വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റയലിലെ സിദാന്റെ കസേര തെറിച്ചേക്കും; പകരം സൂപ്പര്‍ കോച്ചെത്തുമെന്ന് റിപ്പോര്‍ട്ട്

Madrid supremo Perez ready to sack Zidane and bring in former Real midfield star

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് പരിശീലകന്‍ സിനദിന്‍ സിദാന്റെ കസേര തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അവസാന സീസണിലെ മോശം പ്രകടനത്തില്‍ നിന്ന് വലിയ മാറ്റമില്ലാത്ത പ്രകടനമാണ് ഈ സീസണിലും റയല്‍ പുറത്തെടുക്കുന്നത്. ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ പിഎസ്ജിയോട് തോറ്റതിന് പിന്നാലെ സിദാന് മുകളില്‍ ഇരട്ടി സമ്മര്‍ദമായി. വരും മത്സരങ്ങളിലും റയലിന് വിജയ വഴിയില്‍ തിരിച്ചെത്താനായിട്ടില്ലെങ്കില്‍ സിദാന്റെ കസേര തെറിക്കുമെന്നുറപ്പാണ്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടതോടെ ഉത്തമ പകരക്കാരനെ കണ്ടെത്താനാവാത്തതാണ് റയലിനെ പ്രതിസന്ധിയിലാക്കുന്നത്. പിഎസ്ജിയില്‍ നിന്ന് ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മറെ ടീമിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പോള്‍ പോഗ്ബയെ സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ഈ നീക്കവും പരാജയപ്പെട്ടു.ചെല്‍സിയില്‍ നിന്ന് ഏദന്‍ ഹസാര്‍ഡിനെ ടീമിലെത്തിച്ചെങ്കിലും നിരാശപ്പെടുത്തി. കരിം ബെന്‍സേമ,ഗാരത് ബെയ്ല്‍,സെര്‍ജിയോ റാമോസ്,മാഴ്‌സലോ,ഇസ്‌കോ,ടോണി ക്രൂസ് തുടങ്ങിയ റയലിന്റെ പഴയ പുലികളെല്ലാം ഇപ്പോള്‍ കടലാസില്‍ മാത്രമാണ് പ്രതാപം കാട്ടുന്നത്. വരുന്ന മത്സരങ്ങള്‍ സിദാന്റെ റയലിലെ ഭാവി തീരുമാനിക്കുമെന്നാണ് വിവരം.

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; ബജ്‌രംഗ് പൂണിയയും രവി കുമാറും വെങ്കലം സ്വന്തമാക്കിലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; ബജ്‌രംഗ് പൂണിയയും രവി കുമാറും വെങ്കലം സ്വന്തമാക്കി

zinedine zidane

സിദാനെ മാറ്റി മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് ജോസ് മൗറീഞ്ഞോയെ എത്തിക്കാനാണ് റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരേസിന്റെ പദ്ധതിയെന്നും റിപ്പോര്‍ട്ടുണ്ട്.നിലവില്‍ ഒരു ക്ലബ്ബുമായും മൗറീഞ്ഞോയ്ക്ക് കരാറില്ല.മികച്ച അവസരം ലഭിച്ചാല്‍ ഫുട്‌ബോളിലേക്ക് തിരിച്ചുവരുമെന്ന് മൗറീഞ്ഞോ വ്യക്തമാക്കിയിരുന്നു.അതിനാല്‍ത്തന്നെ റയലിലേക്ക് മൗറീഞ്ഞോ മടങ്ങിയെത്തുമെന്ന അഭ്യൂഹം ശക്തമാണ്.എന്നാല്‍ മൗറീഞ്ഞോയുടെ വരവില്‍ ഭൂരിഭാഗം താരങ്ങള്‍ക്കും താല്‍പ്പര്യമില്ലെന്നതാണ് വസ്തുത. ഇക്കാര്യം നേരത്തെ തന്നെ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് പരസ്യമായി വ്യക്തമാക്കിയിരുന്നു.എന്തായാലും വരും ദിവസങ്ങളില്‍ നിര്‍ണ്ണായക മാറ്റം റയല്‍ മാഡ്രിഡില്‍ ഉണ്ടാവുമെന്നുറപ്പാണ്.

Story first published: Saturday, September 21, 2019, 10:26 [IST]
Other articles published on Sep 21, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X