Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൈമാറ്റ ജാലകത്തില്‍ ഞെട്ടിക്കാന്‍ റയല്‍ മാഡ്രിഡ്; ലക്ഷ്യം ബയേണിന്റെ ലെവന്‍ഡോസ്‌കി

മാഡ്രിഡ്: ജനുവരിയിലെ കൈമാറ്റ ജാലകത്തില്‍ സര്‍പ്രൈസ് നീക്കത്തിനൊരുങ്ങി സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ്. ബയേണ്‍ മ്യൂണിക്കിന്റെ മുഖ്യ സ്‌ട്രൈക്കര്‍ ലെവന്‍ഡോസ്‌കിയെ ടീമിലെത്തിക്കാനുള്ള ശ്രമം റയല്‍ നടത്തുന്നതായുള്ള റിപ്പോര്‍ട്ടാണ് ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ബയേണിന്റെ മുഖ്യ സ്‌ട്രൈക്കറായ ലെവന്‍ഡോസ്‌കി ഈ സീസണില്‍ മിന്നും ഫോമിലാണുള്ളത്. 13 മത്സരങ്ങളില്‍ നിന്ന് 18 ഗോളുകള്‍ ഇതിനോടകം നേടിക്കഴിഞ്ഞു.

മികച്ച അറ്റാക്കിങും ഫിനിഷിങും കാഴ്ചവെയ്ക്കുന്ന ലെവന്‍ഡോസ്‌കിയെത്തിയാല്‍ മുന്നേറ്റത്തിലെ റയലിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പരിശീലകന്‍ സിനദിന്‍ സിദാന്‍ കണക്കുകൂട്ടുന്നു. എന്നാല്‍ ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ വിട്ട് ലെവന്‍ഡോസ്‌കി വരുമോയെന്നുള്ള കാര്യം കണ്ടറിയണം. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം ബയേണ്‍ വിടാനുള്ള സാധ്യത വിരളമാണ്.

robertlewandowski

എന്നാല്‍ റയല്‍ മുന്നോട്ട് വെയ്ക്കുന്ന വമ്പന്‍ ഓഫറില്‍ കൈമാറ്റം നടന്നേക്കും. ബയേണ്‍ ലെവന്‍ഡോസ്‌കിയ്ക്ക് നിശ്ചയിച്ച 65 ദശലക്ഷം യൂറോയ്‌ക്കൊപ്പം ലൂക്കാ ജോവിക്കിനെക്കൂടെ കൈമാറാമെന്ന ഓഫറാണ് റയല്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍ ഇതിനോട് ബയേണോ ലെവന്‍ഡോസ്‌കിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്പാനിഷ് ഓണ്‍ലൈന്‍ മാധ്യമമായ ഓകെ ഡിയാറിയോയാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.

നിലവില്‍ മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവം റയലിനുണ്ട്. ചെറിയ ടീമുകളോട് പോലും ഗോള്‍ കണ്ടെത്താന്‍ റയല്‍ വിഷമിക്കുകയാണ്. കരിം ബെന്‍സേമ തരക്കേടില്ലാതെ കളിക്കുന്നുണ്ടെങ്കിലും മികച്ച പിന്തുണ ലഭിക്കുന്നില്ല. ചെല്‍സിയില്‍ നിന്നെത്തിയ ഏദന്‍ ഹസാര്‍ഡിന് ഫോം കണ്ടെത്താന്‍ സാധിക്കാത്തതും ഗാരത് ബെയ്‌ലും സിദാനും തമ്മിലുള്ള അഭിപ്രായഭിന്നതയും പുതിയ സ്‌ട്രൈക്കറെ തേടാന്‍ റയലിനെ പ്രേരിപ്പിക്കുന്നു.

Story first published: Thursday, October 24, 2019, 9:01 [IST]
Other articles published on Oct 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+