കളി നടക്കുന്നില്ല, പ്രതിഫലം വെട്ടിക്കുറച്ച് റയല്‍ മഡ്രിഡ് താരങ്ങള്‍
കൊറോണ ഭീതിയില്‍ ലോകമെമ്പാടുമുള്ള കായിക മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ലാ ലിഗ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സീരീ എ തുടങ്ങിയ പ്രമുഖ ഫുട്‌ബോള്‍ ലീഗുകളെല്ലാം പാതിവഴിയില്‍ തുടരുന്നു. ഈ അവസരത്തില്‍ പ്രതിഫലം സ്വമേധയാ വെട്ടിക്കുറച്ചിരിക്കുകയാണ് റയല്‍ മഡ്രിഡ് താരങ്ങള്‍.

കൊറോണ വൈറസു ബാധയെത്തുടര്‍ന്ന് ലാ ലിഗ മത്സരങ്ങള്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തില്‍ പ്രതിഫലത്തിന്റെ 20 ശതമാനം റയല്‍ മഡ്രിഡ് താരങ്ങള്‍ വേണ്ടെന്നുവെച്ചു. താരങ്ങള്‍ക്ക് പുറമെ പരിശീലകരും ഡയറക്ടര്‍മാരും ഈ നടപടി സ്വീകരിക്കും. നിലവില്‍ 2019-20 സീസണ്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന സംശയത്തിലാണ് സ്പാനിഷ് ലീഗ്.
സീസണ്‍ പൂര്‍ത്തിയാക്കിയാലും ഇല്ലെങ്കിലും പൂര്‍ണ പ്രതിഫലം കൈപ്പറ്റില്ലെന്നാണ് താരങ്ങളുടെ നിലപാട്. സീസണ്‍ പൂര്‍ത്തിയാക്കിയാല്‍ 10 ശതമാനം പ്രതിഫലം ഇവര്‍ വേണ്ടെന്നു വെയ്ക്കും. ഇനി സീസണ്‍ ഉപേക്ഷിക്കാനാണ് നടപടിയെങ്കില്‍ 20 ശതമാനം പ്രതിഫലമായിരിക്കും താരങ്ങള്‍ വേണ്ടെന്നു വെയ്ക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം 28 മില്യണ്‍ മുതല്‍ 56 മില്യണ്‍ യൂറോ (30.4 മില്യണ്‍ മുതല്‍ 60.8 മില്യണ്‍ ഡോളര്‍) വരെ ഈ ഇനത്തില്‍ റയല്‍ മഡ്രിഡ് ചിലവ് ലാഭിക്കും.
ടീം നായകന്‍ സെര്‍ജിയോ റാമോസും മറ്റു ക്ലബ് ഡയറക്ടര്‍മാരും കൂടിയാലോചിച്ചതിന് ശേഷമാണ് പ്രതിഫലം കുറയ്്ക്കാനുള്ള തീരുമാനം. നേരത്തെ, ബാര്‍സലോണ, അത്‌ലറ്റികോ മഡ്രിഡ് ക്ലബുകളും സമാന നടപടി കൈക്കൊണ്ടിരുന്നു. താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാന്‍ മറ്റു ക്ലബുകളോടും ലാ ലിഗ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ കൊറോണ മഹാമാരി വിനാശം വിതയ്ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സ്‌പെയിന്‍. ഇതുവരെ 14,555 ആളുകളാണ് സ്‌പെയിനില്‍ കൊറോണ വൈറസു ബാധയേറ്റ് മരണപ്പെട്ടത്. ഈ സാഹചര്യത്തില്‍ ലാ ലിഗ മത്സരങ്ങള്‍ എങ്ങനെ പുനഃരാരംഭിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് സംഘാടകര്‍. ഇതേസമയം, ജൂലായ് മുതല്‍ അടച്ചിട്ട സ്്‌റ്റേഡിയത്തില്‍ ലാ ലിഗ മത്സരങ്ങള്‍ പുനഃരാരംഭിക്കുമെന്ന അഭ്യൂഹവും കായിക ലോകത്ത് ശക്തമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications