്‍ ഫൈനലിലെത്തിയെങ്കിലും എസി മിലാനു മുന്നില്‍ ലിവര്‍പൂള്‍ അടിയറവ് പറയുകയായിരുന്നു.

ചരിത്രം ആവര്‍ത്തിക്കാന്‍ ലിവര്‍പൂള്‍; പകരം ചോദിക്കാന്‍ റയല്‍

ചരിത്രം ആവര്‍ത്തിക്കാന്‍ ലിവര്‍പൂള്‍; പകരം ചോദിക്കാന്‍ റയല്‍

യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഇതാദ്യമായല്ല റയലും ലിവര്‍പൂളും ഏറ്റുമുട്ടുന്നത്. ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഇതിനു മുമ്പ് ഇരു ടീമും ഒരു തവണ ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. 1980-81 സീസണിലെ ഫൈനലിലായിരുന്നു റയലും ലിവര്‍പൂളും മുഖാമുഖം വന്നത്. അന്ന് സ്പാനിഷ് വമ്പന്‍മാരായ റയലിനെ എതിരില്ലാത്ത ഒരു ഗോളിന് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയിരുന്നു. 81ാം മിനിറ്റില്‍ അലെന്‍ കെന്നഡിയാണ് ലിവര്‍പൂളിന് വിജയഗോളും കിരീടവും സമ്മാനിച്ചത്.

അതിനു ശേഷം ഇപ്പോഴാണ് ഇരു ടീമും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. 1981ലെ വിജയം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ലിവര്‍പൂള്‍. പക്ഷേ, ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടെത്തുന്ന റയലിനെയും സംഘത്തെയും വീഴ്ത്തുകായെന്നത് ലിവര്‍പൂളിന് ഏറെ വെല്ലുവിളിയാവുമെന്നുറപ്പ്. എന്നാല്‍, 37 വര്‍ഷങ്ങള്‍ക്കു ശേഷം പുതിയ താരോദയങ്ങളിലൂടെ കണക്കു ചോദിക്കാനുള്ള സുവര്‍ണാവസരമാണ് റയലിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ആ പകരം ചോദിക്കല്‍ കീവിലാവുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

നേര്‍ക്കുനേരില്‍ മുന്‍തൂക്കം ലിവര്‍പൂളിന്

നേര്‍ക്കുനേരില്‍ മുന്‍തൂക്കം ലിവര്‍പൂളിന്

റയലും ലിവര്‍പൂളും തമ്മില്‍ അഞ്ച് തവണയാണ് ഇതുവരെ നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. അഞ്ച് തവണയും ചാംപ്യന്‍സ് ലീഗിലായിരുന്നു ഇരു ടീമും മുഖാമുഖം വന്നത്. മൂന്ന് തവണ ലിവര്‍പൂള്‍ വിജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ റയല്‍ വെന്നിക്കൊടി നാട്ടി. 1980-81 സീസണില്‍ അന്നത്തെ യൂറോപ്യന്‍ കപ്പായ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിലാണ് ഇരു ടീമും ആദ്യമായി കൊമ്പുകോര്‍ത്തത്. അന്ന് ഫൈനലില്‍ ലിവര്‍പൂള്‍ 1-0ന് വിജയിച്ചു. പിന്നീട് 2008-09 സീസണിന്റെ പ്രീക്വാര്‍ട്ടറിലാണ് ഇരു ടീമും പോരടിച്ചത്. ഇരുഭാഗങ്ങളിലും ലിവര്‍പൂളിന് തന്നെയായിരുന്നു വിജയം. ഒന്നാംപാദത്തില്‍ 1-0നും രണ്ടാംപാദത്തില്‍ 4-0നും തോല്‍പ്പിച്ച ലിവര്‍പൂള്‍ ഇരുപാദങ്ങളിലായി റയലിനെതിരേ എതിരില്ലാത്ത അഞ്ച് ഗോളിന്റെ വിജയമാണ് ആഘോഷിച്ചത്.

2014-15 സീസണില്‍ ഇരു ടീമും വീണ്ടും ഏറ്റുമുട്ടി. ഗ്രൂപ്പ്ഘട്ടത്തിലായിരുന്നു അത്. ഹോം ഗ്രൗണ്ടിലും എവേയിലുമായി നടന്ന മല്‍സരങ്ങളില്‍ റയല്‍ വിജയക്കൊടി നാട്ടി. ലിവര്‍പൂളിനെ തട്ടകത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് റയല്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ചത്. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയലിന്റെ വിജയം. അന്ന് റയലിന്റെ സ്‌കോറര്‍മാരായത് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കരീം ബെന്‍സെമയുമായിരുന്നു.

ക്രിസ്റ്റിയാനോയും സലായും മുഖാമുഖം

ക്രിസ്റ്റിയാനോയും സലായും മുഖാമുഖം

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ ഗോളടിവീരന്‍ മുഹമ്മദ് സലായും നേര്‍ക്കുനേര്‍ വരുന്ന മല്‍സരമെന്ന നിലയിലും ഇന്നത്തെ കിരീടപ്പോര് ശ്രദ്ധേയമാണ്. നിലവിലെ ലോക ഫുട്‌ബോളറും ചാംപ്യന്‍സ് ലീഗ് സീസണിലെ ടോപ്‌സ്‌കോററുമാണ് ക്രിസ്റ്റിയാനോ.

എന്നാല്‍, പ്രീമിയര്‍ ലീഗിലെ മികച്ച കളിക്കാരനും ഗോള്‍ഡന്‍ ബൂട്ടും പിഎഫ്എ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടനവധി നേട്ടങ്ങള്‍ സലാ കൈവരിച്ച സീസണാണ് 2017-18. 10 ഗോളുമായി ചാംപ്യന്‍സ് ലീഗ് സീസണിലെ ഗോള്‍വേട്ടയില്‍ രണ്ടാം സ്ഥാനത്താണ് സലാ. രണ്ടാം സ്ഥാനത്തിനു പുറമേ ചാംപ്യന്‍സ് ലീഗ് സീസണിലെ ഗോള്‍വേട്ടയില്‍ മൂന്നും നാലും സ്ഥാനത്ത് ലിവര്‍പൂള്‍ താരങ്ങളാണ്. 10 ഗോളോടെ റോബര്‍ട്ടോ ഫിര്‍മിനോയും ഒമ്പത് ഗോളോടെ സാഡിയോ മാനെയുമാണുള്ളത്.

സാധ്യതാ ലൈനപ്പ്

സാധ്യതാ ലൈനപ്പ്

റയല്‍ മാഡ്രിഡ്; നവാസ്, കാര്‍വാജല്‍, വരാനെ, റാമോസ്, മാര്‍സെലോ, കസെമിറോ, ക്രൂസ്, മോഡ്രിച്ച്, ഇസ്‌കോ, ക്രിസ്റ്റിയാനോ, ബേല്‍.

ലിവര്‍പൂള്‍: കാരിയുസ്, അലെക്‌സാന്‍ഡര്‍-അര്‍നോള്‍ഡ്, വാന്‍ ഡിക്ക്, റോബെര്‍ട്ട്‌സന്‍, ഹെന്‍ഡേഴ്‌സന്‍, മില്‍നര്‍, വിനാല്‍ഡം, മാനെ, ഫിര്‍മിനോ, സലാ.

Story first published: Saturday, May 26, 2018, 14:39 [IST]
Other articles published on May 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+