Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ ചെല്‍സിയുടെ പച്ചക്കൊടി; ഹസാര്‍ഡിനെ റെക്കോഡ് തുകയ്ക്ക് റയലിന് കൈമാറും

ലണ്ടന്‍: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആരാധകര്‍ കാത്തിരുന്ന കൈമാറ്റത്തിന് ചെല്‍സിയുടെ സമ്മതം. ബെല്‍ജിയം സ്‌ട്രൈക്കര്‍ ഏദന്‍ ഹസാര്‍ഡിനെ റയലിന് കൈമാറാനാണ് ചെല്‍സി സമ്മതം അറിയിച്ചത്. റയലിന്റെ ചരിത്രത്തില്‍ ഒരു താരത്തിന് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ തുകയായ 130 ദശലക്ഷം യൂറോയ്ക്കാണ് ഹസാര്‍ഡിനെ റയല്‍ സ്വന്തമാക്കുന്നത്. ഹസാര്‍ഡിനെക്കള്‍ പ്രതിഫലം നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഗാരത് ബെയ്‌ലിനെയുമാണ് റയല്‍ സ്വന്തമാക്കിയിട്ടുള്ളത്.

eden hazard

അന്തിമ ചര്‍ച്ചകള്‍ അവസാനിച്ചതായും കരാര്‍ ഉടനുണ്ടാവുമെന്നുമാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനത്ത് തിരിച്ചെത്തിയതുമുതല്‍ നടത്തിയ ശ്രമങ്ങളാണ് ഹസാര്‍ഡിനെ റയലിലേക്കെത്തിച്ചത്. സൂപ്പര്‍ ഫോമില്‍ കളിക്കുന്ന ഹസാര്‍ഡിനെ എത്തിച്ചാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവം നികത്താനാവുമെന്ന് റയല്‍ മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു. നെയ്മറെയും എംബാപ്പയെയും പി.എസ്.ജിയില്‍ നിന്ന് സ്വന്തമാക്കാന്‍ റയല്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.

റയലില്‍ കളിക്കാന്‍ നേരത്തെ മുതല്‍ ആഗ്രഹം പ്രകടിപ്പിച്ച ഹസാര്‍ഡിന്റെ സ്വപ്‌ന സാഫല്യം കൂടിയാണിത്.2012 മുതല്‍ ചെല്‍സിയുടെ അഭിവാജ്യഘടകമായിരുന്ന ശേഷമാണ് 28കാരനായ താരത്തിന്റെ പടിയിറക്കം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൈമാറ്റമാണിത്. കഴിഞ്ഞ സീസണില്‍ ഫിലിപ്പ് കുട്ടീഞ്ഞോയെ 145 ദശലക്ഷം യൂറോയ്ക്കാണ് ലിവര്‍പൂളില്‍ നിന്ന് ബാഴ്‌സലോണ സ്വന്തമാക്കിയത്.

2012ല്‍ ലില്ലിയില്‍ നിന്നാണ് ഹസാര്‍ഡിനെ ചെല്‍സി സ്വന്തമാക്കുന്നത്. തുടര്‍ന്നുള്ള ഏഴ് വര്‍ഷക്കാലം ചെല്‍സിയുടെ ആറ് കിരീടനേട്ടത്തില്‍ ഹസാര്‍ഡ് പങ്കാളിയായി.രണ്ട് പ്രീമിയര്‍ ലീഗ്,ഒരു എഫ് എ കപ്പ്, ലീഗ് കപ്പ്,രണ്ട് യൂറോപ്പാ ലീഗ് എന്നിവയാണ് നീലപ്പടയ്‌ക്കൊപ്പം ഹസാര്‍ഡ് നേടിയത്. ക്ലബ്ബിനുവേണ്ടി 352 മത്സരത്തില്‍ നിന്ന് 110 ഗോളും 92 അസിസ്റ്റുമാണ് ഹസാര്‍ഡിന്റെ സമ്പാദ്യം. കൈമാറ്റ ജാലകത്തില്‍ രണ്ട് വര്‍ഷം വിലക്ക് നേരിടുന്ന ചെല്‍സിക്ക് ഹസാര്‍ഡിന്റെ കൂടുമാറ്റം കടുത്ത തിരിച്ചടിയാവും.

Story first published: Friday, June 7, 2019, 9:02 [IST]
Other articles published on Jun 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+