Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്ററിന് സിംഹാസനം നഷ്ടമായി; ഇനി റയല്‍ ഭരിക്കും

ന്യൂയോര്‍ക്ക്: 2018-ല്‍ തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് ലോകത്തിലെ മൂല്യമേറിയ ഫുട്‌ബോള്‍ ക്ലബ്ബായി. റയലിന്റെ മൂല്യം മുന്‍വര്‍ഷത്തേതിനേക്കാള്‍ ഒന്‍പത് ശതമാനം വര്‍ധിച്ച് 4.24 ബില്യന്‍ ഡോളറായതായി ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

realmarid

നാല് ബില്യന്‍ ഡോളര്‍ മൂല്യമുള്ള സ്പാനിഷ് ടീം ബാഴ്‌സലോണയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഒന്നാംസ്ഥാനത്തായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3.8 ബില്യന്‍ ഡോളറുമായി മൂന്നാമതാണ്. ബയേണ്‍ മ്യൂണിക്ക് (3 ബില്യന്‍), മാഞ്ചസ്റ്റര്‍ സിറ്റി (2.69 ബില്യന്‍) എന്നിവയാണ് ആദ്യ അഞ്ചില്‍ ഇടംനേടിയ ടീമുകള്‍.

പട്ടികയിലെ ആദ്യ 20 ടീമുകളുടെ ശരാശരി മൂല്യം 1.75 ബില്യന്‍ ഡോളറാണ്. മുന്‍വര്‍ഷത്തേക്കാള്‍ 34 ശതമാനം കൂടുതലാണിത്. വിവിധ കമ്പനികള്‍ സ്‌പോര്‍ട്‌സ് കിറ്റിനും സ്‌പോണ്‍സര്‍ഷിപ്പിനും മറ്റുമായി ടീമുകള്‍ക്ക് നല്‍കുന്ന തുക വര്‍ധിപ്പിക്കുന്നത് തുടരുന്നതിനാലാണ് ഫുട്‌ബോള്‍ ടീമുകളുടെ മൂല്യം ഉയരുന്നതെന്ന് ഫോബ്‌സ് അസിസ്റ്റന്റ് മാനേജിങ് എഡിറ്റര്‍ മൈക്കല്‍ ഒസാനിയന്‍ പറഞ്ഞു.

Story first published: Thursday, May 30, 2019, 10:56 [IST]
Other articles published on May 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+