Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാര്‍ക്കോ അസെന്‍സിയോക്ക് പരിക്ക്; പ്രീ സീസണ്‍ ടീമില്‍ നിന്ന് പുറത്ത്

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മാര്‍ക്കോ അസെന്‍സിയോക്ക് പരിക്ക്. ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ആഴ്‌സണലിനെതിരായ മത്സരത്തിനിടെ കാലിന് പരിക്കേറ്റ അസെന്‍സിയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിക്കുകയും ചെയ്‌തെന്നാണ് വിവരം. പരിക്കേറ്റ അസെന്‍സിയോയെ റയല്‍ മാഡ്രിഡ് പ്രീ സീസണ്‍ ടീമില്‍ നിന്ന് ഒഴിവാക്കി. ലാ ലാഗിയില്‍ സെല്‍റ്റ വിഗോയ്‌ക്കെതിരായ ആദ്യ മത്സരവും താരത്തിന് നഷ്ടമാകും.

marco asensio

പരിക്കേറ്റ കാര്യം റയല്‍ പരിശീലകന്‍ സിനദിന്‍ സിദാനും സ്ഥിരീകരിച്ചിട്ടുണ്ട്. ആഴ്‌സണലിനെതിരായ മത്സരത്തില്‍ നിര്‍ണ്ണായക ഗോള്‍ നേടി അസെന്‍സിയോ തിളങ്ങിയിരുന്നു. അവസാന സീസണിലെ മോശം പ്രകടനത്തില്‍ നിന്ന് തിരിച്ചുവരാനൊരുങ്ങുന്ന റയല്‍ മാഡ്രിഡിന് കടുത്ത തിരിച്ചടിയാണ് അസെന്‍സിയോയുടെ പരിക്ക്. ആഴ്‌സണലിനെതിരായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നായിരുന്നു റയല്‍ മാഡ്രിഡിന്റെ ജയം.

2014ല്‍ റയല്‍ മാഡ്രിഡിലെത്തിയ താരം രണ്ട് സീസണില്‍ വായ്പയില്‍ മാല്‍ക്കോറയ്ക്കുവേണ്ടിയും എസ്പാന്യോളിനുവേണ്ടിയും കളിച്ചശേഷമാണ് റയലിനുവേണ്ടി ബൂട്ടണിഞ്ഞത്. സിദാന്റെ പ്രിയതാരങ്ങളിലൊരാളായ അസെന്‍സിയോ 85 മത്സരങ്ങളില്‍ നിന്ന് 10 ഗോളാണ് റയല്‍ ജഴ്‌സിയില്‍ നേടിയത്. റയലിനൊപ്പം ഒരു ലാ ലിഗ,ഒരു സൂപ്പര്‍ കോപ്പ,രണ്ട് ചാമ്പ്യന്‍സ് ലീഗ്,രണ്ട് സൂപ്പര്‍ കപ്പ്,മൂന്ന് ക്ലബ്ബ് ലോകകപ്പ് എന്നിവയും താരം സ്വന്തമാക്കിയിട്ടുണ്ട്.സ്പാനിഷ് ജഴ്‌സിയില്‍ 22 മത്സരത്തില്‍ നിന്ന് ഒരു ഗോളും അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Thursday, July 25, 2019, 8:51 [IST]
Other articles published on Jul 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+