വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കളി നടക്കുന്നില്ല, പ്രതിഫലം വെട്ടിക്കുറച്ച് റയല്‍ മഡ്രിഡ് താരങ്ങള്‍

കൊറോണ ഭീതിയില്‍ ലോകമെമ്പാടുമുള്ള കായിക മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ലാ ലിഗ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സീരീ എ തുടങ്ങിയ പ്രമുഖ ഫുട്‌ബോള്‍ ലീഗുകളെല്ലാം പാതിവഴിയില്‍ തുടരുന്നു. ഈ അവസരത്തില്‍ പ്രതിഫലം സ്വമേധയാ വെട്ടിക്കുറച്ചിരിക്കുകയാണ് റയല്‍ മഡ്രിഡ് താരങ്ങള്‍.

കളി നടക്കുന്നില്ല, പ്രതിഫലം വെട്ടിക്കുറച്ച് റയല്‍ മഡ്രിഡ് താരങ്ങള്‍

കൊറോണ വൈറസു ബാധയെത്തുടര്‍ന്ന് ലാ ലിഗ മത്സരങ്ങള്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തില്‍ പ്രതിഫലത്തിന്റെ 20 ശതമാനം റയല്‍ മഡ്രിഡ് താരങ്ങള്‍ വേണ്ടെന്നുവെച്ചു. താരങ്ങള്‍ക്ക് പുറമെ പരിശീലകരും ഡയറക്ടര്‍മാരും ഈ നടപടി സ്വീകരിക്കും. നിലവില്‍ 2019-20 സീസണ്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന സംശയത്തിലാണ് സ്പാനിഷ് ലീഗ്.

Most Read: കോലിയോട് കളിക്കല്ലേ... കളി പഠിപ്പിക്കും! ഇതാ ഉദാഹരണങ്ങള്‍, ബൗളര്‍മാര്‍ക്കു മുന്നറിയിപ്പ്Most Read: കോലിയോട് കളിക്കല്ലേ... കളി പഠിപ്പിക്കും! ഇതാ ഉദാഹരണങ്ങള്‍, ബൗളര്‍മാര്‍ക്കു മുന്നറിയിപ്പ്

സീസണ്‍ പൂര്‍ത്തിയാക്കിയാലും ഇല്ലെങ്കിലും പൂര്‍ണ പ്രതിഫലം കൈപ്പറ്റില്ലെന്നാണ് താരങ്ങളുടെ നിലപാട്. സീസണ്‍ പൂര്‍ത്തിയാക്കിയാല്‍ 10 ശതമാനം പ്രതിഫലം ഇവര്‍ വേണ്ടെന്നു വെയ്ക്കും. ഇനി സീസണ്‍ ഉപേക്ഷിക്കാനാണ് നടപടിയെങ്കില്‍ 20 ശതമാനം പ്രതിഫലമായിരിക്കും താരങ്ങള്‍ വേണ്ടെന്നു വെയ്ക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം 28 മില്യണ്‍ മുതല്‍ 56 മില്യണ്‍ യൂറോ (30.4 മില്യണ്‍ മുതല്‍ 60.8 മില്യണ്‍ ഡോളര്‍) വരെ ഈ ഇനത്തില്‍ റയല്‍ മഡ്രിഡ് ചിലവ് ലാഭിക്കും.

Most Read: ഇന്ത്യ- പാക് പരമ്പര വേണമെന്ന് അക്തര്‍... ഇന്ത്യക്കു പണമല്ല ആവശ്യം, പ്രതികരിച്ച് കപില്‍Most Read: ഇന്ത്യ- പാക് പരമ്പര വേണമെന്ന് അക്തര്‍... ഇന്ത്യക്കു പണമല്ല ആവശ്യം, പ്രതികരിച്ച് കപില്‍

ടീം നായകന്‍ സെര്‍ജിയോ റാമോസും മറ്റു ക്ലബ് ഡയറക്ടര്‍മാരും കൂടിയാലോചിച്ചതിന് ശേഷമാണ് പ്രതിഫലം കുറയ്്ക്കാനുള്ള തീരുമാനം. നേരത്തെ, ബാര്‍സലോണ, അത്‌ലറ്റികോ മഡ്രിഡ് ക്ലബുകളും സമാന നടപടി കൈക്കൊണ്ടിരുന്നു. താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാന്‍ മറ്റു ക്ലബുകളോടും ലാ ലിഗ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Most Read: ഓസീസ് താരങ്ങള്‍ക്കു ഇന്ത്യയെ ഭയം... കാരണം ഐപിഎല്ലെന്നു ക്ലാര്‍ക്ക്, പ്രതികരിച്ച് ഓസീസ് നായകന്‍Most Read: ഓസീസ് താരങ്ങള്‍ക്കു ഇന്ത്യയെ ഭയം... കാരണം ഐപിഎല്ലെന്നു ക്ലാര്‍ക്ക്, പ്രതികരിച്ച് ഓസീസ് നായകന്‍

നിലവില്‍ കൊറോണ മഹാമാരി വിനാശം വിതയ്ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സ്‌പെയിന്‍. ഇതുവരെ 14,555 ആളുകളാണ് സ്‌പെയിനില്‍ കൊറോണ വൈറസു ബാധയേറ്റ് മരണപ്പെട്ടത്. ഈ സാഹചര്യത്തില്‍ ലാ ലിഗ മത്സരങ്ങള്‍ എങ്ങനെ പുനഃരാരംഭിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് സംഘാടകര്‍. ഇതേസമയം, ജൂലായ് മുതല്‍ അടച്ചിട്ട സ്്‌റ്റേഡിയത്തില്‍ ലാ ലിഗ മത്സരങ്ങള്‍ പുനഃരാരംഭിക്കുമെന്ന അഭ്യൂഹവും കായിക ലോകത്ത് ശക്തമാണ്.

Story first published: Thursday, April 9, 2020, 18:28 [IST]
Other articles published on Apr 9, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X