മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂടുമാറ്റത്തിനുശേഷം നിറംമങ്ങിയ റയല്‍ മാഡ്രിഡിനെ പുതിയ സീസണില്‍ കരുത്തരാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പിഎസ്ജിയുടെ സൂപ്പര്‍താരം കിലിയന്‍ എംബാപ്പയെ കൂടാരത്തിലെത്തിക്കാനാണ് റയലിന്റെ നീക്കം. ഇന്നേവരെ ഒരു താരത്തിനും നല്‍കാത്ത വാഗ്ദാനവും റയല്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയതിന്റെ ക്ഷീണം മാറ്റാന്‍ ടീമിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ചെല്‍സിയില്‍ നിന്നും ഈദന്‍ ഹസാര്‍ഡിനെ റാഞ്ചാനുള്ള ശ്രമം കഴിഞ്ഞതവണ നടക്കാതെ പോയതും തിരിച്ചടിയായി. ഹസാര്‍ഡ് പുതിയ സീസണില്‍ റയലിലെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് എംബാപ്പെയെ റാഞ്ചാനുള്ള നീക്കം ആരംഭിച്ചത്.
ലോകകപ്പ് സന്നാഹം: സ്മിത്തിന്റെ ഇന്നിങ്സ് വഫലം, ചാംപ്യന്മാരെ കിവികള്‍ മലര്‍ത്തിയടിച്ചു
റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ 280മില്യണ്‍ യൂറോയുടെ വാഗ്ദാനമാണ് എംബാപ്പെയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. വാഗ്ദാനം സ്വീകരിച്ചാല്‍ നെയ്മര്‍ പിഎസ്ജിയില്‍ എത്തിയ റെക്കോര്‍ഡ് തുകയെയാണ് താരം മറികടക്കുക. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും പോള്‍ പോഗ്ബ, ചെല്‍സിയുടെ ഹസാര്‍ഡ് എന്നിവരെയും ടീമിലെത്തിച്ച് കൂടുതല്‍ കരുത്തോടെ സീസണ് തുടങ്ങാമെന്നാണ് പരിശീലകന് സിനദിന്‍ സിദാന്റെ പ്രതീക്ഷ. മൂന്നുതവണ തുടര്‍ച്ചയായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത സിദാന് ഇത്തവണ ടീമിന് കാര്യമായ നേട്ടങ്ങളുണ്ടാക്കാനായില്ല.